Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഏദനിലെ കൊട്ടാരസമുച്ചയത്തിൽ മിസൈൽ–ഡ്രോൺ ആക്രമണം; അഞ്ചുപേർ കൊല്ലപ്പെട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഏദൻ: യെമനിലെ ഔദ്യോഗിക സർക്കാരിന്റെ ആസ്ഥാനമായ ഏദനിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെ ഹൂതികളുടെ ആക്രമണം. മിസൈൽ, ഡ്രോൺ ആക്രമണത്തിൽ യെമൻ പ്രധാനമന്ത്രി ഷായ അൽ സിന്ദാനിയുടെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 16 പേർക്ക് പരിക്കേറ്റതായാണ് യെമൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.

കൊട്ടാരസമുച്ചയത്തിനുള്ളിലെ സൗദി സൈനിക ഓപ്പറേഷൻസ് സെന്ററാണ് ലക്ഷ്യമിട്ടതെന്നാണ് ഹൂതികളുടെ അവകാശവാദം. സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരുമാണ് കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലുമുള്ളതെന്ന് യെമൻ ആരോഗ്യമന്ത്രി ഖാസിം മുഹമ്മദ് ബുഹൈബെ അറിയിച്ചു. പ്രധാനമന്ത്രിയും മറ്റ് നേതാക്കളും സുരക്ഷിതരാണെന്ന് യെമൻ സർക്കാർ വ്യക്തമാക്കി.

ഹൂതികൾക്കെതിരെ ഈ മാസം ആദ്യം ആരംഭിച്ച സൈനിക നടപടിക്ക് ശേഷം നടന്ന ഏറ്റവും ശക്തമായ ആക്രമണമാണിതെന്നാണ് വിലയിരുത്തൽ. സൗദി സൈനിക വിന്യാസങ്ങൾ എവിടെയുണ്ടായാലും തകർക്കുമെന്ന തങ്ങളുടെ പ്രഖ്യാപിത നിലപാടിന്റെ ഭാഗമായാണ് ആക്രമണം നടത്തിയതെന്ന് ഹൂതികൾ അവകാശപ്പെട്ടു.

2014ൽ യെമന്റെ ഔദ്യോഗിക തലസ്ഥാനമായ സന ഹൂതികൾ പിടിച്ചെടുത്തതോടെയാണ് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട സർക്കാർ ഏദനിലേക്ക് ആസ്ഥാനം മാറ്റിയത്. സൗദി അറേബ്യയുടെ പിന്തുണയോടെയാണ് യെമൻ സർക്കാർ ഹൂതികൾക്കെതിരെ സൈനിക നടപടികൾ നടത്തുന്നത്.

ആക്രമണത്തിൽ പ്രസിഡൻഷ്യൽ കൊട്ടാരസമുച്ചയത്തിനുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി സംബന്ധിച്ച് യെമൻ സർക്കാർ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix