Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Ernakulam

ഓണക്കാലത്ത് കൂടുതൽ സേവനങ്ങളുമായി എ.യു സ്മോൾ ഫിനാൻസ് ബാങ്ക്

കൊച്ചി: ഈ ഓണക്കാലത്ത് പ്രവാസികൾക്കായി എ.യു സ്മോൾ ഫിനാൻസ് ബാങ്ക് ‘ഗ്ലോബൽ ഡ്രീംസ്, ഇന്ത്യൻ അറ്റ് ഹാർട്ട്’ കാമ്പയിന്റെ ഭാഗമായി പുതിയ സാമ്പത്തിക സേവനങ്ങൾ പ്രഖ്യാപിച്ചു. ഓണാഘോഷങ്ങൾക്കായി നാട്ടിലെത്തുന്ന പ്രവാസികൾക്ക് തങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ കൂടുതൽ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ ലക്ഷ്യമിട്ടുള്ളതാണീ കാമ്പയിൻ. പ്രവാസി ഇന്ത്യക്കാർക്ക് പണമയക്കുമ്പോൾ ഫോറെക്സ് മാർജിനും ബാങ്ക് ചാർജുകളും ബാങ്ക് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ബാങ്ക് അടുത്തിടെ എഫ്.സി.എൻ.ആർ (ബി) നിക്ഷേപങ്ങളുടെ പലിശ നിരക്ക് മൂന്ന് മുതൽ നാല് വർഷത്തെ കാലയളവിലേക്ക് […]
Read more

എറണാകുളം സ്വദേശിയായ യുവാവിനെ കപ്പലില്‍ നിന്ന് കാണാതായെന്ന് പരാതി

കൊച്ചി: എറണാകുളം ചെറായി സ്വദേശിയായ യുവാവിനെ കപ്പലിൽ നിന്ന് കാണാതായതായി പരാതി. ഞാറയ്ക്കൽ സ്വദേശി ഷിന്റോൺ ബെന്നി (24)യെയാണ് കാണാതായത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് സിംഗപ്പൂരിലേക്ക് പോയ കപ്പലിൽ നിന്നാണ് ഷിന്റോണിനെ കാണാതായത്. മുംബൈ ആസ്ഥാനമായ MOL കമ്പനിയിൽ ഡെക്ക് ഓഫീസർ ട്രെയിനിയായി ജോലി ചെയ്യുകയായിരുന്നു ഷിന്റോൺ. ടാർ കാരിയർ കപ്പലിലായിരുന്നു ജോലി. ബുധനാഴ്ച രാത്രി 8.15ഓടെ ഷിന്റോൺ സഹോദരനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. അതിന് ശേഷം ഇന്നലെയാണ് ഷിന്റോണിനെ കാണാനില്ലെന്ന വിവരം കമ്പനി ബന്ധുക്കളെ അറിയിച്ചത്. ഷിന്റോണിനെ […]
Read more

കാലടി സർവകലാശാലയിലെ വിദ്യാർഥി സമരം 25-ാം ദിവസത്തിലേക്ക്

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി സമരം 25-ാം ദിവസത്തിലേക്ക്. സർട്ടിഫിക്കറ്റ് വിതരണം പൂർത്തിയാക്കുക, അധ്യാപകരെ സമയബന്ധിതമായി നിയമിക്കുക തുടങ്ങിയ 18 ആവശ്യങ്ങൾ ഉന്നയിച്ചാണ് എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ സമരം തുടരുന്നത്. സമരത്തിന്റെ ഭാഗമായി ഇന്ന് എല്ലാ ഡിപ്പാർട്ട്‌മെന്റുകളിലേക്കും പ്രതിഷേധ പ്രകടനം നടത്തും. ആവശ്യങ്ങളിൽ ഉടൻ നടപടി ഉണ്ടായില്ലെങ്കിൽ നിരാഹാര സമരം ആരംഭിക്കുമെന്ന് വിദ്യാർഥികൾ മുന്നറിയിപ്പ് നൽകി. അതിനിടെ, സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ സമരക്കാർ തടഞ്ഞു. പൊലീസ് ഇടപെട്ടാണ് വൈസ് ചാൻസലറെ സ്ഥലത്ത് നിന്ന് […]
Read more

പാർക്ക് ചെയ്ത കാറുകളുടെ ചില്ല് തകർത്ത് മോഷണം; പ്രതി പിടിയിൽ

എറണാകുളം: നഗരത്തിൽ പാർക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലുകൾ തകർത്ത് മോഷണം നടത്തിയ പ്രതിയെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പരുത്തിപ്പാറ ബി.എൻ.എസ്.എൽ ക്വാർട്ടേഴ്സിന് സമീപം പുളിയറകോണം വീട്ടിൽ ശരത്ത് (49) ആണ് പിടിയിലായത്. ഓഗസ്റ്റ് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. എറണാകുളം എം.ജി റോഡിലും ബാനർജി റോഡിലും പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളുടെ ചില്ലുകൾ തകർത്താണ് പ്രതി വിലപിടിപ്പുള്ള സാധനങ്ങൾ കവർന്നത്. തുടർന്ന് സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ശക്തമാക്കി. എറണാകുളം സെൻട്രൽ […]
Read more

സൈബർ തട്ടിപ്പിലൂടെ നേടിയ പണം കൊണ്ട് സ്വർണക്കട്ടികൾ വാങ്ങി തട്ടിപ്പ്; യുവാവ് പിടിയിൽ

കൊച്ചി: ഓൺലൈൻ സൈബർ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ജ്വല്ലറികളിൽ നിന്ന് സ്വർണം വാങ്ങി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. മലപ്പുറം മഞ്ചേരി വയപ്പറപ്പടി സ്വദേശി മുഹമ്മദ് ജിഹാദ് (24) ആണ് കളമശ്ശേരി പൊലീസിന്റെ പിടിയിലായത്. ഇടപ്പള്ളി ടോൾ ജംഗ്ഷനിലെ സ്വർണ വ്യാപാര സ്ഥാപനത്തിൽ നിന്ന് 400 ഗ്രാം സ്വർണവും 90 ഗ്രാം വെള്ളിയും വാങ്ങി 64 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയ കേസിലാണ് അറസ്റ്റ്. കേസ് രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ പിടികൂടാൻ […]
Read more

ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങൾ വിപുലമാക്കി മെഴ്‌സിഡസ് ബെൻസ്

കൊച്ചി: ഉപഭോക്താക്കൾക്ക് വാഹനം സ്വന്തമാക്കുന്നതും ഉപയോഗിക്കുന്നതും കൂടുതൽ മികച്ച അനുഭവമാക്കാനായി രാജ്യത്തെ പ്രമുഖ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. വാഹനങ്ങളുടെ പരിപാലനച്ചെലവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പമാക്കുക എന്നതാണ് ഈ പുതിയ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ എ.ഐ അധിഷ്ഠിത ഓട്ടോമേറ്റഡ് വാഹന സ്കാനർ മുംബൈയിലെ ലാൻഡ്മാർക്ക് കാർസ് സർവീസ് സെന്ററിൽ കമ്പനി അവതരിപ്പിച്ചു. സർവീസിനായി വാഹനം കൊണ്ടുവരുമ്പോൾ തന്നെ അത് പൂർണ്ണമായും ഡിജിറ്റലായി സ്കാൻ ചെയ്യാൻ […]
Read more

മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് ഐപിഒയ്ക്ക്

കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഭാഗവും സ്വർണ്ണ വായ്പാ ബിസിനസില്‍ ശ്രദ്ധകേന്ദ്രീകരിച്ച് വൈവിധ്യമാർന്ന സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതുമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവുമായ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്കായി സെബിക്ക് ഡിആർഎച്ച്പി സമർപ്പിച്ചു. പാരമ്പര്യ ബിസിനസ്സിന്റെ ഭാഗമായി 1939- ൽ സ്വർണ്ണ വായ്പാ ബിസിനസ്സ് ആരംഭിച്ച് 86 വര്‍ഷത്തിലധികമായി ഈ രംഗത്തുള്ള കമ്പനി 3,000 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്രിസിൽ റിപ്പോർട്ട് പ്രകാരം രാജ്യത്ത് സമാന ധനകാര്യ സ്ഥാപനങ്ങൾക്കിടയിൽ […]
Read more

ആകാശത്ത് ഓണം ഉണ്ണാം; ഓണസദ്യ ഒരുക്കി എയർ ഇന്ത്യ എക്സ്പ്രസ്

‎ ‎കൊച്ചി: ഈ ഓണക്കാലത്ത് കേരളത്തിൽ നിന്നും വിവിധ ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് ആകാശത്ത് വെച്ച് ഓണം ഉണ്ണാൻ അവസരം ഒരുക്കി എയർ ഇന്ത്യ എക്സ്പ്രസ്. ഓഗസ്റ്റ് 15 മുതൽ 31 വരെ യാത്ര ചെയ്യുന്നവർക്ക് യാത്രയ്ക്ക് 18 മണിക്കൂർ മുൻപ് വരെ എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ഓണസദ്യ മുൻകൂർ ബുക്ക് ചെയ്യാം. ‎ ഇതിൻറെ ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് നിർവഹിച്ചു. എയർ ഇന്ത്യ ഗ്രൂപ്പ് […]
Read more

കൈക്കൂലി റാക്കറ്റ് സജീവം; കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് വിജിലൻസ് അന്വേഷണം

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസിൽദാർ ജോസഫ് ആന്റണി പിടിയിലായ സംഭവത്തിൽ നിർണായക വിവരങ്ങൾ വിജിലൻസിന് ലഭിച്ചു. ഉദ്യോഗസ്ഥരും ഏജന്റുമാരും ഉൾപ്പെട്ട വൻ റാക്കറ്റ് കൈക്കൂലി ഇടപാടുകൾക്കായി പ്രവർത്തിക്കുന്നുണ്ടെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഈ സംഘം നേരത്തെയും നിരവധി പേരിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും സാധ്യതയുണ്ട്. വിവിധ വ്യക്തികളുടെ റവന്യൂ രേഖകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉദ്യോഗസ്ഥർ ഏജന്റുമാർക്ക് ചോർത്തി നൽകിയിരുന്നതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ ജോസഫ് ആന്റണിയുടെ സ്വത്തുക്കളിലും സാമ്പത്തിക […]
Read more

മെസ്സി വിവാദത്തിലെ സാമ്പത്തിക ഇടപാടുകൾ; ഇ.ഡി. പ്രാഥമിക പരിശോധന തുടങ്ങി

കൊച്ചി: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പ്രാഥമിക പരിശോധന ആരംഭിച്ചതായി റിപ്പോർട്ട്. വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ) നടന്നിട്ടുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. സ്പോൺസർ വിദേശത്തേക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ട ഇടപാടുകളാണ് ഇ.ഡിയുടെ പരിശോധനയ്ക്ക് വിധേയമാകുന്നത്. മെസ്സിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ തോതിൽ സാമ്പത്തിക ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടന്നതായി കായിക വകുപ്പ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസി വിവരശേഖരണവും പ്രാഥമിക പരിശോധനയും ആരംഭിച്ചതെന്നാണ് […]
Read more

Recent News

Advertisement
WhiteswanTV Footer