Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഗവിയിൽ യുവതി മരിച്ച നിലയിൽ; കൂട്ടബലാത്സം​ഗമെന്ന് സംശയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: ഗവിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടേത് കൊലപാതകമെന്ന സംശയത്തിലാണ് പൊലീസ്. മരിച്ച യുവതി അങ്കണവാടി ജീവനക്കാരിയാണ്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വണ്ടിപ്പെരിയാർ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

വനമേഖലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 32 വയസുകാരിയായ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായിരിക്കാമെന്ന സംശയവും പൊലീസ് ഉയർത്തുന്നുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

Advertisement
WhiteswanTV Footer