Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Pathanamthitta

ഫേസ്ബുക്ക് ലൈവിന് പിന്നാലെ പൊലീസ് മർദിച്ചെന്ന് പരാതി; പത്തനംതിട്ട സ്വദേശി ചികിത്സയിൽ

പത്തനംതിട്ട: സർക്കാരിനെ വിമർശിച്ച് ഫേസ്ബുക്കിൽ ലൈവ് നടത്തിയതിന് പിന്നാലെ പൊലീസ് വീട്ടിലെത്തി മർദിച്ചെന്ന് പത്തനംതിട്ട ആങ്ങമൂഴി സ്വദേശി കെ.എസ്. അനിൽകുമാർ (46) പരാതി നൽകി. സംഭവത്തിൽ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. മൂഴിയാർ പൊലീസ് സ്റ്റേഷനിലെ ഒരു എ.എസ്.ഐയും ഡ്രൈവറും ചേർന്നാണ് വീട്ടിലെത്തി മർദിച്ചതെന്നാണ് അനിൽകുമാറിന്റെ ആരോപണം. ഹൃദ്രോഗം, കരൾ, വൃക്ക സംബന്ധമായ അസുഖങ്ങൾ ഉള്ളതിനാൽ മരുന്ന് കഴിച്ച ശേഷം വരാമെന്ന് പറഞ്ഞെങ്കിലും പൊലീസ് അനുവദിച്ചില്ലെന്നാണ് പരാതി. ഭക്ഷണം കഴിക്കുന്നതിനിടെയാണ് പൊലീസ് വീട്ടിലെത്തിയതെന്നും, പിന്നീട് […]
Read more

കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്

പത്തനംതിട്ട: കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബുകൾ മോഷ്ടിച്ച കേസിൽ അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്. കല്ലറ നിർമ്മാണത്തിന് കരാർ എടുത്ത് നടത്തുന്നവരാകാം ഗ്രാനൈറ്റ് കടത്തിക്കൊണ്ടുപോയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുരിശ് കൊത്തിവെച്ച ഗ്രാനൈറ്റ് മറ്റാർക്കും ഉപയോഗിക്കാൻ സാധ്യത കുറവാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഗ്രാനൈറ്റ് സ്ലാബുകൾ ഇളക്കിയെടുത്തത് പരിചയസമ്പന്നരായ ആളുകളാണെന്നും ഇത് സംഘം ചേർന്നാണ് നടത്തിയതെന്നും പൊലീസ് കരുതുന്നു. മല്ലപ്പള്ളിയിലെ രണ്ട് മാർത്തോമ്മാ പള്ളികളുടെ സെമിത്തേരികളിൽ നിന്നാണ് കല്ലറകൾക്ക് മുകളിലുണ്ടായിരുന്ന ഗ്രാനൈറ്റ് സ്ലാബുകൾ മോഷ്ടിച്ചത്. സംഭവത്തിൽ ഇതുവരെ സിസിടിവി […]
Read more

പള്ളി സെമിത്തേരിയിൽ മോഷണം; കുടുംബ കല്ലറയിലെ ഗ്രാനൈറ്റ് ഷീറ്റ് കവർന്നു

പത്തനംതിട്ട: മല്ലപ്പള്ളിയിലെ മങ്കുഴിപ്പടി സെഹിയോൻ മാർത്തോമ്മാ പള്ളി (വെട്ടോലി പള്ളി) സെമിത്തേരിയിൽ മോഷണം. കുടുംബ കല്ലറയുടെ മുകളിൽ സ്ഥാപിച്ചിരുന്ന വലിയ ഗ്രാനൈറ്റ് ഷീറ്റാണ് മോഷ്ടിച്ചത്. ടി.എസ്. വർഗീസ്, ഏലിയാമ്മ വർഗീസ് എന്നിവരെ അടക്കം ചെയ്തിരിക്കുന്ന താണിക്കൽ കുടുംബ കല്ലറയിൽ നിന്നാണ് ഗ്രാനൈറ്റ് ഷീറ്റ് നഷ്ടമായത്. സംഭവത്തിൽ ഇടവക അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കീഴ്‌വായ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ […]
Read more

കോന്നിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

പത്തനംതിട്ട: കോന്നി അട്ടച്ചാക്കലിൽ രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായി. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ കോന്നി താലൂക്ക് ആശുപത്രിയിലും കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡ്രൈവർമാർക്കാണ് ഗുരുതരമായി പരിക്കേറ്റതെന്നാണ് വിവരം. കോന്നിയിൽ നിന്ന് പത്തനംതിട്ടയിലേക്കും പത്തനംതിട്ടയിൽ നിന്ന് കോന്നിയിലേക്കും പോവുകയായിരുന്ന ബസുകളാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ 7.45 ഓടെയായിരുന്നു അപകടമെന്ന് പ്രദേശവാസികൾ പറഞ്ഞു.അപകടത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

ശബരിമലയിൽ 450 കോടിയുടെ മെഗാ പാക്കേജ്; തീർത്ഥാടന സീസണിന് മുമ്പ് പ്രവൃത്തികൾ പൂർത്തിയാക്കും

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനായി 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് തയ്യാറാക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി പി. കെ. ബഷീർ. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ തീർത്ഥാടന സീസണിന് മാസങ്ങൾ മുമ്പേ തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. റോഡുകളുടെ അറ്റകുറ്റപ്പണിയിൽ മാത്രം ഒതുങ്ങാതെ തീർത്ഥാടന പാതകളുടെ സമഗ്ര നവീകരണമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. 2021 മുതൽ ശബരിമല റോഡുകളുടെ പരിപാലനത്തിൽ ഉണ്ടായ വീഴ്ചകൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇത്തവണ […]
Read more

ശബരിമല സ്വര്‍ണക്കൊള്ള; കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകും

കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകും. പുതിയ കണ്ടെത്തലുകൾ കൂടി ഉൾപ്പെടുത്തി വിശദമായ കുറ്റപത്രം തയ്യാറാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) തീരുമാനം. 2025-ലെ ദ്വാരപാലക പാളി കൈമാറ്റവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് എസ്‌ഐടി വിലയിരുത്തി. കേസിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും അന്വേഷണ സംഘം തയ്യാറെടുക്കുകയാണ്. അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും മുൻ ബോർഡ് അംഗം അജികുമാറിനെയും കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ നീക്കം. […]
Read more

ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും; ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനം

പത്തനംതിട്ട: തന്ത്രി കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രിയായി ചുമതലയേൽക്കും. ഇത് സംബന്ധിച്ച തീരുമാനം ദേവസ്വം ബോർഡ് യോഗത്തിൽ എടുത്തു. തീരുമാനം തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കും. ചിങ്ങം ഒന്നിന് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയായി ഔദ്യോഗികമായി ചുമതലയേൽക്കും. ശബരിമല ക്ഷേത്രത്തിലെ തന്ത്രി പദവിയുമായി ബന്ധപ്പെട്ട തുടർ നടപടികൾ ദേവസ്വം ബോർഡ് പൂർത്തിയാക്കും.
Read more

പലിശരഹിത കേന്ദ്ര വായ്പ വാഗ്ദാനം ചെയ്ത് 18 ലക്ഷം തട്ടിപ്പ്; പ്രതി പിടിയിൽ

പത്തനംതിട്ട: കേന്ദ്രസർക്കാരിൽ നിന്ന് പലിശരഹിത വായ്പ ലഭ്യമാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് യുവാവിൽ നിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. റാന്നി പഴവങ്ങാടി സ്വദേശി കോട്ടയിൽ വീട്ടിൽ പി.കെ. ഭാസ്കരന്റെ മകൻ അജികുമാർ (38) ആണ് കീഴ്വായ്പൂർ പൊലീസിന്റെ പിടിയിലായത്. പത്തനംതിട്ട കീഴ്വായ്പൂർ ആനിക്കാട് സ്വദേശിയായ യുവാവിൽ നിന്നാണ് പ്രതി 2024 സെപ്റ്റംബർ–ഒക്ടോബർ മാസങ്ങളിലായി രണ്ട് ഘട്ടങ്ങളിലായി 18 ലക്ഷം രൂപ കൈപ്പറ്റിയത്. കേന്ദ്രസർക്കാരിന്റെ പലിശരഹിത വായ്പ ലഭ്യമാക്കാമെന്ന വാഗ്ദാനമാണ് പ്രതി മുന്നോട്ടുവെച്ചത്. എന്നാൽ […]
Read more

കോന്നിയിൽ സിഡിഎസ് യോഗത്തിനിടെ ഫാൻ പൊട്ടിവീണു; കുടുംബശ്രീ അംഗത്തിന് പരിക്ക്

പത്തനംതിട്ട: കോന്നിയിൽ കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി യോഗം നടക്കുന്നതിനിടെ സീലിംഗ് ഫാൻ പൊട്ടിവീണ് അംഗത്തിന് പരുക്കേറ്റു. കോന്നി സ്വദേശിനിയായ സന്ധ്യയ്ക്കാണ് അപകടത്തിൽ പരുക്കേറ്റത്. കോന്നി പഞ്ചായത്ത് ഓഫീസിലെ കമ്മ്യൂണിറ്റി ഹാളിൽ കുടുംബശ്രീ സിഡിഎസ് യോഗം പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി സീലിംഗ് ഫാൻ മേൽക്കൂരയിൽ നിന്ന് അഴിഞ്ഞുവീണത്. അപകടത്തിൽ സന്ധ്യയുടെ മുഖത്ത് പരുക്കേറ്റു. സംഭവത്തെ തുടർന്ന് ഉടൻ തന്നെ സന്ധ്യയെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിൽ തുടരുകയാണ്. പഞ്ചായത്ത് ഓഫീസിലെ കമ്മ്യൂണിറ്റി ഹാൾ സ്ഥിതി ചെയ്യുന്ന […]
Read more

റാന്നിയിൽ ഷോക്കേറ്റ് 3 വയസ്സുകാരിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: റാന്നി വയലത്തലയിൽ ഷോക്കേറ്റ് മൂന്ന് വയസ്സുകാരി മരിച്ചു. ബിനോയി-സാന്ദ്ര ദമ്പതികളുടെ മകൾ അവന്തികയാണ് മരിച്ചത്. സാന്ദ്രയുടെ വീട്ടിൽ വച്ചാണ് അപകടം ഉണ്ടായത്. അമ്മ കുളിക്കാൻ പോയ സമയത്ത് വീട്ടിൽ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിക്ക് ഷോക്കേറ്റത്. കുളി കഴിഞ്ഞ് എത്തിയ അമ്മ അബോധാവസ്ഥയിൽ കിടക്കുന്ന അവന്തികയെ കാണുകയായിരുന്നു. കുട്ടിയെ എടുക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയ്ക്കും ഷോക്കേറ്റു. തുടർന്ന് ഉടൻ തന്നെ അവന്തികയെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ എങ്ങനെയാണ് ഷോക്കേറ്റതെന്ന് കണ്ടെത്താൻ റാന്നി പൊലീസ് അന്വേഷണം […]
Read more

Recent News

Advertisement
WhiteswanTV Footer