ശബരിമല നെയ്യ് ക്രമക്കേട്; മിൽമയിൽ എസ്‌ഐടി പരിശോധന
പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേട് കേസിൽ അന്വേഷണസംഘം മിൽമയുടെ പത്തനംതിട്ട ഡയറിയിൽ പരിശോധന നടത്തി. പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) രേഖകൾ പിടിച്ചെടുത്തു. മാർക്കറ്റിങ് മാനേജറുടെ മൊഴിയും രേഖപ്പെടുത്തി. മിൽമയിലെയും ദേവസ്വം ബോർഡിലെയും ചില ഉദ്യോഗസ്ഥർക്ക് ക്രമക്കേടിൽ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. ശബരിമലയിലേക്ക് നെയ്യ് എത്തിക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടിലും സംശയങ്ങളുണ്ട്. ശബരിമലയിലേക്ക് 1.5 ലക്ഷം ലിറ്ററിലധികം നെയ്യ് എത്തിച്ചെങ്കിലും ഇതിൽ 19,800 ലിറ്റർ മാത്രമാണ് ഉപയോഗിച്ചതെന്നാണ് കണ്ടെത്തൽ. അരവണ നിർമാണത്തിന് 36 വർഷമായി മേൽനോട്ടം വഹിക്കുന്ന […]
Read more