Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗുരുഗ്രാമിൽ മലയാളി ദമ്പതികളെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ മലയാളി ദമ്പതികളെ വാടക ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി പുള്ളാവൂർ സ്വദേശി മുഹമ്മദ് അസ്‌ലം (30), ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി ഫർഹാന (28) എന്നിവരാണ് മരിച്ചത്. ഗുരുഗ്രാം സെക്ടർ 68-ലെ ബാദ്‌ഷാപ്പൂരിലുള്ള എം3എം മരീന സൊസൈറ്റിയിലെ ഫ്ലാറ്റിലാണ് വ്യാഴാഴ്ച സംഭവം. ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അസ്‌ലം ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഗുരുഗ്രാമിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു അസ്‌ലം. ഭാര്യയെ കൊലപ്പെടുത്തി ജീവനൊടുക്കുന്നതിന് മുമ്പ് ഇയാൾ പിതാവിന്റെയും വീട്ടുടമയുടെയും മൊബൈൽ നമ്പറുകൾ ഉൾപ്പെടുത്തി ഓഫീസിലേക്ക് ഇ-മെയിൽ അയച്ചിരുന്നു. സംഭവവിവരം പിതാവിനെയും വീട്ടുടമയെയും അറിയിക്കണമെന്ന് ഇ-മെയിലിലൂടെ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നതായും പൊലീസ് വ്യക്തമാക്കി.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബാദ്‌ഷാപ്പൂർ പൊലീസ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. അസ്‌ലമിന്റെ ബന്ധുക്കളെയും വിവരം അറിയിച്ചിട്ടുണ്ട്.

സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. ദമ്പതികളുടെ മരണത്തിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇ-മെയിൽ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് ബാദ്‌ഷാപ്പൂർ പൊലീസ് സ്റ്റേഷൻ എസ്‌എച്ച്‌ഒ ഇൻസ്‌പെക്ടർ മനോജ് കുമാർ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix