Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Ernakulam

യൂണിഫോം ഇസ്തിരിയിടുന്നതിനിടെ വെെദ്യുതാഘാതമേറ്റു; വിദ്യാർഥിനിക്ക് ദാരുണാന്ത്യം

എറണാകുളം: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു. പറവൂർ ചെറിയപല്ലംതുരുത്ത് സ്വദേശിനി സ്വാതി (13) ആണ് മരിച്ചത്. പറവൂർ ഗവൺമെന്റ് സ്കൂളിലെ വിദ്യാർഥിനിയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. രണ്ട് ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്ച സ്കൂളിൽ പോകുന്നതിനായി യൂണിഫോം ഇസ്തിരിയിടുന്നതിനിടെയാണ് സ്വാതിക്ക് ഷോക്കേറ്റത്. കുട്ടിയുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്ന അമ്മ ഉടൻ ഓടിയെത്തി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതശരീരം പോസ്റ്റ്മോർട്ടം നടപടികൾക്കായി കളമശ്ശേരി മെഡിക്കൽ […]
Read more

12,300 കോടി രൂപയിലധികം ആസ്തിയുമായി യുടിഐ മിഡ് ക്യാപ് ഫണ്ട്

കൊച്ചി: ഇടത്തരം കമ്പനികളിൽ പ്രധാനമായും നിക്ഷേപിക്കുന്ന ഓപ്പൺ എൻഡഡ് ഇക്വിറ്റി സ്കീമായ യുടിഐ മിഡ് ക്യാപ് ഫണ്ടിന്റെ ആകെ ആസ്തി 2026 ജൂലൈ 31-ലെ കണക്കുകൾ പ്രകാരം 12,300 കോടി രൂപ കടന്നു. അതിവേഗം വളരുന്ന ചെറുകിട കമ്പനികൾക്കും വൻകിട കമ്പനികൾക്കും ഇടയിലുള്ള മികച്ചൊരു നിക്ഷേപ അവസരമാണ് ഈ ഫണ്ടിലൂടെ നിക്ഷേപകർക്ക് ലഭിക്കുന്നത്. 2004 ഏപ്രിൽ 7-നാണ് യുടിഐ മിഡ് ക്യാപ് ഫണ്ട് ആരംഭിച്ചത്. 2026 ജൂലായ് 31-ലെ കണക്കനുസരിച്ച് ഫണ്ടിന്റെ 66 ശതമാനം നിക്ഷേപം മിഡ് […]
Read more

ഓണവരവറിയിച്ച് തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്രയ്ക്ക് തുടക്കം

തൃപ്പൂണിത്തുറ: പൂക്കളും പൂവിളികളുമായി കേരളം ഓണത്തെ വരവേൽക്കുന്നു. ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്രയ്ക്ക് തുടക്കമായി. തൃപ്പൂണിത്തുറ ഗവ. ബോയ്സ് സ്കൂൾ മൈതാനിയിൽ രാവിലെ ഒമ്പതിന് മുഖ്യമന്ത്രി വി.ഡി. സതീശൻ അത്താഘോഷം ഉദ്ഘാടനം ചെയ്തു. നടൻ ജഗദീഷും മന്ത്രി അനൂപ് ജേക്കബും ചേർന്നാണ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കലാകാരന്മാർ തനത് കലാരൂപങ്ങളും വാദ്യഘോഷങ്ങളും ഘോഷയാത്രയിൽ അവതരിപ്പിച്ചു. നിശ്ചലദൃശ്യങ്ങളും വിവിധ കലാരൂപങ്ങളും അണിനിരന്ന വർണാഭമായ ഘോഷയാത്ര കാണാൻ പതിനായിരങ്ങളാണ് തൃപ്പൂണിത്തുറയിലെത്തിയത്. […]
Read more

റോഡ് നികുതി അടയ്ക്കാതെ സർവീസ്; 72 അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരെ കേസ്

കൊച്ചി: കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരെ മോട്ടോർ വാഹനവകുപ്പ് നടപടി ശക്തമാക്കി. എറണാകുളം ജില്ലയിൽ ഒൻപത് സ്ക്വാഡുകളായി നടത്തിയ പരിശോധനയിൽ 72 വാഹന ഉടമകൾക്കെതിരെ കേസെടുത്തു. നികുതിയിനത്തിൽ മാത്രം ഒരു കോടിയിലധികം രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വാഹന ഉടമകൾക്ക് നോട്ടീസ് നൽകി. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നുമണിയോടെ കളമശ്ശേരി, അങ്കമാലി, പെരുമ്പാവൂർ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു എൻഫോഴ്സ്മെന്റ് സംഘത്തിന്റെയും ഓഫീസ് സ്ക്വാഡിന്റെയും പരിശോധന. ഓൾ ഇന്ത്യ പെർമിറ്റ് ഉണ്ടെങ്കിലും സർവീസ് നടത്തുന്ന […]
Read more

വൈറ്റ്സ്വാൻ ടിവി ന്യൂസ്‌ സിഇഒ സിബി തോമസിന്റെ ഭാര്യാ മാതാവ് അന്തരിച്ചു

ഇടപ്പള്ളി: വൈറ്റ്സ്വാൻ ടിവി ന്യൂസ്‌ സിഇഒ സിബി തോമസിന്റെ ഭാര്യാ മാതാവ് അന്തരിച്ചു. ഇടപ്പള്ളി തോപ്പിൽ ‘മലമേൽ’ വീട്ടിൽ ജോസഫീന അവറാച്ഛൻ ആണ് വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം അന്തരിച്ചത്. 84 വയസ്സായിരുന്നു. സംസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് തോപ്പിൽ മേരി ക്വീൻ ചർച്ചിൽ.മക്കൾ : സുജ, വത്സ മരുമക്കൾ : രാജു, സിബി തോമസ്.
Read more

കാപ്പ ഉത്തരവ് ലംഘിച്ച് നഗരത്തിലെത്തി; നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ

കൊച്ചി: കാപ്പ നിയമപ്രകാരമുള്ള നാടുകടത്തൽ ഉത്തരവ് ലംഘിച്ച് കൊച്ചി നഗരത്തിൽ പ്രവേശിച്ച നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി ചക്കാമാടം കരയിൽ പനക്കൽ വീട്ടിൽ വിൻസന്റിന്റെ മകൻ നോർബർട്ട് പി.ആർ. (36), ചക്കാമാടം ലൈജു എന്നയാളാണ് അറസ്റ്റിലായത്. നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള നോർബർട്ടിനെതിരെ കാപ്പ നിയമത്തിലെ 15(1)(a) വകുപ്പ് പ്രകാരം ഓഗസ്റ്റ് 11നാണ് നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് കൈപ്പറ്റിയ തീയതി മുതൽ ആറ് മാസത്തേക്ക് കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് […]
Read more

അമർ ചിത്ര കഥയുമായി ചേർന്ന് നിക്ഷേപ ബോധവൽക്കരണ ചിത്രം പുറത്തിറക്കി സിഡിഎസ്എൽ

കൊച്ചി: സാമ്പത്തിക ആസൂത്രണത്തെക്കുറിച്ചും കൃത്യമായ നിക്ഷേപ രീതികളെക്കുറിച്ചും ബോധവൽക്കരണം നടത്തുന്നതിനായി സെൻട്രൽ ഡെപ്പോസിറ്ററി സർവീസസ് (ഇന്ത്യ) ലിമിറ്റഡ് നിക്ഷേപക സംരക്ഷണ ഫണ്ട് (സിഡിഎസ്എൽ ഐപിഎഫ്) പുതിയ അനിമേഷൻ ചിത്രം പുറത്തിറക്കി. അമർ ചിത്ര കഥയുമായി ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദി ഗാർഡൻ ഓഫ് പ്രോസ്പെരിറ്റി എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ ജനപ്രിയ കഥാപാത്രങ്ങളായ അക്ബറും ബീർബലും ചേർന്ന് ഒരു നവദമ്പതികൾക്ക് തങ്ങളുടെ വിവാഹ സമ്മാനങ്ങൾ എങ്ങനെ ബുദ്ധിപൂർവ്വം നിക്ഷേപിക്കാമെന്നാണ് കാണിക്കുന്നത്. ഒരു തോട്ടം പരിപാലിക്കുന്നതുപോലെ കൃത്യമായ […]
Read more

മുത്തൂറ്റ് എംക്രെഡിന്റെ അറ്റാദായത്തിൽ 232.73 ശതമാനം വർദ്ധനവ്; കൈകാര്യം ചെയ്യുന്ന ആസ്തി 7,098.38 കോടി രൂപയായി

കൊച്ചി: രാജ്യത്തെ പ്രമുഖ സ്വർണ്ണപ്പണയ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് (മുമ്പ് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ്) 2026 ജൂൺ 30-ന് അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മികച്ച സാമ്പത്തിക വളർച്ച കൈവരിച്ചു. കമ്പനിയുടെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 232.73 ശതമാനം വർദ്ധിച്ച് ആദ്യപാദത്തിൽതന്നെ 100.29 കോടി രൂപയായി ഉയർന്നു. ആകെ കൈകാര്യം ചെയ്യുന്ന ആസ്തി വാർഷികാടിസ്ഥാനത്തിൽ 58.53 ശതമാനം വളർച്ചയോടെ 7,098.38 കോടി രൂപയിലെത്തി. നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ കമ്പനിയുടെ […]
Read more

പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയെ കോതമംഗലത്ത് എത്തിച്ചു

എറണാകുളം: കോതമംഗലത്ത് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സാമൂഹിക മാധ്യമങ്ങളിലൂടെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ അന്വേഷണത്തിനായി അർജുൻ ആയങ്കിയെ കണ്ണൂരിൽനിന്ന് വെള്ളിയാഴ്ച രാത്രി കോതമംഗലത്ത് എത്തിച്ചു. കോതമംഗലം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ആയങ്കിയെ തിങ്കളാഴ്ച വരെ റിമാൻഡ് ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെ കോതമംഗലം കോടതിയിൽ ഹാജരാക്കി അന്വേഷണത്തിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങും. ഇതിനായി അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ പൊലീസ് സമർപ്പിച്ചിട്ടുണ്ട്. ചോദ്യം ചെയ്യൽ, ശബ്ദസാമ്പിൾ ശേഖരണം, കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ്, ആയങ്കി ഉപയോഗിച്ച മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള […]
Read more

വന്ദേഭാരതിലെ സീറ്റിൽ ചത്ത പാമ്പ്; റെയിൽവേ അന്വേഷണം തുടങ്ങി

കൊച്ചി: എറണാകുളം–ബെംഗളൂരു വന്ദേഭാരതിൽ യാത്രക്കാരന്റെ സീറ്റിൽ ചത്ത പാമ്പിനെ കണ്ടെത്തിയത് ആശങ്കയ്ക്കിടയാക്കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് സി-6 കോച്ചിലെ സീറ്റിൽ പാമ്പിനെ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് റെയിൽവേ ശുചീകരണ ജീവനക്കാർ സ്ഥലത്തെത്തി പാമ്പിനെ നീക്കം ചെയ്ത ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്. എറണാകുളത്തെ ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്യുന്ന വിനു വർഗീസ് ഭാര്യയ്ക്കും രണ്ട് വയസ്സുള്ള കുഞ്ഞിനുമൊപ്പമാണ് കോയമ്പത്തൂരിലേക്ക് യാത്ര ചെയ്യാനായി വന്ദേഭാരതിൽ കയറിയത്. സീറ്റിലിരുന്നപ്പോഴാണ് തൊട്ടടുത്ത സീറ്റിൽ പാമ്പ് കിടക്കുന്നത് […]
Read more

Recent News

Advertisement
WhiteswanTV Footer