പത്തനംതിട്ട: ഡ്യൂട്ടിക്കിടെ സൈബർ സെൽ പൊലീസ് ഉദ്യോഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പത്തനംതിട്ട സൈബർ പൊലീസ് സിവിൽ പൊലീസ് സിപിഒ കുളനട സ്വദേശി അനൂപ് (40) ആണ് മരിച്ചത്.
ഇന്ന് രാത്രി 8.45 ഓടെയാണ് സംഭവം. പത്തനംതിട്ട എ.ആർ ക്യാമ്പിലെ കാന്റീനിൽ ഭക്ഷണം കഴിക്കുന്നതിനിടെ അനൂപിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ സഹപ്രവർത്തകർ ചേർന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥരും സഹപ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി. അനൂപിന്റെ മൃതദേഹം തുടർ നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക വിവരം.












