Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Pathanamthitta

പത്തനംതിട്ട കോന്നിയിൽ പാപ്പാനെ ആന ചവിട്ടി കൊന്നു

പത്തനംതിട്ട: കോന്നി ആനക്കൂട്ടിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു. മോഹനൻ എന്ന പാപ്പാനാണ് മരിച്ചത്. ആന പരിപാലന കേന്ദ്രത്തിൽ വെച്ചാണ് ദാരുണമായ സംഭവം ഉണ്ടായത്. പ്രിയദർശിനി എന്ന ആനയാണ് മോഹനനെ ആക്രമിച്ചത്. മീന എന്ന ആനയുടെ പാപ്പാനായിരുന്നു മോഹനൻ. പ്രിയദർശിനിയുടെ തുമ്പിക്കൈക്ക് പരിക്കേറ്റതിനെ തുടർന്ന് അത് പരിശോധിക്കാനായി മോഹനൻ എത്തിയപ്പോഴാണ് ആന ആക്രമിച്ചത്. ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മോഹനനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണ്.
Read more

ദുരിതാശ്വാസ വാഹനത്തിന് പിഴ; ഉദ്യോഗസ്ഥന്റെ സസ്പെൻഷനിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രതിഷേധം

പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിൽ അനധികൃത ലൈറ്റുകൾ ഘടിപ്പിച്ചതിന് പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ശക്തമാകുന്നു. അടൂർ ആർടിഒയിലെ എഎംവിഐ ബി.എസ്. ലൈജുവിനെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെയാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ പ്രതിഷേധ പരിപാടികൾക്ക് ഒരുങ്ങുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഉപയോഗിച്ച വാഹനമാണെന്ന പരിഗണന ഉദ്യോഗസ്ഥൻ നൽകിയില്ലെന്നാണ് വിമർശനം. എന്നാൽ വാഹനം പരിശോധിച്ചപ്പോൾ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നതിന്റെ വ്യക്തമായ സൂചനകളൊന്നും ഉണ്ടായിരുന്നില്ലെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ചുമത്തിയതെന്നും […]
Read more

പ്രളയ രക്ഷാപ്രവർത്തന വാഹനത്തിന് പിഴ; MVD ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. അടൂർ എംവിഡി സ്ക്വാഡിലെ ഉദ്യോഗസ്ഥനായ ലൈജുവിനെതിരെയാണ് ഗതാഗത വകുപ്പ് നടപടി സ്വീകരിച്ചത്. അടൂർ ബൈപ്പാസിൽ നടന്ന പതിവ് വാഹന പരിശോധനയ്ക്കിടെയാണ് ആറൻമുളയിലെ പ്രളയബാധിത മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചിരുന്ന വാഹനം തടഞ്ഞത്. വാഹനത്തിൽ അനധികൃത ആഡംബര ലൈറ്റുകൾ ഘടിപ്പിച്ചതിനും മലിനീകരണ സർട്ടിഫിക്കറ്റ് (പൊല്യൂഷൻ സർട്ടിഫിക്കറ്റ്) ഇല്ലാത്തതിനുമാണ് ആദ്യം 7,000 രൂപ പിഴ ചുമത്തിയത്. പിന്നീട് സർട്ടിഫിക്കറ്റ് ഹാജരാക്കിയതോടെ പിഴ […]
Read more

അരമനപടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് 10 പേർക്ക് പരിക്ക്

പത്തനംതിട്ട: എം.സി റോഡിലെ അരമനപടിയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. അമിത വേഗത്തിലെത്തിയ ബസ് ചരക്ക് ലോറിയിലും ടെംപോ ട്രാവലറിലും പിക്കപ്പ് വാനിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ ബസിലുണ്ടായിരുന്ന 10 പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവറെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ടെംപോ ട്രാവലറിനെ മറികടക്കുന്നതിനിടെ എതിരെ വന്ന ചരക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ബസ് തിരിഞ്ഞ് പിന്നിൽ വന്ന പിക്കപ്പ് വാനിലും […]
Read more

നാരങ്ങാനം പഞ്ചായത്തിൽ BJPക്ക് ഭരണ നഷ്ടം; LDF പിന്തുണയോടെ UDFന്റെ അവിശ്വാസം പാസായി

പത്തനംതിട്ട: പത്തനംതിട്ട നാരങ്ങാനം ഗ്രാമപഞ്ചായത്തിൽ ബി.ജെ.പിക്ക് ഭരണം നഷ്ടമായി. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എൽ.ഡി.എഫിലെ രണ്ട് സി.പി.എം അംഗങ്ങളുടെ പിന്തുണയോടെ പാസായതോടെയാണ് ബി.ജെ.പി ഭരണസമിതി പുറത്തായത്. 14 അംഗങ്ങളുള്ള പഞ്ചായത്തിൽ ബി.ജെ.പിക്കും യു.ഡി.എഫിനും ആറ് വീതം അംഗങ്ങളാണുള്ളത്. എൽ.ഡി.എഫിന് രണ്ട് അംഗങ്ങളുമുണ്ട്. നിലവിലെ പ്രസിഡന്റ് സ്ഥാനത്തിരുന്ന ബി.ജെ.പി അംഗം വി.വി. പ്രസാദാണ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായത്. മുൻപ് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും യു.ഡി.എഫിനും ആറ് വീതം വോട്ടുകൾ ലഭിച്ചതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് ബി.ജെ.പിക്ക് പ്രസിഡന്റ് […]
Read more

പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി

പത്തനംതിട്ട: നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് തിരിച്ചടി. അവിശ്വാസപ്രമേയത്തിലൂടെ ബിജെപിക്ക് ഭരണം നഷ്ടമായി. കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണ് പാസായത്. രണ്ട് എല്‍ഡിഎഫ് അംഗങ്ങള്‍ പിന്തുണച്ചതോടെ പ്രമേയം പാസാകുകയായിരുന്നു. കോണ്‍ഗ്രസിനും ബിജെപിക്കും ആറ്, എല്‍ഡിഎഫിന് രണ്ട് എന്നിങ്ങനെയായിരുന്നു നാരങ്ങാനം പഞ്ചായത്തിലെ കക്ഷിനില. ഒരു മാസത്തിനുശേഷം വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉണ്ടാകും. നിലവില്‍ ബിജെപിക്കായിരുന്നു പ്രസിഡന്റ് സ്ഥാനം. വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനുമായിരുന്നു.
Read more

പത്തനംതിട്ടയിൽ പത്താം ക്ലാസ് വിദ്യാർഥിനി ലൈംഗിക പീഡനത്തിനിരയായി; അച്ഛനടക്കം ഏഴ് പേർക്കെതിരെ കേസ്

പത്തനംതിട്ട: പത്തനംതിട്ടയിൽ പത്താം ക്ലാസ് വിദ്യാർഥിനി ദീർഘകാലമായി ലൈംഗിക പീഡനത്തിനിരയായെന്ന പരാതിയിൽ അച്ഛനടക്കം ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായും മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. വിദ്യാർഥിനിയും കുടുംബവും താമസിച്ചിരുന്ന വാടക കെട്ടിടത്തിന്റെ ഉടമയും അതേ കെട്ടിടത്തിലെ മറ്റൊരു താമസക്കാരനുമാണ് അറസ്റ്റിലായത്. ഏഴ് വ്യത്യസ്ത കേസുകളിലായാണ് പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. കുട്ടി ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്വന്തം അച്ഛനിൽ നിന്ന് ലൈംഗിക പീഡനം നേരിട്ടതെന്നാണ് പരാതിയിൽ പറയുന്നത്. […]
Read more

ശബരിമല നെയ്യ് ക്രമക്കേട് കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പ്രതിപ്പട്ടികയിൽ

പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രതിയാക്കാൻ തീരുമാനം. ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. പി.എസ്. പ്രശാന്തിനൊപ്പം മുൻ ബോർഡ് അംഗം അജികുമാറിനെയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെയും പ്രതികളാക്കുമെന്നാണ് റിപ്പോർട്ട്. നെയ്യ് വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടിന് നേതൃത്വം നൽകിയതും ഇവരാണെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഈ ഇടപാടിലൂടെ ദേവസ്വം ബോർഡിന് ഏകദേശം 2.3 കോടി രൂപയുടെ നഷ്ടമുണ്ടായതായും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. പി.എസ്. പ്രശാന്ത്, […]
Read more

ആറന്മുളയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തി എംവിഡി

പത്തനംതിട്ട: ആറന്മുളയിലെ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കെടുത്ത ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന്റെ മുൻവശത്ത് നിയമവിരുദ്ധമായി അധിക ലൈറ്റുകൾ ഘടിപ്പിച്ചതിനും പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാതിരുന്നതിനുമാണ് നടപടി. പത്തനംതിട്ട മെഴുവേലി സ്വദേശി അമലിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിനാണ് പിഴ ചുമത്തിയത്. നിയമവിരുദ്ധ ലൈറ്റുകൾ ഘടിപ്പിച്ചതിന് 5,000 രൂപയും പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് 2,000 രൂപയുമാണ് ആകെ 7,000 രൂപ പിഴ ഈടാക്കിയത്. വാഹനത്തിന്റെ സ്പെയർ പാർട്സ് വാങ്ങാനായി പോകുന്നതിനിടെയാണ് മോട്ടോർ വാഹന […]
Read more

‘മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തെക്കുറിച്ച് അറിഞ്ഞില്ല’; പരാതിയുമായി കോന്നി എംഎല്‍എ

പത്തനംതിട്ട: മഴക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രി അധ്യക്ഷനായുള്ള അവലോകന യോഗത്തിൽ തന്നെ അറിയിച്ചില്ലെന്ന് ആരോപിച്ച് കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ. കോഴഞ്ചേരിയിൽ നടന്ന യോഗത്തെക്കുറിച്ച് മുൻകൂട്ടി അറിയിപ്പ് ലഭിച്ചില്ലെന്നും, മഴക്കെടുതി രൂക്ഷമായി ബാധിച്ച കോന്നി മണ്ഡലം മുഖ്യമന്ത്രി സന്ദർശിക്കാതിരുന്നതിലും അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി. മണ്ണിടിച്ചിൽ ഉൾപ്പെടെ ഗുരുതരമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടും കോന്നി മണ്ഡലം സന്ദർശിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെന്നാണ് ജനീഷ് കുമാറിന്റെ ആരോപണം. വിഷയത്തിൽ വിശദീകരണം നൽകുന്നതിനായി നാളെ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് മഴക്കെടുതി […]
Read more

Recent News

Advertisement
WhiteswanTV Footer