Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Ernakulam

ലഹരി വിരുദ്ധ സന്ദേശവുമായി കൊച്ചി കസ്റ്റംസിന്റെ ഔദ്യോഗിക ജേഴ്സി പ്രകാശനം

കൊച്ചി: കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചി കസ്റ്റംസ് കമ്മീഷണറേറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഔദ്യോഗിക ജേഴ്സിയുടെ പ്രകാശനം നടന്നു. കസ്റ്റംസ് പ്രിൻസിപ്പൽ കമ്മീഷണർ ഡോ. ടി. ടിജു, ഒളിമ്പ്യനും അർജുന അവാർഡ് ജേതാവുമായ കെ. എം. ബിനുവിന് ജേഴ്സി കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. സെൻട്രൽ ജിഎസ്ടി കൊച്ചിയിലെ സ്പോർട്സ് ഓഫീസറും അത്ലറ്റ്സ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമാണ് കെ. എം. ബിനു. ചടങ്ങിൽ CGST പ്രിൻസിപ്പൽ കമ്മീഷണർ ഹർഭിന്ദർ കൗർ പ്രസാദ് […]
Read more

സൗജന്യ സ്വർണമോതിരം; വിജയ് സർക്കാരിന്റെ 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

കൊച്ചി: തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതിയിൽ സ്വർണമോതിരം വിതരണം ചെയ്യാനുള്ള കരാർ കേരളം ആസ്ഥാനമായ ജോയ്ആലുക്കാസിന്. സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന 4,41,667 നവജാതശിശുക്കൾക്ക് ഒരു ഗ്രാമിന്റെ സ്വർണമോതിരം സൗജന്യമായി നൽകുന്നതാണ് പദ്ധതി. സ്വർണത്തിന്റെ വിലയ്ക്ക് പുറമെ വെറും ഒരു പൈസ സർവീസ് ചാർജ് മാത്രമാണ് ജോയ്ആലുക്കാസ് ക്വോട്ട് ചെയ്തത്. സ്വർണത്തിന്റെ യഥാർഥ വില തമിഴ്നാട് സർക്കാർ നൽകും. പണിക്കൂലി, പാക്കിങ് ചാർജ്, ലാഭവിഹിതം എന്നിവ ഈടാക്കാതെയാണ് കരാർ ഏറ്റെടുത്തതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് […]
Read more

കൊച്ചി മെട്രോയുടെ പേര് മാറ്റം; കേന്ദ്ര നിർദേശമെന്ന് കെഎംആർഎൽ

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ പേര് കേരള മെട്രോ റെയിൽ ലിമിറ്റഡ് എന്നാക്കാനുള്ള ശുപാർശ കേന്ദ്രസർക്കാരിന്റെ മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കെഎംആർഎൽ. ഒരു സംസ്ഥാനത്ത് ഒന്നിലധികം മെട്രോ പദ്ധതികൾ നടപ്പാക്കുന്ന സാഹചര്യത്തിൽ കമ്പനിക്ക് സംസ്ഥാനത്തിന്റെ പേര് നൽകണമെന്നതാണ് കേന്ദ്ര നിർദേശമെന്നാണ് കെഎംആർഎൽ വ്യക്തമാക്കുന്നത്. നിലവിൽ കൊച്ചി മെട്രോ എന്ന പേര് മാറ്റാൻ തീരുമാനിച്ചിട്ടില്ലെന്നും സംസ്ഥാന സർക്കാരിന്റെ പൂർണ സമ്മതത്തോടെയേ പേരുമാറ്റം നടപ്പാക്കുകയുള്ളൂവെന്നും കെഎംആർഎൽ അറിയിച്ചു. പേരുമാറ്റവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ തെറ്റിദ്ധാരണയുടെ ഭാഗമാണെന്നും അധികൃതർ വ്യക്തമാക്കി. കൊച്ചി […]
Read more

DGP എസ്. ശ്രീജിത്തിനും ആഭ്യന്തര വകുപ്പിനും ഹൈക്കോടതി നോട്ടീസ്

കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനും ആഭ്യന്തര വകുപ്പിനും ഹൈക്കോടതി നോട്ടീസ്. എസ്. ശ്രീജിത്തിന് ആഭ്യന്തര വകുപ്പ് നൽകിയ രണ്ടാം ക്ലീൻ ചിറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിപിൻ എടവന സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി. ഹർജിയിൽ ഉന്നയിച്ച ആരോപണങ്ങളിൽ ഓഗസ്റ്റ് 31നകം എസ്. ശ്രീജിത്തും സർക്കാരും മറുപടി നൽകണം. എസ്. ശ്രീജിത്തിനെതിരെ ഉയർന്ന ഗുരുതര അഴിമതി, ബിനാമി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ദുബായിലെ സ്വകാര്യ സ്പായിൽ എസ്. ശ്രീജിത്തിന് ബിനാമി നിക്ഷേപമുണ്ടെന്നും വിദേശയാത്രകൾ കള്ളപ്പണം […]
Read more

കൂടത്തായി കേസ് പ്രമേയമായ ‘അണലി’ വെബ് സീരിസിന് വിലക്ക്

കൊച്ചി: കൂടത്തായി കൂട്ടക്കൊലപാതക കേസ് പ്രമേയമാക്കിയ ‘അണലി’ വെബ് സീരിസിന്റെ പ്രദർശനം വിലക്കി കോടതി. കേസിലെ പ്രതിയായ ജോളി ജോസഫ് നൽകിയ ഹർജിയിലാണ് എറണാകുളം മുൻസിഫ് കോടതിയുടെ ഉത്തരവ്. വെബ് സീരിസിലെ പ്രധാന സ്ത്രീ കഥാപാത്രത്തിന് തന്നുമായി ഏറെ സാമ്യമുണ്ടെന്നും ഇത് വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ജോളി ജോസഫ് കോടതിയെ സമീപിച്ചത്. ഹർജിക്കാരിയെ തിരിച്ചറിയാൻ കഴിയുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ റിലീസ് ചെയ്യുന്നതും പ്രസിദ്ധീകരിക്കുന്നതും ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീം ചെയ്യുന്നതും കോടതി വിലക്കി. ഇതോടെ റിലീസിന് തയ്യാറായിരുന്ന വെബ് […]
Read more

കൊച്ചി മെട്രോ പേര് മാറ്റം; തീരുമാനമെടുക്കേണ്ടത് സർക്കാരെന്ന് കെഎംആർഎൽ എംഡി

കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്‌റ. പേര് മാറ്റം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് അദ്ദേഹം വ്യക്തമാക്കി. കെഎംആർഎൽ സർക്കാരിന് സമർപ്പിച്ചത് ഒരു പ്രൊപ്പോസൽ മാത്രമാണെന്നും തീരുമാനാധികാരം സർക്കാരിനാണെന്ന് പ്രൊപ്പോസലിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ലോക്നാഥ് ബെഹ്‌റ പറഞ്ഞു. നിലവിലെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) എന്ന പേര് കേരള മെട്രോ റെയിൽ ലിമിറ്റഡ് എന്നാക്കി മാറ്റണമെന്ന കെഎംആർഎല്ലിന്റെ ശുപാർശയാണ് വിവാദമായത്. കൊച്ചിക്ക് പുറമെ സംസ്ഥാനത്തെ […]
Read more

പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറണം; വി.ഡി. സതീശനെ വെല്ലുവിളിച്ച് ബിജെപി

കൊച്ചി: പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ മുഖ്യമന്ത്രി വി.ഡി. സതീശനെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്. പദ്ധതിയിൽ ഒപ്പുവെച്ചതിന് പിന്നാലെ പിണറായി സർക്കാരും നിലവിലെ യുഡിഎഫ് സർക്കാരും കേന്ദ്രത്തിന് മുന്നിൽ മുട്ടുമടക്കിയെന്ന ബിജെപി നേതാക്കളുടെ വിമർശനങ്ങൾക്കിടെയാണ് ജിജി ജോസഫ് വ്യത്യസ്ത നിലപാടുമായി രംഗത്തെത്തിയത്. പറവൂരിൽ നടന്ന ബിജെപി ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയിൽ ഒപ്പുവെച്ചതിനാൽ ഇനി പിന്മാറാൻ കഴിയില്ലെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് ജിജി ജോസഫ് പറഞ്ഞു. പിഎം ശ്രീ പദ്ധതിയിൽ നിന്ന് […]
Read more

മുത്തൂറ്റ് എംക്രെഡിന്റെ അറ്റാദായത്തിൽ 232.73 ശതമാനം വർദ്ധനവ്; കൈകാര്യം ചെയ്യുന്ന ആസ്തി 7,098.38 കോടി രൂപയായി

കൊച്ചി: രാജ്യത്തെ പ്രമുഖ സ്വർണ്ണപ്പണയ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് (മുമ്പ് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ്) 2026 ജൂൺ 30-ന് അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മികച്ച സാമ്പത്തിക വളർച്ച കൈവരിച്ചു. കമ്പനിയുടെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 232.73 ശതമാനം വർദ്ധിച്ച് ആദ്യപാദത്തിൽതന്നെ 100.29 കോടി രൂപയായി ഉയർന്നു. ആകെ കൈകാര്യം ചെയ്യുന്ന ആസ്തി വാർഷികാടിസ്ഥാനത്തിൽ 58.53 ശതമാനം വളർച്ചയോടെ 7,098.38 കോടി രൂപയിലെത്തി. നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ കമ്പനിയുടെ […]
Read more

കൊച്ചി മെട്രോ പേര് മാറ്റൽ; സർക്കാരിന് മുന്നിൽ നിർദേശമില്ലെന്ന് വി.ഡി. സതീശൻ

കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മാധ്യമങ്ങളിലെ വാർത്തകളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും ഇതുസംബന്ധിച്ച് സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു ആലോചനയും നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെഎംആർഎല്ലിന്റേത് ഏകപക്ഷീയമായ പത്രക്കുറിപ്പായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പറവൂരിൽ പുനർജനി പദ്ധതിയുടെ ഭാഗമായി വീടിന് തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സർക്കാർ എപ്പോഴും ജനങ്ങൾക്കൊപ്പമാണെന്നും ക്ഷേമ പെൻഷനുകൾ നേരത്തെ തന്നെ വിതരണം ചെയ്യുമെന്നും സതീശൻ വ്യക്തമാക്കി. മെസ്സി വിവാദവുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ […]
Read more

ഓണവിപണിയിൽ ആശങ്ക വേണ്ട; സപ്ലൈകോ ഒരുക്കങ്ങൾ പൂർത്തിയായെന്ന് മന്ത്രി അനൂപ് ജേക്കബ്

കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനുമുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. റേഷൻ കടകളിലൂടെയും സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെയും സബ്സിഡി സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും ഓണവിപണിയെക്കുറിച്ച് പൊതുജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. കലൂർ സ്റ്റേഡിയം ഹെലിപാഡ് ഗ്രൗണ്ടിൽ നടക്കുന്ന സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയറിലേക്ക് വൈറ്റില ഹബ്ബിൽ നിന്ന് സർവീസ് നടത്തുന്ന രണ്ട് കെഎസ്ആർടിസി ലോഫ്ലോർ എസി ബസുകളുടെ ഫ്ലാഗ് ഓഫ് […]
Read more

Recent News

Advertisement
WhiteswanTV Footer