Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അമേരിക്ക-ഇറാൻ സമാധാനക്കരാർ; ഇസ്രയേലിന്റെ സുരക്ഷാഭീഷണി അവസാനിച്ചതായി ട്രംപ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാരിസ്: ഇറാനുമായി അമേരിക്ക സമാധാനക്കരാർ ഒപ്പുവെച്ചതോടെ ഇസ്രയേൽ നേരിട്ടിരുന്ന ഏറ്റവും വലിയ സുരക്ഷാ ഭീഷണി ഒഴിവായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഫ്രാൻസിലെ ഏവിയൻ-ലെ-ബെയ്ൻസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരാറിൽ ഒപ്പുവെക്കുന്നതിന് മുമ്പ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ചിരുന്നുവെന്നും ട്രംപ് വെളിപ്പെടുത്തി. ഇസ്രയേൽ ഏറെ നാളായി ആവശ്യപ്പെട്ടിരുന്ന പ്രധാന സുരക്ഷാ ആശങ്കയ്ക്ക് പരിഹാരം ലഭിച്ചുവെന്നാണ് താൻ നെതന്യാഹുവിനോട് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനിൽ നിന്ന് ഉണ്ടാകാനിടയുള്ള ആണവ ഭീഷണിയെ പ്രതിരോധിക്കുന്നതിനുള്ള ഉറപ്പുകൾ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ഈ കരാർ ഇസ്രയേലിന്റെ സുരക്ഷ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

കരാർ പ്രകാരം, ഇറാൻ കൈവശം വച്ചിരിക്കുന്ന സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ അളവ് കുറയ്ക്കാൻ ബാധ്യസ്ഥരാണ്. പകരമായി, ഇറാനെതിരായ ചില സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കുമെന്ന് അമേരിക്ക ഉറപ്പുനൽകിയിട്ടുണ്ട്. ഇറാന്റെ ആണവ പദ്ധതിയെ സംബന്ധിച്ച കൂടുതൽ ചർച്ചകൾക്കായി 60 ദിവസത്തെ സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്.

ലെബനന്റെ ഭൗമപരമായ അഖണ്ഡത സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഹിസ്ബുള്ളയ്ക്കെതിരായ സൈനിക നടപടികൾ അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഇസ്രയേൽ. താൻ പ്രധാനമന്ത്രിയായിരിക്കുന്ന കാലത്തോളം ലെബനനിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്നും രാജ്യത്തിന്റെ സ്വയം പ്രതിരോധ അവകാശം തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി.

ഇസ്രയേൽ സൈന്യത്തിന്റെ പിന്മാറ്റം അമേരിക്ക-ഇറാൻ സമാധാനക്കരാറിന്റെ ഭാഗമല്ലെന്നും അദ്ദേഹം ആവർത്തിച്ചു.

Advertisement
WhiteswanTV Footer