Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: pathanamathitta

ദേവസ്വം ബോർഡ് ക്ഷേത്ര ഇടപാടുകൾ ഡിജിറ്റലാക്കും; ആദ്യ പരീക്ഷണം ശബരിമലയിൽ

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകൾ പൂർണമായും ഡിജിറ്റലാക്കാൻ നീക്കം. വഴിപാട് ടിക്കറ്റ്, ഭണ്ഡാരം, മുറി ബുക്കിങ് തുടങ്ങിയ സേവനങ്ങൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റാനാണ് ബോർഡിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി 17 ബാങ്കുകളുമായി ചർച്ച നടത്തിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. സുതാര്യതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനൊപ്പം ഭക്തരുടെ സേവനാനുഭവം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ കാർബൺ കോപ്പി ഉപയോഗിച്ച് രസീത് നൽകുന്ന രീതിയിൽ നിന്ന് മാറി സാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്താനാണ് […]
Read more

ഭക്ഷണം കഴിക്കവേ ദേഹാസ്വാസ്ഥ്യം; സൈബര്‍ സെല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

പത്തനംതിട്ട: ഡ്യൂട്ടിക്കിടെ സൈബർ സെൽ പൊലീസ് ഉദ്യോഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പത്തനംതിട്ട സൈബർ പൊലീസ് സിവിൽ പൊലീസ് സിപിഒ കുളനട സ്വദേശി അനൂപ് (40) ആണ് മരിച്ചത്. ഇന്ന് രാത്രി 8.45 ഓടെയാണ് സംഭവം. പത്തനംതിട്ട എ.ആർ ക്യാമ്പിലെ കാന്റീനിൽ ഭക്ഷണം കഴിക്കുന്നതിനിടെ അനൂപിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ സഹപ്രവർത്തകർ ചേർന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥരും സഹപ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി. അനൂപിന്റെ മൃതദേഹം തുടർ നടപടികൾക്കായി […]
Read more

കോന്നി വ്യാജപീഡന പരാതി; പൊലീസിനെതിരെ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി 20കാരൻ

പത്തനംതിട്ട: സഹപാഠികൾ പീഡിപ്പിച്ചുവെന്ന 13കാരിയുടെ വ്യാജ പരാതിയുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റഡിയിലെടുത്ത തന്നെ പൊലീസ് ക്രൂരമായി മർദിച്ചുവെന്ന് ആരോപിച്ച് 20കാരൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി. കൂടൽ എസ്‌ഐ ജയമോഹനും സംഘവും മർദിച്ചതായാണ് യുവാവിന്റെ ആരോപണം. സിവിൽ വേഷത്തിൽ വീട്ടിലെത്തിയ പൊലീസ് ബലപ്രയോഗത്തിലൂടെ തന്നെ കസ്റ്റഡിയിൽ എടുത്ത് വാഗണർ കാറിൽ കൊണ്ടുപോയെന്നും നിയമവിരുദ്ധമായി ചോദ്യം ചെയ്തെന്നും യുവാവ് പരാതിയിൽ പറയുന്നു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞതാണെന്ന് അറിയിച്ചിട്ടും പൊലീസ് അവഗണിച്ചതായും ആരോപിച്ചു. ലാത്തി ഉപയോഗിച്ച് കാൽവെള്ളയിൽ അടിക്കുകയും, […]
Read more

പത്തനംതിട്ടയിൽ ഷിഗെല്ല സ്ഥിരീകരിച്ചു; സംസ്ഥാനത്ത് രോഗവ്യാപനം തുടരുന്നു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ എഴിക്കാട് ഉന്നതിയിൽ പത്ത് വയസുകാരിക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ചികിത്സയ്ക്കായി കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് ഷിഗെല്ല രോഗബാധിതരുടെ എണ്ണം വർധിച്ചുവരികയാണ്. ഇന്നലെ ആറുപേർക്ക് രോഗം സ്ഥിരീകരിച്ചതിൽ കോഴിക്കോട് നാല് കേസുകളും പാലക്കാടും പത്തനംതിട്ടയിലും ഓരോ കേസുകളും റിപ്പോർട്ട് ചെയ്തു. ജൂൺ മാസം മുതൽ സംസ്ഥാനത്ത് 216 പേർക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഈ വർഷം […]
Read more

കോന്നിയിലെ ഊര് മൂപ്പനെ കാണാതായിട്ട് 6 ദിവസം; ഉൾകാട്ടിലേക്ക് തെരച്ചിൽ

പത്തനംതിട്ട: കോന്നി കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പൻ മോഹൻദാസ് (70)നെ കാണാതായിട്ട് ആറു ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായിട്ടില്ല. മോഹൻദാസിനെ കണ്ടെത്തുന്നതിനായി തെരച്ചിൽ കൂടുതൽ ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം കളക്ടർക്കും എസ്പിക്കും പരാതി നൽകി. മൂപ്പനെ കണ്ടെത്തുന്നതിനായി ഇന്ന് ഉൾവനത്തിൽ കൂടുതൽ പരിശോധനകൾ നടത്തും. കുടുംബാംഗങ്ങളും പൊലീസും വനവകുപ്പും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. ശനിയാഴ്ച രാവിലെയാണ് മോഹൻദാസിനെ കാണാതായത്. സമീപ വനത്തിലേക്ക് കയറിപ്പോയ ശേഷമാണ് ഇയാളെ കാണാതായതെന്നാണ് വിവരം. കരിപ്പാൻതോട് സ്റ്റേഷനിലെ വനപാലകരും കോന്നി പൊലീസും നാട്ടുകാരും ചേർന്ന് […]
Read more

വീര്യം കുറഞ്ഞ മദ്യം വിൽക്കണോ വേണ്ടയോ എന്ന് UDF തീരുമാനിക്കും: മന്ത്രി ഷിബു ബേബി ജോൺ

പത്തനംതിട്ട: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ മുന്നണിക്കകത്ത് അഭിപ്രായഭിന്നതകളില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ. വി.എം. സുധീരൻ ഉന്നയിച്ചത് ആശയപരമായ അഭിപ്രായമാണെന്നും അതിന് മുഖ്യമന്ത്രി മറുപടി നൽകിയതോടെ വിഷയം അവസാനിച്ചുവെന്നും മന്ത്രി പ്രതികരിച്ചു. ഇനി ആരെങ്കിലും അതേക്കുറിച്ച് തുടർന്നും പറയാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് അവരുടെ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീര്യം കുറഞ്ഞ മദ്യം വിൽക്കണോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം യു.ഡി.എഫ് എടുക്കുമെന്നും, യു.ഡി.എഫ് അനുമതി നൽകിയാൽ വിൽപ്പന നടത്തുമെന്നും മന്ത്രി […]
Read more

ഗവിയിലെ യുവതിയുടെ കൊലപാതകം; പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

പത്തനംതിട്ട: ഗവിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ അങ്കണവാടി ജീവനക്കാരിയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. സംഭവത്തിൽ പ്രതിയായ വിനോദിനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. വാക്കുതർക്കത്തിനിടെ യുവതിയെ തള്ളിയപ്പോൾ തല കല്ലിൽ ഇടിച്ചതാണ് മരണകാരണമെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ആദ്യം കുറ്റം നിഷേധിച്ചിരുന്നെങ്കിലും രണ്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങും. ഇൻക്വസ്റ്റ് നടപടികളിൽ യുവതിയുടെ ശരീരത്തിൽ വലിച്ചിഴച്ച പാടുകളും മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. ബലാത്സംഗക്കുറ്റം സംബന്ധിച്ച […]
Read more

പത്തനംതിട്ടയിൽ പതിനേഴുകാരനെ മർദിച്ച സംഭവം; കുട്ടിയുടെ മൊഴി രേഖപ്പെടുത്തി

പത്തനംതിട്ട: പത്തനംതിട്ടയിലെ എലോഹിം ഗ്ലോബൽ വേഴ്ഷിപ്പ് സെന്ററിൽ 17കാരന് ക്രൂരമായ മർദനമേറ്റ സംഭവത്തിൽ കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇടുക്കി അണക്കരയിൽ ഇന്നലെ രാത്രിയാണ് പത്തനംതിട്ട ഇലവുംതിട്ട പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. കുടുംബത്തോട് കുട്ടിയുമായി പത്തനംതിട്ടയിൽ എത്താനാണ് ആദ്യം പൊലീസ് ആവശ്യപ്പെട്ടത്. എന്നാൽ, മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടതിനെ തുടർന്ന് കുട്ടിയുടെ വീട്ടിൽ എത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു. അതേസമയം, അതേ സ്ഥാപനത്തിന് കീഴിലുള്ള സ്‌നേഹത്തണൽ വൃദ്ധസദനത്തിലും മറ്റൊരു കുട്ടിക്ക് മർദനമേറ്റതായി റിപ്പോർട്ടുണ്ട്. […]
Read more

ഗവിയിലെ യുവതിയുടെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

പത്തനംതിട്ട: ഗവിയിൽ അങ്കണവാടി ഹെൽപ്പറായ യുവതിയുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചു. ആദിവാസി വിഭാഗത്തിൽ പെട്ട വിനോദ് കുമാർ എന്നയാളാണ് യുവതിയെ കൊലപ്പെടുത്തിയത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ പൊലീസ് കസ്റ്റഡിയിൽ എടുത്ത ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം ഉണ്ടായത്. ബലാത്സംഗത്തിന് ശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. ഗവിയിൽ നിന്നും മീനാർ ഭാഗത്തേക്ക് പോകുന്ന റോഡിൻ്റെ അടുത്തുള്ള വനത്തിൽ താൽക്കാലിക ഷെഡ്ഡ് കെട്ടി ഒളിച്ച് താമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിനിടെയാണ് ഇവിടുത്തെ വിജനമായ റോഡിലൂടെ […]
Read more

ഗവിയിൽ യുവതി മരിച്ച നിലയിൽ; കൂട്ടബലാത്സം​ഗമെന്ന് സംശയം

പത്തനംതിട്ട: ഗവിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടേത് കൊലപാതകമെന്ന സംശയത്തിലാണ് പൊലീസ്. മരിച്ച യുവതി അങ്കണവാടി ജീവനക്കാരിയാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വണ്ടിപ്പെരിയാർ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. വനമേഖലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 32 വയസുകാരിയായ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായിരിക്കാമെന്ന സംശയവും പൊലീസ് ഉയർത്തുന്നുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix