Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നാറ്റോ ഉച്ചകോടിക്കിടെ ട്രംപിന് ഇറാൻ വധഭീഷണി; രഹസ്യമായി വിമാനം മാറ്റിയെന്ന് റിപ്പോർട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്ടൺ: 2026 ജൂലൈയിൽ തുർക്കിയിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇറാന്റെ വധഭീഷണിയുണ്ടായിരുന്നതായി റിപ്പോർട്ട്. രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് ട്രംപിനെ രഹസ്യമായി മറ്റൊരു വിമാനത്തിലേക്ക് മാറ്റിയാണ് തുർക്കിയിൽനിന്ന് യാത്രയാക്കിയതെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. കാറ്ററിങ് ട്രക്കിനുള്ളിൽ കയറ്റിയാണ് ട്രംപിനെ ചെറിയ സൈനിക വിമാനത്തിലേക്ക് മാറ്റിയതെന്നും റിപ്പോർട്ടിൽ പറയുന്നു. സുരക്ഷാ ഏജൻസികൾ ഇതിനായി ആസൂത്രിതമായ നാടകീയ നീക്കമാണ് നടത്തിയതെന്നാണ് റിപ്പോർട്ട്.

ഖത്തർ സമ്മാനിച്ച ബോയിങ് 747-8 വിമാനത്തിലായിരുന്നു ട്രംപ് ഉച്ചകോടിക്കായി അങ്കാറയിലെത്തിയത്. എന്നാൽ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് മടക്കയാത്രയിൽ വിമാനം മാറ്റാൻ തീരുമാനിച്ചിരുന്നു. ഉച്ചകോടിക്ക് ശേഷം തുർക്കിയിൽനിന്ന് ബ്രിട്ടനിലേക്ക് എയർ ഫോഴ്സ് വൺ വിമാനത്തിലായിരിക്കും യാത്രയെന്ന് ട്രംപ് തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതനുസരിച്ച് അങ്കാറ വിമാനത്താവളത്തിൽ മാധ്യമങ്ങളുടെ ക്യാമറകൾക്ക് മുന്നിലൂടെ ട്രംപ് എയർ ഫോഴ്സ് വൺ വിമാനത്തിൽ കയറുകയും ചെയ്തു. എന്നാൽ വിമാനത്തിനുള്ളിൽ പ്രവേശിച്ച ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ കാറ്ററിങ് ട്രക്കിനുള്ളിലേക്ക് മാറ്റി. തുടർന്ന് ട്രംപിനെ സി-32എ എന്ന ചെറിയ സൈനിക വിമാനത്തിലേക്ക് രഹസ്യമായി മാറ്റുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

രഹസ്യ നീക്കത്തിനിടെ ട്രംപിനൊപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകരോട് വിമാനത്തിന്റെ വിൻഡോ ഷേഡുകൾ താഴ്ത്തിയിടാൻ സുരക്ഷാ ഉദ്യോഗസ്ഥർ നിർദേശം നൽകി. ട്രംപ് തങ്ങൾക്കൊപ്പമുള്ള വിമാനത്തിലാണെന്ന ധാരണയിലായിരുന്നു മാധ്യമസംഘം യാത്ര തുടർന്നത്.

ബ്രിട്ടനിൽ ആദ്യം ലാൻഡ് ചെയ്തത് ട്രംപ് സഞ്ചരിച്ചിരുന്ന ചെറിയ സൈനിക വിമാനമായിരുന്നു. മിനിറ്റുകൾക്ക് ശേഷമാണ് എയർ ഫോഴ്സ് വൺ വിമാനം എത്തിയത്. എന്നാൽ എയർ ഫോഴ്സ് വൺ വിമാനത്തിൽനിന്നാണ് ട്രംപ് പുറത്തേക്ക് വന്നത്. വിമാനമാറ്റം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇപ്പോഴും വ്യക്തമല്ല. വിമാനത്തിൽനിന്ന് ഇറങ്ങിയ ട്രംപ് മാധ്യമപ്രവർത്തകർക്ക് നേരെ കൈവീശിയെങ്കിലും അവരോട് സംസാരിച്ചില്ല.

2020ൽ ഇറാൻ കമാൻഡർ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന് പിന്നാലെ ട്രംപിനെ വധിക്കുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് പരസ്യമായി മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കൻ മണ്ണിൽ ട്രംപിനെ ലക്ഷ്യമിട്ട് ഇറാൻ വാടകക്കൊലയാളികളെ നിയോഗിച്ചതായി എഫ്‌ബിഐ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. ട്രംപിനെ വധിക്കാൻ ഇറാൻ ഏജന്റ് ഫർഹാദ് ഷാക്കിരി പദ്ധതിയിട്ടതായും ഇതിനായി വലിയ തുക വാഗ്ദാനം ചെയ്തതായും അമേരിക്കൻ നീതിന്യായ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.

പാകിസ്താൻ സ്വദേശിയായ ആസിഫ് മെർച്ചന്റും ഇറാനുമായി ചേർന്ന് ട്രംപിനെ വധിക്കാൻ പദ്ധതിയിട്ടതായി അമേരിക്കൻ അന്വേഷണ ഏജൻസികൾ ആരോപിച്ചിരുന്നു. ട്രംപിനെ വധിക്കാനുള്ള നീക്കത്തിൽ ഫർഹാദ് ഷാക്കിരിക്ക് ചുമതല നൽകിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

2026 ഫെബ്രുവരിയിൽ ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയി കൊല്ലപ്പെട്ടതിനെ തുടർന്ന് ട്രംപിനെതിരായ ഭീഷണി കൂടുതൽ ശക്തമായതായാണ് റിപ്പോർട്ടുകൾ. ഇറാന്റെ ഹിറ്റ് ലിസ്റ്റിൽ താനാണ് ഒന്നാമതെന്ന് ട്രംപ് തന്നെ നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ട്രംപിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. റോബോട്ടിക് നായ്ക്കൾ, ഡ്രോണുകൾ, കൗണ്ടർ സ്നൈപ്പർ സംഘങ്ങൾ തുടങ്ങിയ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix