Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Death

ദൃശ്യം-3 കണ്ട് കൊലപാതകത്തിന് പദ്ധതി; സുഹൃത്തിനെ കൊന്ന് മൃതദേഹം കത്തിച്ച് തെളിവ് നശിപ്പിക്കാൻ ശ്രമം

മുംബൈ: പിറന്നാൾ ആഘോഷിക്കണം, ഇഷ്ടപ്പെട്ട ബൈക്ക് വാങ്ങണം, അടിച്ചുപൊളിച്ച് ജീവിക്കണം… ഇതിനായി പണം കണ്ടെത്താൻ സ്വന്തം സഹപാഠിയെ കൊലപ്പെടുത്തി സ്വർണമാല കവർന്ന് പ്ലസ്ടു വിദ്യാർഥികൾ. മുംബൈയിലെ താനെയിലാണ് ദാരുണമായ സംഭവം. ദൃശ്യം-3 സിനിമ കണ്ടതിന് പിന്നാലെയാണ് പതിനേഴുകാരനായ സുഹൃത്തിനെ കൊലപ്പെടുത്താൻ ഇരുവരും പദ്ധതിയിട്ടതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. താനെയിലെ ആസാദ് നഗർ സ്വദേശികളായ പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർഥികളാണ് കൊലപാതകത്തിന് പിന്നിൽ. ഏകദേശം ഒരു ലക്ഷം രൂപ വിലവരുന്ന ഏഴ് ഗ്രാം തൂക്കമുള്ള സ്വർണമാല കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. കൊലപാതകത്തിന് ദിവസങ്ങൾക്ക് […]
Read more

രാജസ്ഥാനിൽ തീർഥാടകർ സഞ്ചരിച്ച ബസ് ഓടയിലേക്ക് മറിഞ്ഞു; എട്ട് പേർ മരിച്ചു

കോട്ട: രാജസ്ഥാനിൽ ഡൽഹി–മുംബൈ എക്സ്പ്രസ് വേയിൽ ബസ് നിയന്ത്രണം വിട്ട് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർ മരിച്ചു. ശനിയാഴ്ച പുലർച്ചെ ആറോടെ കോട്ട ജില്ലയിലാണ് അപകടമുണ്ടായത്. മധ്യപ്രദേശിലെ ഭോപ്പാലിൽനിന്ന് രാജസ്ഥാനിലെ ഖാട്ടു ശ്യാം ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മുതിർന്ന പൗരന്മാരും കുട്ടികളും ഉൾപ്പെടെ 25 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. എക്സ്പ്രസ് വേയിലെ 384-ാം നമ്പർ ഫില്ലറിന് സമീപം വെച്ച് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിൽനിന്ന് തെന്നിമാറി 15 അടി താഴ്ചയുള്ള ഓടയിലേക്ക് […]
Read more

ഇടുക്കിയിൽ 18കാരിയെ കൊന്ന് കത്തിച്ച സംഭവം; ആൺസുഹൃത്ത് അറസ്റ്റിൽ

ഇടുക്കി: ഇടുക്കി പാമ്പ്ളയിൽ പതിനെട്ടുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തിൽ പത്തൊൻപതുകാരനായ ആൺസുഹൃത്ത് അറസ്റ്റിൽ. തമിഴ്‌നാട് ബോഡിനായ്ക്കന്നൂർ സ്വദേശിനി നിത്യയാണ് കൊല്ലപ്പെട്ടത്. രാജാക്കാട് സ്വദേശിയായ നിഷാന്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാമ്പ്ള ചെക്ക്പോസ്റ്റിന് സമീപം ഡാമിനരികിലാണ് നിത്യയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പ്രതി കുറ്റം സമ്മതിച്ചതായാണ് പൊലീസിന്റെ വിശദീകരണം. തിങ്കളാഴ്ചയാണ് നിത്യയെ കാണാതായത്. തുടർന്ന് ബന്ധുക്കൾ തേനി പൊലീസിൽ പരാതി നൽകിയിരുന്നു. ഒക്ടോബർ 14ന് ഡാമിന് സമീപത്തുകൂടി പോയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. […]
Read more

ഗുരുഗ്രാമിൽ മലയാളി ദമ്പതികളെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ മലയാളി ദമ്പതികളെ വാടക ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി പുള്ളാവൂർ സ്വദേശി മുഹമ്മദ് അസ്‌ലം (30), ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി ഫർഹാന (28) എന്നിവരാണ് മരിച്ചത്. ഗുരുഗ്രാം സെക്ടർ 68-ലെ ബാദ്‌ഷാപ്പൂരിലുള്ള എം3എം മരീന സൊസൈറ്റിയിലെ ഫ്ലാറ്റിലാണ് വ്യാഴാഴ്ച സംഭവം. ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അസ്‌ലം ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗുരുഗ്രാമിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു അസ്‌ലം. ഭാര്യയെ കൊലപ്പെടുത്തി ജീവനൊടുക്കുന്നതിന് മുമ്പ് ഇയാൾ […]
Read more

ഇടുക്കിയിൽ 18കാരിയെ കൊലപ്പെടുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചു; 19കാരൻ പിടിയിൽ

ഇടുക്കി: ഇടുക്കിയിൽ 18കാരിയെ കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കഴിഞ്ഞ ദിവസം പാമ്പ്‌ല ചെക്ക് പോസ്റ്റിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തമിഴ്‌നാട് സ്വദേശിനിയുടേതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് കൊലപാതകത്തിന്റെ ക്രൂരത പുറത്തുവന്നത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മരണം ഉറപ്പാക്കാൻ പെൺകുട്ടിയുടെ മുഖത്ത് കല്ലുകൊണ്ട് പലതവണ മർദിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. പെൺകുട്ടിയുടെ സുഹൃത്തായിരുന്ന രാജാക്കാട് സ്വദേശി നിഷാന്ത് (19) ആണ് പിടിയിലായത്. വിവാഹവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക […]
Read more

