കാണാതായിട്ട് 12 ദിവസം; മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ തമിഴ്‌നാട് സർക്കാരിന്റെ സഹായം തേടി ജില്ലാ കളക്ടർ
തിരുവനന്തപുരം: മുതലപ്പൊഴിയിലും വിഴിഞ്ഞത്തും കാണാതായ മത്സ്യത്തൊഴിലാളികളായ ഷിജിനെയും ജോണിനെയും കണ്ടെത്തുന്നതിനായി തമിഴ്നാട് സർക്കാരിന്റെ സഹായം തേടി കേരള സർക്കാർ. ഇരുവരെയും കാണാതായി പന്ത്രണ്ടാം ദിവസം പിന്നിട്ട ശേഷമാണ് തമിഴ്നാടിന്റെ സഹായം തേടിയിരിക്കുന്നത്. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, രാമനാഥപുരം ജില്ലകളിലെ ജില്ലാ കളക്ടർമാരോട് സഹായം അഭ്യർഥിച്ച് ജില്ലാ കളക്ടർ അനുകുമാരി കത്തയച്ചു. മുംബൈയിലെ മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെന്ററിനും കളക്ടർ കത്തയച്ചിട്ടുണ്ട്. ജോണിനായി രാമേശ്വരം മേഖലയിൽ കൂടി തിരച്ചിൽ നടത്തണമെന്ന കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. അതേസമയം, മുതലപ്പൊഴിയിൽ […]
Read more