Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Ernakulam

ടിനി ടോമിനെതിരായ കേസ്; അൻസിബ ഹസൻ രഹസ്യമൊഴി നൽകി

കൊച്ചി: നടൻ ടിനി ടോമിനെതിരായ കേസിൽ നടി അൻസിബ ഹസ്സൻ കോടതിയിൽ ഹാജരായി രഹസ്യമൊഴി നൽകി. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായാണ് അൻസിബ മൊഴി നൽകിയത്. കോടതി നിർദ്ദേശപ്രകാരമാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയെന്ന പരാതിയിലാണ് കടവന്ത്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ടിനി ടോമിന് നേരത്തെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. രഹസ്യമൊഴി നൽകിയതിന് ശേഷം കേസിൽ നിന്ന് പിന്മാറില്ലെന്ന് അൻസിബ വ്യക്തമാക്കി. ഇനിയെങ്കിലും പൊലീസ് കേസിൽ ശരിയായ […]
Read more

സെപ്‌റ്റോ ഇനി പണി തരും; ഫ്രീ ഡെലിവറിക്ക് 199 രൂപയുടെ പര്‍ച്ചേസ് നിര്‍ബന്ധം

കൊച്ചി: ഓൺലൈൻ ക്വിക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സെപ്‌റ്റോ സൗജന്യ ഡെലിവറി ലഭിക്കുന്നതിനുള്ള കുറഞ്ഞ ഓർഡർ തുക ഉയർത്തി. നേരത്തെ ₹149 രൂപയുടെ സാധനങ്ങൾ വാങ്ങിയാൽ സൗജന്യ ഡെലിവറി ലഭിച്ചിരുന്നെങ്കിൽ, ഇനി കുറഞ്ഞത് ₹199 രൂപയുടെ ഓർഡർ നൽകണം. ഇതോടെ ചെറിയ ഓർഡറുകൾ നടത്തുന്ന ഉപഭോക്താക്കൾക്ക് അധിക തുക നൽകേണ്ടിവരും. ₹199ൽ താഴെയുള്ള ഓർഡറുകൾക്ക് നിലവിൽ ₹30 ഡെലിവറി ചാർജാണ് സെപ്‌റ്റോ ഈടാക്കുന്നത്. അതായത്, ₹49 വിലയുള്ള ഒരു സാധനം മാത്രം ഓർഡർ ചെയ്താൽ ഡെലിവറി ചാർജ് ഉൾപ്പെടെ […]
Read more

ഇലന്തൂർ നരബലിക്കേസ് പ്രതിയിൽനിന്ന് ഹാഷിഷ് പിടികൂടി

കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ പക്കൽനിന്ന് ആറ് ഗ്രാം ഹാഷിഷ് പിടികൂടി. നരബലിക്കേസിന്റെ വിചാരണ നടന്ന കോടതിയിൽ നിന്ന് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഹാഷിഷ് കണ്ടെത്തിയത്. പനമ്പിള്ളി നഗറിലെ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. കഴിഞ്ഞ ദിവസം വിചാരണയ്ക്ക് ശേഷം ഷാഫിയെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മുണ്ട് മടക്കിപ്പിടിച്ച നിലയിൽ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മുണ്ടിന്റെ മടിക്കുത്തിൽ രണ്ട് ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളിലായി ഒളിപ്പിച്ചിരുന്ന […]
Read more

കൊച്ചി വിമാനത്താവളത്തിൽ യുവതിക്ക് നേരെ അതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മദ്യലഹരിയിൽ യുവതിയോട് അതിക്രമം. മുഖ്യപ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് നെടുമ്പാശ്ശേരി പൊലീസ്. കണ്ണൂർ സ്വദേശി സന്തോഷിനെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. പ്രതി നിലവിൽ അയർലൻഡിലേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം. യുവതിയോട് മോശമായി പെരുമാറുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ലൈംഗിക അധിക്ഷേപം നടത്തുകയും ചെയ്തെന്നാണ് കേസ്. സന്തോഷിനെതിരെ BNS 75(2), 75(1)(iv), 351(2), 79 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സന്തോഷിനൊപ്പം ഉണ്ടായിരുന്ന ഉമർ മഗ്ദൂമി, ഷിജോയ് തോംസൺ എന്നിവരും കേസിലെ […]
Read more

ശബരിമല സ്വർണ്ണക്കൊള്ള; പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും എ. അജികുമാറിനും റിമാൻഡ് നീട്ടി. കൊല്ലം വിജിലൻസ് കോടതിയാണ് ഇരുവരുടെയും റിമാൻഡ് സെപ്റ്റംബർ ഒന്ന് വരെ നീട്ടിയത്. ഇരുവരുടെയും ജാമ്യഹർജിയിൽ വാദം തുടരുകയാണ്. 2019ലെ ശബരിമല സ്വർണ്ണക്കൊള്ളയുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഇരുവർക്കും ബന്ധമുണ്ടെന്നും ഗൂഢാലോചനയിൽ പങ്കാളികളായെന്നും സ്ഥാപിക്കുന്നതിനായി എസ്‌ഐടിക്ക് വേണ്ടി പ്രോസിക്യൂഷൻ ഡിജിറ്റൽ തെളിവുകളും കോടതിയിൽ ഹാജരാക്കി. അതേസമയം, ഗൂഢാലോചന നടത്തിയതിന് തെളിവുകളില്ലെന്നാണ് […]
Read more

സവർക്കർ വിവാദ ചോദ്യം; അധ്യാപകന്റെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട വിവാദ ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകന്റെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു. കാസർകോട് പള്ളത്തടുക്ക എയുപി സ്കൂൾ അധ്യാപകൻ കെ. ഗുരുപ്രസാദിന്റെ സസ്പെൻഷനാണ് കോടതി സ്റ്റേ ചെയ്തത്. സസ്പെൻഷൻ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുപ്രസാദ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വിജു എബ്രഹാം ഉൾപ്പെട്ട ബെഞ്ചിന്റെ നടപടി. ആഗസ്റ്റ് ആറിന് നടന്ന സോഷ്യൽ സയൻസ് ക്ലബ് ഫ്രീഡം ക്വിസിലാണ് വിവാദമായ ചോദ്യം ഉൾപ്പെടുത്തിയത്. എൽ.പി സ്കൂൾ വിദ്യാർഥികൾക്കായുള്ള ക്വിസിൽ സവർക്കറെ […]
Read more

വഖഫ് ബോർഡിലെ അമുസ്‌ലിം അംഗ നിയമനം; നിലപാട് മാറ്റി സംസ്ഥാന സർക്കാർ

കൊച്ചി: വഖഫ് ബോർഡിൽ അമുസ്‌ലിം അംഗങ്ങളെ നിയമിക്കുന്നതിൽ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നിലപാട് മാറ്റി. സുപ്രീംകോടതിയുടെ വിധി വന്നതിന് ശേഷം മാത്രമേ അമുസ്‌ലിം അംഗങ്ങളെ നിയമിക്കുന്നതിൽ തീരുമാനമെടുക്കൂവെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വഖഫ് നിയമത്തിലെ 14-ാം വകുപ്പ് പ്രകാരം അമുസ്‌ലിം അംഗങ്ങളെ നിയമിക്കുമെന്നായിരുന്നു സർക്കാർ നേരത്തെ അറിയിച്ചിരുന്നത്. ഈ നിലപാടിൽ നിന്നാണ് ഇപ്പോൾ സർക്കാർ പിന്നോട്ടുപോയത്. വഖഫ് നിയമം ചോദ്യം ചെയ്തുള്ള ഹർജികളിലെ സുപ്രീംകോടതി വിധിക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു. സംസ്ഥാന […]
Read more

ഓണത്തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോ; അധിക സർവീസുകൾ പ്രഖ്യാപിച്ചു

കൊച്ചി: ഓണത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് അധിക സർവീസുകൾ നടത്താൻ കൊച്ചി മെട്രോ. ഓഗസ്റ്റ് 22, 24, 25 തീയതികളിലാണ് അധിക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതൽ തിരക്കേറിയ സമയങ്ങളിൽ 6 മിനിറ്റ് 45 സെക്കൻഡ് ഇടവേളയിൽ നാല് അധിക സർവീസുകൾ നടത്തും. ഓഗസ്റ്റ് 23 ഞായറാഴ്ച രണ്ട് ട്രെയിനുകൾ അധികമായി സർവീസ് നടത്തും. ഉച്ചയ്ക്ക് 2.30 മുതൽ 7 മിനിറ്റ് 13 സെക്കൻഡ് ഇടവേളയിൽ എട്ട് അധിക ട്രിപ്പുകളാണ് അന്ന് ക്രമീകരിച്ചിരിക്കുന്നത്. […]
Read more

ഷിന്റോണിനെ കാണാതായി ഒമ്പത് ദിവസം; ആശങ്കയോടെ കുടുംബം

കൊച്ചി: കപ്പലിൽ നിന്ന് കടലിൽ കാണാതായ മലയാളി യുവാവ് ഷിന്റോണിനെ കാണാതായിട്ട് ഇന്നേക്ക് ഒമ്പത് ദിവസം. 24കാരനായ ഷിന്റോൺ മുംബൈ ആസ്ഥാനമായ MOL കമ്പനിയിലെ ഡെക്ക് ഓഫീസർ ട്രെയിനിയാണ്. ദക്ഷിണാഫ്രിക്കയിൽ നിന്ന് സിംഗപ്പൂരിലേക്ക് ടാർ കയറ്റി പോയ കപ്പലിലാണ് ഷിന്റോൺ ജോലി ചെയ്തിരുന്നത്. ഒമ്പത് ദിവസം മുമ്പ് രാത്രി 8.30ന് സഹോദരൻ ഷാരോണുമായി ഷിന്റോൺ സംസാരിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് ഷിന്റോണിനെ കാണാതായതായി കുടുംബത്തിന് വിവരം ലഭിച്ചത്. ഷിന്റോണിനെ കാണാതായ വിവരം മാത്രമാണ് കമ്പനി […]
Read more

തൃപ്പൂണിത്തുറയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

കൊച്ചി: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂർ ശ്രീപാദം വീട്ടിൽ എസ്. അരുൺ കുമാർ (46) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 7.30ഓടെ വൈക്കം റോഡിൽ തൃപ്പൂണിത്തുറ ഗവ. ഗസ്റ്റ് ഹൗസിന് മുന്നിലായിരുന്നു അപകടം. കിഴക്കേക്കോട്ടയിൽ നിന്ന് പുതിയകാവ് ഭാഗത്തേക്ക് ബൈക്കിൽ പോകുന്നതിനിടെയാണ് അരുൺ കുമാറിന്റെ ബൈക്കിൽ ടിപ്പർ ലോറി ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അരുൺ കുമാറിനെ ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എം ശശികുമാരൻ നായരും ശാന്തകുമാരിയുമാണ് […]
Read more

Recent News

Advertisement
WhiteswanTV Footer