Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: muthalapozhi

‘ഉറപ്പുകളൊന്നും പാലിച്ചില്ല’; സർക്കാരിനെതിരെ മുതലപ്പൊഴിയിൽ കാണാതായ ഷിജിന്റെ ഭാര്യ

തിരുവനന്തപുരം: മുതലപ്പൊഴിയിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ഷിജിന്റെ കുടുംബത്തിന് സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ച് ഭാര്യ സ്റ്റിജി. അനുനയ ചർച്ചയിൽ മന്ത്രി നൽകിയ ഉറപ്പുകൾ മാത്രമാണ് ലഭിച്ചതെന്നും പിന്നീട് സർക്കാർ കുടുംബത്തെ തിരിഞ്ഞുനോക്കിയില്ലെന്നും സ്റ്റിജി മാധ്യമങ്ങളോട് പറഞ്ഞു. ഷിജിന്റെ മുപ്പതാം ഓർമ്മദിന ചടങ്ങുകൾ അഞ്ചുതെങ്ങ് പള്ളിയിൽ നടക്കുന്നതിനിടെയായിരുന്നു സ്റ്റിജിയുടെ പ്രതികരണം. ഷിജിനെ കാണാതായി 30 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് കുടുംബം മരണാനന്തര ചടങ്ങുകൾ നടത്തിയത്. തനിക്ക് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സംസാരിക്കണമെന്നാണ് സ്റ്റിജിയുടെ ആവശ്യം. “ഇന്ന് […]
Read more

ഷിജിനെ കടലിൽ കാണാതായിട്ട് 30 ദിവസം, മരണാനന്തര ചടങ്ങ് നടത്തി കുടുംബം

തിരുവനന്തപുരം: മുതലപ്പൊഴിയിൽ കടലിൽ വള്ളം മറിഞ്ഞ് കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിന്റെ മരണാനന്തര ചടങ്ങുകൾ നടത്തി കുടുംബം. ഷിജിനെ കാണാതായിട്ട് 30 ദിവസം പിന്നിട്ടതോടെയാണ് മരിച്ചതായി കണക്കാക്കി കുടുംബം ചടങ്ങുകൾ നടത്തിയത്. അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയത്തിലായിരുന്നു മുപ്പതാം ചരമദിന ചടങ്ങുകൾ. ജൂലൈ 31നാണ് വള്ളം മറിഞ്ഞ് ഷിജിനെ കടലിൽ കാണാതായത്. അപകടത്തിന് പിന്നാലെ തിരച്ചിൽ നടത്തിയെങ്കിലും ഷിജിനെ കണ്ടെത്താനായില്ല. ഒരു മാസത്തോളം പിന്നിട്ടിട്ടും യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് കുടുംബം മരിച്ചതായി കണക്കാക്കി മരണാനന്തര ചടങ്ങുകൾ […]
Read more

കാണാതായിട്ട് 12 ദിവസം; മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ തമിഴ്‌നാട് സർക്കാരിന്റെ സഹായം തേടി ജില്ലാ കളക്ടർ

തിരുവനന്തപുരം: മുതലപ്പൊഴിയിലും വിഴിഞ്ഞത്തും കാണാതായ മത്സ്യത്തൊഴിലാളികളായ ഷിജിനെയും ജോണിനെയും കണ്ടെത്തുന്നതിനായി തമിഴ്നാട് സർക്കാരിന്റെ സഹായം തേടി കേരള സർക്കാർ. ഇരുവരെയും കാണാതായി പന്ത്രണ്ടാം ദിവസം പിന്നിട്ട ശേഷമാണ് തമിഴ്നാടിന്റെ സഹായം തേടിയിരിക്കുന്നത്. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, രാമനാഥപുരം ജില്ലകളിലെ ജില്ലാ കളക്ടർമാരോട് സഹായം അഭ്യർഥിച്ച് ജില്ലാ കളക്ടർ അനുകുമാരി കത്തയച്ചു. മുംബൈയിലെ മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെന്ററിനും കളക്ടർ കത്തയച്ചിട്ടുണ്ട്. ജോണിനായി രാമേശ്വരം മേഖലയിൽ കൂടി തിരച്ചിൽ നടത്തണമെന്ന കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. അതേസമയം, മുതലപ്പൊഴിയിൽ […]
Read more

പ്രതികൂല കാലാവസ്ഥ; മുതലപ്പൊഴിയില്‍ സ്കൂബ സംഘം തിരച്ചില്‍ നിര്‍ത്തി

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയെ തുടർന്ന് മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളി ഷിജിനായുള്ള സ്‌കൂബാ സംഘത്തിന്റെ തിരച്ചിൽ താൽക്കാലികമായി നിർത്തി. കടലിലെ സാഹചര്യം അനുകൂലമല്ലാത്തതിനെ തുടർന്നാണ് നാലംഗ സ്‌കൂബാ സംഘം തിരച്ചിൽ അവസാനിപ്പിച്ചത്. ഷിജിനെ കാണാതായി ഒമ്പത് ദിവസം പിന്നിട്ട ശേഷമാണ് സ്‌കൂബാ സംഘം തിരച്ചിലിനായി കടലിലിറങ്ങിയത്. ഷിജിന്റെ ബോട്ട് മറിഞ്ഞ സ്ഥലമുൾപ്പെടെയുള്ള മേഖലകളിൽ പരിശോധന നടത്തുമെന്ന് സംഘം അറിയിച്ചിരുന്നു. അതേസമയം, സ്‌കൂബാ സംഘത്തിന്റെ തിരച്ചിലിൽ അതൃപ്തി രേഖപ്പെടുത്തി ഷിജിന്റെ കുടുംബവും രംഗത്തെത്തി. തിരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. […]
Read more

