Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Ernakulam

പുലികളി പരാമർശം; ഖേദം പ്രകടിപ്പിച്ച് വി കെ ശ്രീരാമൻ

കൊച്ചി: പുലികളിയുമായി ബന്ധപ്പെട്ട പരാമർശം വിവാദമായതിനെ തുടർന്ന് ഖേദം പ്രകടിപ്പിച്ച് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ. തന്റെ അഭിപ്രായപ്രകടനവും ഉപയോഗിച്ച അനുചിതമായ പദപ്രയോഗങ്ങളും പുലിക്കളി കലാകാരന്മാർക്കും ഇതുമായി ബന്ധപ്പെട്ടവർക്കും മനോവിഷമം ഉണ്ടാക്കിയെന്ന് മനസ്സിലാക്കുന്നുവെന്നും അതിൽ ഖേദിക്കുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി. പുലികളിയെക്കുറിച്ചുള്ള മുൻ ഫേസ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്. ഇതിൽ ശ്രദ്ധേയമായി തോന്നിയ ഒരു അഭിപ്രായം കൂടി പങ്കുവെച്ചുകൊണ്ടാണ് വി കെ ശ്രീരാമൻ തന്റെ നിലപാട് തിരുത്തിയത്. തൃശൂരിലെ പുലിക്കളി […]
Read more

KMRL ഇനി ‘കേരളം മെട്രോ റെയിൽ’; പേരുമാറ്റത്തിന് ശുപാർശ

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) പേര് കേരള മെട്രോ റെയിൽ ലിമിറ്റഡ് എന്നാക്കി മാറ്റാൻ സംസ്ഥാന സർക്കാരിന് ശുപാർശ. പേരുമാറ്റത്തിന് തത്ത്വത്തിലുള്ള അംഗീകാരം തേടി കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ സർക്കാരിന് ശുപാർശ സമർപ്പിച്ചു. കൊച്ചി മെട്രോയ്ക്ക് പുറമെ സംസ്ഥാനത്തുടനീളമുള്ള നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പേര് മാറ്റാനുള്ള നീക്കം. ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള കൊച്ചി മെട്രോയുടെ ഒന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കിയ കെഎംആർഎൽ നിലവിൽ പ്രവർത്തന […]
Read more

പത്ത് വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസ്; 61കാരന് അഞ്ച് വർഷം തടവ്

കൊച്ചി: പത്ത് വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 61കാരന് അഞ്ച് വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ. എടത്തല പൂക്കാട്ടുമുകൾ കുഞ്ഞാട്ടുകര പതനായത്ത് വീട്ടിൽ ഷംസുവിനെയാണ് ആലുവ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 2023ൽ എടത്തല പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.ജി. യമുന ഹാജരായി. ഇൻസ്പെക്ടർ എ.എൻ. ഷാജുവായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.
Read more

വീണാ വിജയനെ ചോദ്യം ചെയ്യാൻ ഇഡി; സമൻസ് ഉടൻ

കൊച്ചി: വിദേശ പണമിടപാടുമായി ബന്ധപ്പെട്ട കേസിൽ എക്‌സാലോജിക് എംഡി വീണാ വിജയനെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് വീണയ്ക്ക് ഉടൻ സമൻസ് അയച്ചേക്കും. സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ ഫെമ നിയമപ്രകാരം വീണയ്‌ക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. മെയ് 27ന് തിരുവനന്തപുരത്തെ വീണയുടെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ഡയറിയിൽ നിന്ന് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിച്ചതായി ഇഡി […]
Read more

മോദിക്കെതിരായ പരാമർശം; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചെന്ന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ. മഹിളാ മോർച്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി സൈബർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമെന്ന് പൊലീസ് അറിയിച്ചു. ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരെ ജാൻമണിയുടെ പരാമർശം. പ്രധാനമന്ത്രിയെയും മാതാവിനെയും അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു പരാമർശമെന്നാണ് പരാതി. സംഭവം വിവാദമായതോടെ ജാൻമണി സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞിരുന്നു. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല പരാമർശമെന്നും […]
Read more

CMRL–Exalogic കേസ്; സിപിഐ നിലപാട് വ്യക്തമാക്കി; ‘രാഷ്ട്രീയവും ബിസിനസും വേറെ’ ബിനോയ് വിശ്വം

കൊച്ചി: CMRL–Exalogic സൊല്യൂഷൻസ് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട ED റെയ്ഡിൽ സിപിഐഎം രാഷ്ട്രീയ പ്രതിരോധം ശക്തമാക്കുന്നതിനിടെ വിഷയത്തിൽ നിന്ന് അകലം പാലിച്ച് സിപിഐ. രാഷ്ട്രീയവും ബിസിനസും രണ്ടായി കാണേണ്ട വിഷയങ്ങളാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട ഇടപാടുകളിൽ സിപിഐക്ക് യാതൊരു പങ്കുമില്ലെന്നും ഇത്തരം കൊടുക്കൽ വാങ്ങലുകളിൽ പാർട്ടി കക്ഷിയല്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ഇടതുപക്ഷ രാഷ്ട്രീയം വേറെയാണെന്നും ബിസിനസ് വേറെയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇഡി റെയ്ഡിനെതിരെ രാഷ്ട്രീയ വിശദീകരണ […]
Read more

ഓണം ഓഫറുകളുമയി ഹൈസൻസ് ഇന്ത്യയും തോഷിബയും

കൊച്ചി: ആഗോള ഉപഭോക്തൃ ഇലക്ട്രോണിക്സ് കമ്പനികളായ ഹൈസൻസും തോഷിബ ടിവിയും കേരളത്തിലുടനീളം ഓണം കാമ്പയിന് തുടക്കമിട്ടു. കാമ്പയിൻ്റെ ഭാഗമായി ആകർഷകമായ ഡിസ്‌കൗണ്ടാണ് വിവിധ ഉത്പന്നങ്ങൾക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഓഗസ്റ്റ് 26 വരെയാണ് കാമ്പയിൻ. ഓണക്കാലത്ത് വിവിധ ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് 15,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. കൂടാതെ സീറോ ഡൗൺപെയ്മെന്‍റ്, 24 മാസം വരെ നോ കോസ്റ്റ് ഇഎംഐ, ഒരു ഇഎംഐ ഫ്രീ തുടങ്ങിയ സൗകര്യങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുത്ത ഉത്പന്നങ്ങൾക്ക് രണ്ട് വർഷം വരെ അധിക […]
Read more

‘വിസ് വോയേജര്‍’ മള്‍ട്ടി- കറന്‍സി ട്രാവല്‍ കാര്‍ഡ് പുറത്തിറക്കാന്‍ വിസ്മണിയും ഒമാന്‍ എയറും കൈകോര്‍ക്കുന്നു

കൊച്ചി: വിസ്മണി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡും ഒമാന്‍ എയറും ചേര്‍ന്ന് ‘വിസ് വോയേജര്‍’ കൊ-ബ്രാന്‍ഡഡ് മള്‍ട്ടി-കറന്‍സി ട്രാവല്‍ കാര്‍ഡ് പുറത്തിറക്കി. വിവിധ അന്താരാഷ്ട്ര കറന്‍സികളില്‍ സുഗമമായി സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ ഈ പുതിയ ട്രാവല്‍ കാര്‍ഡിലൂടെ സാധിക്കും. വിസ്മണിയുടെ ഫിന്‍ടെക് മികവും ഒമാന്‍ എയറിന്‍റെ ആഗോള നെറ്റ്വര്‍ക്കും ഒന്നിക്കുന്ന ഈ പങ്കാളിത്തത്തിലൂടെ പേയ്മെന്‍റുകള്‍, റിവാര്‍ഡുകള്‍, യാത്രാ ആനുകൂല്യങ്ങള്‍ എന്നിവ ഇനി ഒറ്റ പ്ലാറ്റ്ഫോമില്‍ ലഭ്യമാകും. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കൂടുതല്‍ സുഗമവും ആയാസരഹിതവുമായ യാത്രാ-സാമ്പത്തിക അനുഭവം ഉറപ്പാക്കുകയാണ് ഇതിലൂടെ […]
Read more

എസ് ശ്രീജിത്തിനെതിരെ വിജിലന്‍സ് അന്വേഷണമില്ല; ആവശ്യം തള്ളി സര്‍ക്കാര്‍

കൊച്ചി: മുൻകൂർ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്നതടക്കമുള്ള പരാതികളിൽ ഡിജിപി എസ്. ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണമില്ല. അന്വേഷണം ആവശ്യമില്ലെന്ന് ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലം ഹൈക്കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകി. എന്നാൽ അന്വേഷണം ആവശ്യമില്ലെന്ന് ഇപ്പോൾ അറിയിച്ചാൽ പിന്നെ എപ്പോഴാണ് വിജിലൻസ് അന്വേഷണം നടത്തുകയെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാർ എന്തുകൊണ്ട് ഉറച്ച തീരുമാനം എടുക്കുന്നില്ലെന്നും കോടതി ചോദ്യം ചെയ്തു. വിഷയത്തിൽ ആഭ്യന്തര സെക്രട്ടറിക്കെതിരെ ഹൈക്കോടതി […]
Read more

അപകീര്‍ത്തികരമായ വ്യാജ പ്രചാരണം; പരാതി നൽകി റാപ്പർ വേടൻ

കൊച്ചി: തനിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ റാപ്പർ വേടൻ പരാതി നൽകി. സൗദി അറേബ്യയിൽ പന്നിയിറച്ചി വിഭവങ്ങൾ വിളമ്പുന്ന ഹോട്ടൽ തുടങ്ങാൻ ഒരുങ്ങുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തയ്‌ക്കെതിരെയാണ് സംസ്ഥാന പൊലീസ് മേധാവിക്കും ആലുവ റൂറൽ പൊലീസിനും വേടൻ പരാതി നൽകിയത്. തനിക്കെതിരെ ബോധപൂർവം തെറ്റായ പ്രചാരണം നടത്തുകയാണെന്നും പരിപാടികൾ കൂടുതൽ ലഭിക്കാൻ സാധ്യതയുള്ള സമയങ്ങളിൽ ചിലർ ഗൂഢാലോചന നടത്തി അപവാദ പ്രചാരണം നടത്തുകയാണെന്നും വേടൻ ആരോപിച്ചു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ […]
Read more

Recent News

Advertisement
WhiteswanTV Footer