ഏദനിലെ കൊട്ടാരസമുച്ചയത്തിൽ മിസൈൽ–ഡ്രോൺ ആക്രമണം; അഞ്ചുപേർ കൊല്ലപ്പെട്ടു

ഏദൻ: യെമനിലെ ഔദ്യോഗിക സർക്കാരിന്റെ ആസ്ഥാനമായ ഏദനിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെ ഹൂതികളുടെ ആക്രമണം. മിസൈൽ, ഡ്രോൺ ആക്രമണത്തിൽ യെമൻ പ്രധാനമന്ത്രി ഷായ അൽ സിന്ദാനിയുടെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 16 പേർക്ക് പരിക്കേറ്റതായാണ് യെമൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. കൊട്ടാരസമുച്ചയത്തിനുള്ളിലെ സൗദി സൈനിക ഓപ്പറേഷൻസ് സെന്ററാണ് ലക്ഷ്യമിട്ടതെന്നാണ് ഹൂതികളുടെ അവകാശവാദം. സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരുമാണ് കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലുമുള്ളതെന്ന് യെമൻ ആരോഗ്യമന്ത്രി ഖാസിം മുഹമ്മദ് ബുഹൈബെ അറിയിച്ചു. പ്രധാനമന്ത്രിയും മറ്റ് നേതാക്കളും […]
Read more

മൂലത്തറ ആൾക്കൂട്ടക്കൊല; ദിവസങ്ങൾ പിന്നിട്ടിട്ടും മരിച്ചയാളെ തിരിച്ചറിയാനാകാതെ പൊലീസ്

പാലക്കാട്: മൂലത്തറയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടയാളെ ദിവസങ്ങൾ പിന്നിട്ടിട്ടും തിരിച്ചറിയാനാകാതെ പൊലീസ്. ഭിക്ഷാടകനായ 40 വയസ്സുകാരനാണ് അതിക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇയാൾ തമിഴ്‌നാട് സ്വദേശിയാണെന്നാണ് പൊലീസിന്റെ നിഗമനം. അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മീനാക്ഷിപുരം പൊലീസ് സംഘം തമിഴ്‌നാട്ടിലെത്തി. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കാൻ പ്രത്യേക സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. പൊള്ളാച്ചി ആനമല പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
Read more

മൈസൂരുവിൽ ബസ്–ലോറി കൂട്ടിയിടിച്ച് അപകടം; മലയാളികൾ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം

മൈസൂരു: മൈസൂരുവിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി അഫ്താബ്, മാങ്കാവ് സ്വദേശി സജേഷ് (36) എന്നിവരാണ് മരിച്ച മലയാളികൾ. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇന്ന് പുലർച്ചെയാണ് അപകടത്തിൽപ്പെട്ടത്.
Read more

തൃശൂർ കാറളത്ത് 79കാരിയെ കൊലപ്പെടുത്തി സ്വർണം കവർന്ന കേസ്; അയൽവാസി പിടിയിൽ

തൃശൂർ: തൃശൂർ കാറളത്ത് 79കാരിയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതി പൊലീസ് കസ്റ്റഡിയിൽ. അയൽവാസിയായ റാഫിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കാറളം സ്വദേശിനി സാവിത്രിയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. സാവിത്രിയുടെ വാടകവീട്ടിൽ താമസിച്ചിരുന്നയാളാണ് പ്രതിയായ റാഫി. പ്രവാസി മലയാളിയായ റാഫി സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സാവിത്രി ധരിച്ചിരുന്ന സാരിയുടെ തലപ്പുകൊണ്ട് കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. അഞ്ച് വളകളും അഞ്ച് പവന്റെ മാലയും സ്വർണമോതിരവും ഉൾപ്പെടെ 16 […]
Read more

ജർമനിയിലേത് തീപിടുത്തമല്ല, തീ വെച്ചത്; പിന്നിൽ ഉടമകൾ തമ്മിലുള്ള തർക്കമെന്ന് റിപ്പോർട്ട്

ഇടുക്കി: ജര്‍മനിയില്‍ മലയാളികള്‍ മരണപ്പെട്ട സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. സംഭവം മനപ്പൂർവ്വം തീവെച്ചതാണെന്നും തീവെപ്പിന് കാരണം അപ്പാര്‍ട്ട്‌മെന്റ് ഉടമകള്‍ തമ്മിലുള്ള തര്‍ക്കമെന്നും റിപ്പോർട്ട്. ഉടമകള്‍ തമ്മില്‍ നേരത്തെ തര്‍ക്കം നിലനിന്നിരുന്നുവെന്നും ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നും മരിച്ച മലയാളികളുടെ ബന്ധുക്കൾ പറഞ്ഞു. മലയാളികള്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റ് ഉടമ സ്ഥലത്തില്ലാതിരുന്ന സമയത്താണ് തീവെപ്പ് നടന്നത്. ചൊവ്വാഴ്ച നടന്ന വിവരം മരിച്ചവരുടെ കുടുംബങ്ങള്‍ ഇന്നലെ വൈകിട്ടാണ് അറിയുന്നത്. ‘അപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന രണ്ട് വ്യക്തികള്‍ തമ്മിലുണ്ടായ വഴക്കാണ് അപകടത്തിന് കാരണമായത്. ഇവര്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix