Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Death

ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട്: കൂട്ടുകാർക്കൊപ്പം ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ വിദ്യാർഥി മരിച്ചു. പയ്യാനക്കൽ സ്വദേശി വലിയതോട് പറമ്പിൽ ബഷീറിന്റെ മകൻ മുഹാദ് (18) ആണ് മരിച്ചത്. കോഴിക്കോട് മാങ്കാവ് മാനാരിയിലാണ് സംഭവം. ചൊവ്വാഴ്ച വൈകിട്ട് കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെയാണ് മുഹാദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് കുഴഞ്ഞുവീണ മുഹാദിനെ സുഹൃത്തുക്കൾ ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് ക്രിസ്ത്യൻ കോളേജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു മുഹാദ്. തുടർനടപടികൾ […]
Read more

രണ്ടുവയസുകാരന്റെ മരണം പട്ടിണി മൂലമെന്ന് ആരോപണം; കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ

ആലപ്പുഴ: കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെ തുടർന്ന് രണ്ട് വയസുകാരൻ മരിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. കുട്ടിയുടെ പോസ്റ്റുമോർട്ടം നടത്തിയപ്പോൾ വയറ്റിൽ ഭക്ഷണമൊന്നും കണ്ടെത്തിയില്ലെന്ന് മന്ത്രി പറഞ്ഞു. ഒരു അമ്മയെന്ന നിലയിൽ സഹിക്കാനാകാത്ത സംഭവമാണിതെന്നും കുട്ടികളുടെ സംരക്ഷണം വനിതാ ശിശുവികസന വകുപ്പ് ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. അമ്മയ്ക്ക് ആവശ്യമായ കൗൺസിലിംഗും മറ്റ് സഹായങ്ങളും നൽകുമെന്നും അവർ അറിയിച്ചു. അതേസമയം, കുട്ടിയുടെ മരണത്തിൽ മാതാപിതാക്കളായ രാജേഷിനും താരയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് നാട്ടുകാരും പൊതുപ്രവർത്തകരും ഉന്നയിക്കുന്നത്. ദമ്പതികളുടെ […]
Read more

മൂവാറ്റുപുഴ–പുനലൂർ സംസ്ഥാനപാതയിൽ അപകടം; ബൈക്ക് യാത്രക്കാരൻ മരിച്ചു

എറണാകുളം: മൂവാറ്റുപുഴ–പുനലൂർ സംസ്ഥാനപാതയിൽ വേങ്ങച്ചുവട്ടിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. തൊടുപുഴ ഉടുമ്പന്നൂർ അമയപ്ര നടുവിലെ മഠത്തിൽ പുരുഷോത്തമ കൈമളിന്റെ മകൻ ഗോകുൽ കൃഷ്ണൻ (32) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറോടെ വേങ്ങച്ചുവട്ടിലെ സ്കൂളിന് സമീപമായിരുന്നു അപകടം. വാഴക്കുളത്തെ ന്യൂ കെയർ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഗോകുൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. തൊടുപുഴ ഭാഗത്തുനിന്നെത്തിയ കാർ മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ ഗോകുലിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി […]
Read more

നായയെ ഓടിക്കുന്നതിനിടെ വീടിന്റെ ഒന്നാം നിലയിൽനിന്ന് വീണ് പരിക്കേറ്റ 67കാരൻ മരിച്ചു

കാസർകോട്: നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ ഒന്നാം നിലയിൽനിന്ന് നായയെ ഓടിക്കുന്നതിനിടെ തെന്നിവീണ് പരിക്കേറ്റയാൾ മരിച്ചു. പടന്ന മൂസഹാജി മുക്കിലെ ടി.എം.എ. സ്റ്റോർ ജീവനക്കാരനും പയ്യന്നൂർ പെരുമ്പ സ്വദേശിയുമായ തോട്ടുകരയിലെ പുള്ളയിൽ മുഹമ്മദ്കുഞ്ഞി (67) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ജോലി ചെയ്യുന്ന കടയുടെ സമീപത്തെ വീട്ടുടമയുടെ ആവശ്യപ്രകാരമാണ് മുഹമ്മദ്കുഞ്ഞി നായയെ ഓടിക്കാൻ പോയത്. ഇതിനിടെ വീടിന്റെ ഒന്നാം നിലയിൽനിന്ന് തെന്നിവീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തുടർന്ന് കണ്ണൂർ ചാലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാവിലെ മരിച്ചു. ഭാര്യ: […]
Read more

രായിരനെല്ലൂർ മലകയറ്റത്തിനിടെ ശ്വാസതടസ്സം; മലപ്പുറം സ്വദേശി മരിച്ചു

പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ രായിരനെല്ലൂർ മലകയറ്റത്തിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി കുളത്തായി വീട്ടിൽ സനേഷ് (45) ആണ് മരിച്ചത്. ഇന്ന് രാവിലെ മലകയറ്റത്തിനിടെ മലമുകളിൽ വെച്ച് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കൊപ്പത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. പെയിന്റിങ് തൊഴിലാളിയായ സനേഷ് കഴിഞ്ഞ നാലു വർഷമായി പതിവായി രായിരനെല്ലൂർ മല ചവിട്ടാറുണ്ടായിരുന്നു.
Read more

കാർത്തികപ്പള്ളിയിൽ രണ്ടു വയസ്സുകാരന്റെ മരണം; ദുരൂഹത ആരോപിച്ച് നാട്ടുകാർ

ആലപ്പുഴ: കാർത്തികപ്പള്ളിയിൽ രണ്ടു വയസ്സുകാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. മഹാദേവികാട് സ്വദേശികളായ രാജേഷ്–താര ദമ്പതികളുടെ മകൻ രാഹുലാണ് ഇന്ന് രാവിലെ മരിച്ചത്. പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നാണ് പിതാവ് രാജേഷിന്റെ വിശദീകരണം. എന്നാൽ ദമ്പതികളുടെ മറ്റൊരു കുഞ്ഞും ഏതാനും നാൾ മുമ്പ് മരിച്ചിരുന്നു എന്നത് നാട്ടുകാരിൽ സംശയമുണ്ടാക്കിയിട്ടുണ്ട്. ദമ്പതികൾക്ക് മറ്റു നാലു കുഞ്ഞുങ്ങൾ കൂടിയുണ്ട്. താരയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് രണ്ടു വയസ്സുകാരന്റെ മരണം. കുഞ്ഞുങ്ങളെ ദമ്പതികൾ വേണ്ടവിധം പരിപാലിക്കുന്നില്ലെന്ന് നാട്ടുകാർ നേരത്തേ […]
Read more

ഗ്രേറ്റർ നോയിഡയിൽ അഞ്ചംഗ കുടുംബത്തിന്റെ മരണം; കൂട്ടക്കൊലയെന്ന് ബന്ധുക്കൾ

ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിൽ അഞ്ചംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. നൂഡിൽസ് കഴിച്ചതിനെത്തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക സംശയം. എന്നാൽ, സ്വത്തുതർക്കത്തെത്തുടർന്നുള്ള കൂട്ടക്കൊലപാതകമാണെന്ന ആരോപണവുമായി മരിച്ചവരുടെ ബന്ധുക്കൾ രംഗത്തെത്തിയതോടെ സംഭവത്തിൽ പുതിയ വഴിത്തിരിവുണ്ടായിരിക്കുകയാണ്. ആരോപണങ്ങൾ പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നാഗ്‌ല ശ്രീ പദം ഗ്രാമത്തിൽ താമസിച്ചിരുന്ന മഹേഷ് (37), ഭാര്യ ലളിത (35), മക്കളായ ലഡ്ഡു (11), മിശ്തി (7), സാക്ഷാത് (3) എന്നിവരെയാണ് ശനിയാഴ്ച രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. […]
Read more

കൊൽക്കത്തയിൽ ദുർഗാപൂജയ്ക്കിടെ തിക്കിലും തിരക്കിലും 19 മരണം; സംഘാടകരടക്കം ഏഴുപേർ അറസ്റ്റിൽ

കൊൽക്കത്ത: കൊൽക്കത്തയിൽ ദുർഗാപൂജ ആഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 19 പേർ മരിച്ച സംഭവത്തിൽ സംഘാടകരടക്കം ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദുർഗാപൂജ കമ്മിറ്റി സെക്രട്ടറി രാജ് കുമാർ സേവ്ദ, വൈസ് പ്രസിഡന്റ് ശാന്തനു ദുബെ, പന്തൽ നിർമിച്ച ബിപ്ലബ് മുഖർജി, തിരക്ക് നിയന്ത്രിക്കാനുള്ള ചുമതലയുണ്ടായിരുന്ന കൗശിക് സാഹ, പിന്റു ഡേ, സ്വകാര്യ സുരക്ഷാ വിഭാഗത്തിന്റെ ചുമതലയുള്ള സുമൻ ചക്രബർത്തി, രാജേഷ് പാൽ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ കുറ്റകരമായ നരഹത്യാ വകുപ്പ് ചുമത്തി കൊൽക്കത്ത പൊലീസ് […]
Read more

ഗ്രേറ്റർ നോയിഡയിൽ അഞ്ചംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി

ഡൽഹി: ഗ്രേറ്റർ നോയിഡയിൽ അഞ്ചംഗ കുടുംബത്തെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. രബുപുരയിലാണ് സംഭവം. മഹേഷ് (37), ഭാര്യ ലളിത (35), മക്കളായ ലഡ്ഡു (11), മിഷ്ടി (7), സാക്ഷാത് (3) എന്നിവരാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി കുടുംബം നൂഡിൽസ് കഴിച്ചിരുന്നതായി അയൽക്കാരും മഹേഷിന്റെ അമ്മയും പൊലീസിനെ അറിയിച്ചു. എന്നാൽ, ഇതാണോ മരണത്തിന് കാരണമായതെന്ന് സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം […]
Read more

സൈനുൽ ആബിദീൻ വധക്കേസ്: 21 പ്രതികളെയും വെറുതെവിട്ട് കോടതി

കാസർകോട്: തളങ്കരയിലെ എസ്.ഡി.പി.ഐ പ്രവർത്തകനായിരുന്ന സൈനുൽ ആബിദീൻ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ട് കോടതി. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. ആർ.എസ്.എസ്–ബി.ജെ.പി പ്രവർത്തകരായ ഉദയൻ, പ്രശാന്ത്, മഹേഷ്, അനിൽകുമാർ എന്ന അനി എന്നിവരടക്കം 21 പ്രതികളെയാണ് കോടതി വെറുതെവിട്ടത്. 2014 ഡിസംബർ 22ന് രാത്രിയാണ് കാസർകോട് പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽവെച്ച് പിതാവിന്റെ മുന്നിലിട്ട് സൈനുൽ ആബിദീനെ വെട്ടിക്കൊലപ്പെടുത്തിയത്. പിതാവ് കെ.എ. മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള കട അടയ്ക്കുന്നതിനായി സാധനങ്ങൾ അടുക്കിവെക്കുന്നതിനിടെയായിരുന്നു ആക്രമണം. രാത്രി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix