Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഒടുവിൽ സ്‌കൂബ സംഘമെത്തി; ഷിജിനായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളി ഷിജിനായുള്ള തിരച്ചിലിന് സ്‌കൂബാ സംഘം എത്തി. നാലംഗ സ്‌കൂബാ സംഘമാണ് ഇന്ന് തിരച്ചിലിനായി കടലിലിറങ്ങിയത്. ഷിജിന്റെ ബോട്ട് മറിഞ്ഞ സ്ഥലമുൾപ്പെടെയുള്ള മേഖലകളിൽ പരിശോധന നടത്തുമെന്ന് സംഘം അറിയിച്ചു.

ഷിജിനെ കാണാതായി ഒമ്പത് ദിവസം പിന്നിടുമ്പോഴാണ് സ്‌കൂബാ സംഘം തിരച്ചിലിന്റെ ഭാഗമാകുന്നത്. സ്‌കൂബാ സംഘത്തെ എത്തിക്കുന്നതിലെ കാലതാമസത്തിൽ കുടുംബവും മത്സ്യത്തൊഴിലാളികളും ഉൾപ്പെടെ വ്യാപക വിമർശനം ഉയർന്നിരുന്നു.

ഇതിനിടെ, ഷിജിനായുള്ള തിരച്ചിൽ മത്സ്യത്തൊഴിലാളികൾ സ്വന്തം നിലയിലും തുടരുകയായിരുന്നു. കടലിൽ കാണാതായ മറ്റ് മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിലും വിവിധ മേഖലകളിൽ തുടരുകയാണ്.

ഷിജിനെ എത്രയും വേഗം കണ്ടെത്തണമെന്ന ആവശ്യവുമായി കുടുംബം രംഗത്തുണ്ട്. സ്‌കൂബാ സംഘത്തിന്റെ നേതൃത്വത്തിലുള്ള തിരച്ചിലിലൂടെ നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer