Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Pathanamthitta

ആറന്മുളയിലെ ഡ്രോൺ സർവേ; റിപ്പോർട്ട് തേടി കളക്ടർ

പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് നടത്തിയ ഡ്രോൺ സർവേയിൽ ഭൂവുടമയായ എബ്രഹാം കലമണ്ണിലിനെതിരെ ഗുരുതര കണ്ടെത്തൽ. ഡ്രോൺ സർവേ അനധികൃതമായിരുന്നുവെന്നും മിച്ചഭൂമിയായി പ്രഖ്യാപിച്ച സ്ഥലത്ത് എബ്രഹാം കലമണ്ണിലിന് ഉടമസ്ഥാവകാശമില്ലെന്നുമാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ ജില്ലാ കളക്ടർ കോഴഞ്ചേരി തഹസിൽദാരോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം അനധികൃത നടപടിയുടെ വിശദാംശങ്ങൾ ഹൈക്കോടതിയെ അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. ആറന്മുള മിച്ചഭൂമി കേസ് ഈ മാസം 16ന് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് പുതിയ സംഭവവികാസം. അതേസമയം, വിവാദ […]
Read more

ഭക്ഷണം കഴിക്കവേ ദേഹാസ്വാസ്ഥ്യം; സൈബര്‍ സെല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

പത്തനംതിട്ട: ഡ്യൂട്ടിക്കിടെ സൈബർ സെൽ പൊലീസ് ഉദ്യോഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പത്തനംതിട്ട സൈബർ പൊലീസ് സിവിൽ പൊലീസ് സിപിഒ കുളനട സ്വദേശി അനൂപ് (40) ആണ് മരിച്ചത്. ഇന്ന് രാത്രി 8.45 ഓടെയാണ് സംഭവം. പത്തനംതിട്ട എ.ആർ ക്യാമ്പിലെ കാന്റീനിൽ ഭക്ഷണം കഴിക്കുന്നതിനിടെ അനൂപിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ സഹപ്രവർത്തകർ ചേർന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥരും സഹപ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി. അനൂപിന്റെ മൃതദേഹം തുടർ നടപടികൾക്കായി […]
Read more

കാടിന് നടുവില്‍ ബ്രേക്ക് ഡൗണ്‍ ആയി ഗവി പ്രിയദര്‍ശിനി ബസ്

പത്തനംതിട്ട: ഗവിയിലേക്ക് പോയ കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ് കാടിനുള്ളിൽ തകരാറിലായി. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് രാവിലെ 6.30ന് പുറപ്പെട്ട ബസാണ് ഗവിയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ കാറ്റാടിക്കുന്നിൽ എത്തിയപ്പോൾ ബ്രേക്ക് ഡൗൺ ആയത്. ബജറ്റ് ടൂറിസം ബസിലുണ്ടായിരുന്ന മെക്കാനിക് ബസിന്റെ സാങ്കേതിക തകരാർ ഉടൻ പരിഹരിച്ചതോടെ യാത്ര വീണ്ടും ആരംഭിച്ചു. എയർ ലീക്കാണ് തകരാറിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. സംഭവസമയത്ത് ബസിൽ 70ഓളം യാത്രക്കാരുണ്ടായിരുന്നു. എന്നാൽ ബസിന്റെ സീറ്റിംഗ് ശേഷി 35 പേരുടേതാണ്. ഇന്നുമുതൽ […]
Read more

ആറന്മുള വിമാനത്താവളം; ശാസ്ത്രീയ പഠനം വേണമെന്ന് അബിൻ വർക്കി

പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും ചർച്ചയാകുന്നതിനിടെ പ്രതികരണവുമായി ആറന്മുള എംഎൽഎ അബിൻ വർക്കി. വിമാനത്താവള പദ്ധതിക്ക് താൻ എതിരല്ലെങ്കിലും ശാസ്ത്രീയവും സമഗ്രവുമായ പഠനങ്ങൾക്ക് ശേഷമേ ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടുപോകാവൂവെന്ന് അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതിപ്രഭാവ പഠനം കൃത്യമായി നടത്തണമെന്നും വികസന പദ്ധതികൾക്ക് താൻ എതിരല്ലെന്നും എംഎൽഎ പ്രസ്താവനയിൽ പറഞ്ഞു. ഭൂവുടമ എബ്രഹാം കലമണ്ണിലിന്റെ നിലവിലെ നീക്കങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും സർക്കാർ ഇതുവരെ ഔദ്യോഗികമായി പദ്ധതിയുമായി ബന്ധപ്പെട്ട നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും അബിൻ വർക്കി വ്യക്തമാക്കി. അതേസമയം, വിഷയത്തിൽ […]
Read more

ആറന്മുള വിമാനത്താവള പദ്ധതിക്കായി ഡ്രോണ്‍ സര്‍വേ; പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം

പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിക്കായി നടത്തിയ ഡ്രോൺ സർവേ വിവാദമാകുന്നു. പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷ പാർട്ടികൾ. മൗണ്ട് സിയോൺ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം കലമണ്ണിലിന്റെ നേതൃത്വത്തിലാണ് ഡൽഹിയിൽ നിന്നുള്ള വിദഗ്ധ ഏജൻസിയെ എത്തിച്ച് സർവേ നടത്തിയതെന്നാണ് വിവരം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതിയില്ലാതെയാണ് സർവേ നടത്തിയതെന്ന ആരോപണവുമായി സിപിഐഎമ്മും സിപിഐയും രംഗത്തെത്തി. മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരനും നേരത്തെ ഭൂമാഫിയാ ഇടപെടലുകൾക്കെതിരെ പ്രതികരിച്ചിരുന്നു. ആറന്മുള എംഎൽഎയായി ചുമതലയേറ്റതിന് പിന്നാലെ വിമാനത്താവള പദ്ധതിയുടെ പ്രായോഗികതയെക്കുറിച്ച് പഠനം നടത്തുമെന്ന് […]
Read more

13കാരിയുടെ വ്യാജ പരാതി; കൂടൽ എസ്.ഐക്ക് സ്ഥലംമാറ്റം

പത്തനംതിട്ട: പത്തനംതിട്ടയിലെ 13 വയസുകാരിയുടെ വ്യാജ പരാതിയെ തുടർന്ന് കസ്റ്റഡിയിലെടുത്ത യുവാക്കളെ മർദിച്ചെന്ന പരാതിയിൽ കൂടൽ എസ്.ഐ. ജയ്മോനെ സ്ഥലംമാറ്റി. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കോന്നി സി.ഐ.യുടെ ചുമതലയിലായിരുന്ന കൂടൽ സ്റ്റേഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ സി.ഐക്കെതിരായ നടപടി ഡി.ഐ.ജി. ഉടൻ തീരുമാനിക്കും. സംഭവത്തിൽ അച്ചടക്ക നടപടി ശുപാർശ ചെയ്തുള്ള റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി ഡി.ഐ.ജിക്ക് കൈമാറിയിട്ടുണ്ട്. 13 വയസുകാരിയുടെ വ്യാജ പീഡനപരാതിയെ തുടർന്നാണ് ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലുണ്ടായിരുന്നവരിൽ […]
Read more

കോന്നിയിൽ 17 വയസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ 17 വയസുകാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോന്നി വട്ടക്കാവ് സ്വദേശി ശബരി (17)യെയാണ് വീടിന്റെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് കോന്നി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി അന്വേഷണം ആരംഭിച്ചു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
Read more

പത്തനംതിട്ടയില്‍ വീട്ടിലെ ലിഫ്റ്റില്‍ തല കുടുങ്ങി 75കാരന് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കിൽ ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു. 75 വയസ്സുള്ള മാത്തുക്കുട്ടിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങുന്നതിനായി വീടിന് മുന്നിൽ സ്ഥാപിച്ചിരുന്ന ലിഫ്റ്റിലാണ് മാത്തുക്കുട്ടി കുടുങ്ങിയത്. ശാരീരിക പരിമിതിയുള്ള വ്യക്തിയായിരുന്നു മാത്തുക്കുട്ടി. സംഭവ സമയത്ത് വീട്ടിൽ ഇദ്ദേഹവും ഭാര്യയും മാത്രമാണ് ഉണ്ടായിരുന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും മാത്തുക്കുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു.
Read more

മദ്യപിച്ച് വാഹനം ഓടിച്ചു; മൂന്ന് സിവിൽ പൊലീസ് ഓഫീസർമാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: മദ്യപിച്ച് ലക്കുകെട്ട് പൊലീസ് വാഹനം ഓടിച്ച മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലെ ഡാൻസാഫ് സംഘത്തിൽ പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് ജില്ലാ പൊലീസ് മേധാവി നടപടിയെടുത്തത്. സുമൻ, പ്രിയേഷ്, രാഹുൽ എന്നീ സിവിൽ പൊലീസ് ഓഫീസർമാരെയാണ് സസ്പെൻഡ് ചെയ്തത്. ലഹരിവിരുദ്ധ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ‘ഓപ്പറേഷൻ തൂഫാൻ’ പുരോഗമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥർ മദ്യപിച്ച് ഔദ്യോഗിക വാഹനം ഓടിച്ചതെന്ന സംഭവം പുറത്തുവന്നത്. ലഹരിവിരുദ്ധ സ്ക്വാഡിലെ അംഗങ്ങളായ ഉദ്യോഗസ്ഥരുടെ നടപടി പൊലീസിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതായി വിലയിരുത്തിയതിനെ തുടർന്നാണ് അടിയന്തര നടപടി […]
Read more

13കാരിയുടെ വ്യാജ പരാതി; ‘കുട്ടികളെ മാനസികമായി പീഡിപ്പിച്ചു’; നീതി വേണമെന്ന് രക്ഷിതാക്കൾ

പത്തനംതിട്ട: 13 വയസുകാരിയുടെ വ്യാജ പീഡന പരാതിയെ തുടർന്ന് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്ത കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിക്കെതിരെ രക്ഷിതാക്കൾ രംഗത്ത്. കുറ്റം ചെയ്യാത്ത കുട്ടികൾക്കെതിരെ കേസ് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചെന്നും ചോദ്യം ചെയ്യലിനിടെ മാനസികമായി പീഡിപ്പിച്ചെന്നുമാണ് രക്ഷിതാക്കളുടെ ആരോപണം. രക്ഷിതാക്കളുടെ സാന്നിധ്യമില്ലാതെയാണ് കുട്ടികളെ ചോദ്യം ചെയ്തതെന്നും, കുറ്റം സമ്മതിച്ചാൽ വിട്ടയക്കാമെന്ന് പൊലീസ് സമ്മർദം ചെലുത്തിയതായും അവർ ആരോപിച്ചു. ചോദ്യം ചെയ്യലിനിടെ അപമാനകരമായ ഭാഷ ഉപയോഗിച്ചെന്നും, കുട്ടികൾക്ക് ഭക്ഷണം നൽകാൻ പോലും അനുവദിച്ചില്ലെന്നും പരാതിയുണ്ട്. ഒരു വിദ്യാർത്ഥിയെ കോളറിൽ പിടിച്ച് ഉയർത്തിയെന്ന […]
Read more

Recent News

Advertisement
WhiteswanTV Footer