ഒടുവിൽ സ്‌കൂബ സംഘമെത്തി; ഷിജിനായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളി ഷിജിനായുള്ള തിരച്ചിലിന് സ്‌കൂബാ സംഘം എത്തി. നാലംഗ സ്‌കൂബാ സംഘമാണ് ഇന്ന് തിരച്ചിലിനായി കടലിലിറങ്ങിയത്. ഷിജിന്റെ ബോട്ട് മറിഞ്ഞ സ്ഥലമുൾപ്പെടെയുള്ള മേഖലകളിൽ പരിശോധന നടത്തുമെന്ന് സംഘം അറിയിച്ചു. ഷിജിനെ കാണാതായി ഒമ്പത് ദിവസം പിന്നിടുമ്പോഴാണ് സ്‌കൂബാ സംഘം തിരച്ചിലിന്റെ ഭാഗമാകുന്നത്. സ്‌കൂബാ സംഘത്തെ എത്തിക്കുന്നതിലെ കാലതാമസത്തിൽ കുടുംബവും മത്സ്യത്തൊഴിലാളികളും ഉൾപ്പെടെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിനിടെ, ഷിജിനായുള്ള തിരച്ചിൽ മത്സ്യത്തൊഴിലാളികൾ സ്വന്തം നിലയിലും തുടരുകയായിരുന്നു. കടലിൽ കാണാതായ മറ്റ് മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിലും […]
Read more

മുതലപ്പൊഴി തിരച്ചിൽ വൈകുന്നു; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം

തിരുവനന്തപുരം: മുതലപ്പൊഴിയിലെ തിരച്ചിൽ പ്രവർത്തനങ്ങൾ വൈകുന്നതിനെതിരെ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കടലിനെക്കുറിച്ച് നന്നായി അറിയുന്ന 10 പേരെ ഉൾപ്പെടുത്തി പുലർച്ചെ 5.15ന് തിരച്ചിൽ ആരംഭിക്കുമെന്ന് മന്ത്രി നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. രാവിലെ 10.30 കഴിഞ്ഞിട്ടും തിരച്ചിൽ ആരംഭിക്കാത്ത സാഹചര്യത്തിൽ മന്ത്രിയുടെ വാഗ്ദാനം വെറും ‘കുറുപ്പിന്റെ ഉറപ്പ്’ മാത്രമായി മാറിയെന്ന് ബിനോയ് വിശ്വം പരിഹസിച്ചു. കേരളത്തിൽ ഒരു സർക്കാരുണ്ടോ, അതിന് ഒരു നാഥനുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. […]
Read more

മുതലപ്പൊഴിയില്‍ തിരച്ചില്‍ വൈകുന്നു; മുങ്ങല്‍ വിദഗ്ധര്‍ ഇതുവരെയും സ്ഥലത്ത് എത്തിയില്ല

തിരുവനന്തപുരം: മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളി ഷിജിനായുള്ള തിരച്ചിൽ വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് കുടുംബം. സർക്കാർ പ്രഖ്യാപിച്ച സമയക്രമം അനുസരിച്ച് രാവിലെ അഞ്ച് മണിയോടെ തിരച്ചിൽ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സ്‌കൂബാ ടീം ഇതുവരെ സ്ഥലത്ത് എത്തിയിട്ടില്ലെന്ന് ഷിജിന്റെ ഭാര്യാസഹോദരി സ്റ്റെഫി പറഞ്ഞു. തിരഞ്ഞെടുത്ത മത്സ്യത്തൊഴിലാളികളും മുങ്ങൽ വിദഗ്ധരും ചേർന്ന് രാവിലെ മുതൽ തിരച്ചിൽ നടത്തുമെന്നാണ് മന്ത്രി അറിയിച്ചിരുന്നത്. എന്നാൽ മത്സ്യത്തൊഴിലാളികൾ എത്തിയെങ്കിലും സ്‌കൂബാ ടീം അംഗങ്ങൾ എത്തിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. കോസ്റ്റൽ പൊലീസ് പലരെയും ബന്ധപ്പെട്ടെങ്കിലും കടലിൽ ഇറങ്ങാൻ […]
Read more

മുതലപ്പൊഴിയിൽ പുതിയ പ്രൊജക്റ്റ്; തുടർപഠനങ്ങൾക്ക് ശേഷമെന്ന് മന്ത്രി

തിരുവനന്തപുരം: മുതലപ്പൊഴി ഹാർബറിലെ പുതിയ വികസന പദ്ധതികൾ വിദഗ്ധ പഠനങ്ങൾ പൂർത്തിയായ ശേഷമേ ആരംഭിക്കൂവെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ അറിയിച്ചു. പൂനെ ആസ്ഥാനമായ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനാണ് (CWPRS) പഠന ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഹാർബർ നവീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മുന്നോട്ട് പോകുക. മൗത്ത് കർവ് സംബന്ധിച്ച മാറ്റങ്ങൾ ആവശ്യമാണെങ്കിൽ അതും പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കർവിന്റെ വീതികുറവ് കാരണം പ്രദേശത്ത് അപകടങ്ങൾ വർധിച്ചിരുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix