Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അടൂരിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന; 50 കിലോ പഴകിയ മീനും ഭക്ഷണവും പിടികൂടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: അടൂരിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ പഴകിയ ഭക്ഷണവും മീനും പിടികൂടി. അടൂർ ബൈപ്പാസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ഹോട്ടലുകളിലാണ് ഇന്ന് രാവിലെ വ്യാപക പരിശോധന നടത്തിയത്.

ഹോട്ടൽ രാജധാനി, എസ്.എൻ. ഹോട്ടൽ, സൺറൈസ് ഹോട്ടൽ, ഓലപ്പന്തൽ ഹോട്ടൽ, ബിഗ് മൗത്ത് ഹോട്ടൽ, പഴങ്കഞ്ഞിക്കട, അൽ-റാസി, ഹോളിക്രോസ് ആശുപത്രി കാന്റീൻ, ഡിങ്കന്റെ തട്ടുകട എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തത്. വിവിധ ഹോട്ടലുകളിൽ നിന്നായി 50 കിലോയോളം പഴകിയ മീനും പഴകിയ എണ്ണയും മറ്റ് ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തതായി നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.

പരിശോധനയ്ക്കെത്തിയ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ ചില സ്ഥലങ്ങളിൽ തടഞ്ഞതായും പരാതിയുണ്ട്. പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ക്ലീൻ സിറ്റി മാനേജർ മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിലുള്ള നഗരസഭ ഹെൽത്ത് സ്ക്വാഡാണ് പരിശോധന നടത്തിയത്. സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിനി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കവിത, അമൽ, ഷഹന, മിനി, ആഷ്ന എന്നിവരും ആരോഗ്യ വിഭാഗം ജീവനക്കാരായ യോഹന്നാൻ, അനീഷ്, മാത്യുസ്, മാത്തുക്കുട്ടി തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix