Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Ernakulam

അർജന്റീന ടീമിന് പണമയച്ചത് മാനദണ്ഡങ്ങൾ പാലിച്ച്, കരാർ ഇപ്പോഴും റദ്ദായിട്ടില്ല: യു ഷറഫലി

കൊച്ചി: അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ കഴമ്പില്ലെന്ന് സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലി. അർജന്റീന ടീമിന്റെ സന്ദർശനത്തിനായി കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് പണം അയച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം വിവാദങ്ങളും ആരോപണങ്ങളും തുടരുന്നത് കേരളത്തിലെ വലിയ കായിക പദ്ധതികളെ പ്രതികൂലമായി ബാധിക്കുമെന്നും ഷറഫലി പറഞ്ഞു. വലിയൊരു പദ്ധതി ഏറ്റെടുക്കാൻ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ എംഡി തയ്യാറായത് ചെറിയ ബാധ്യതയായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരും ഏറ്റെടുക്കാൻ തയ്യാറാകാതിരുന്ന ഘട്ടത്തിലാണ് പദ്ധതിക്കായി […]
Read more

സ്ത്രീകൾക്കായി ‘ഐസിഐസിഐ പ്രു ഐപ്രൊട്ടക്റ്റ് സ്മാർട്ട് ഹെർ’ അവതരിപ്പിച്ചു

കൊച്ചി: സ്ത്രീകളുടെ മാറുന്ന സാമ്പത്തിക, ആരോഗ്യ, സംരക്ഷണ ആവശ്യങ്ങൾ പരിഗണിച്ച് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ‘ഐസിഐസിഐ പ്രു ഐപ്രൊട്ടക്റ്റ് സ്മാർട്ട് ഹെർ’ അവതരിപ്പിച്ചു. ലൈഫ് ഇൻഷുറൻസിനൊപ്പം ആരോഗ്യ, വെൽനസ് ആനുകൂല്യങ്ങളും ഉൾപ്പെടുന്ന സമഗ്ര ടേം പ്ലാനാണിത്. സ്ത്രീകൾക്ക് 15% ആജീവനാന്ത പ്രീമിയം കിഴിവും പ്രീമിയം അടവുകൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന പ്രഗ്നൻസി ബ്രേക്ക് ആനുകൂല്യവും പദ്ധതിയിൽ ലഭിക്കും. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 10 വർഷത്തേക്ക് വരുമാനം വർധിക്കുന്ന പേഔട്ട് ഓപ്ഷനും ലഭ്യമാണ്. ഇതിലൂടെ മരണാനന്തര ആനുകൂല്യം നോമിനിക്ക് […]
Read more

എറണാകുളത്ത് രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

കൊച്ചി: എറണാകുളം ജില്ലയിൽ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. കടുങ്ങല്ലൂരിലും ഫോർട്ട്കൊച്ചി അമരാവതിയിലുമാണ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. രണ്ട് കുട്ടികളും സമീപത്തെ കടകളിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. അതേസമയം, കിഴക്കേ കടുങ്ങല്ലൂരിലെ പമ്പുകവലയിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന നാലാം ക്ലാസുകാരിയെ ഒരു യുവാവ് വീട്ടിൽ കൊണ്ടുപോയി വിടാമെന്ന് പറഞ്ഞ് കൈയിൽ പിടിക്കുകയായിരുന്നു. കുട്ടി കുതറിയോടി സമീപത്തെ കടയിൽ കയറി. പിന്നാലെ യുവാവും കടയിലെത്തി. […]
Read more

എം.പി. പരമേശ്വരനെ സിപിഎം ബലിയാടാക്കി: ചെറിയാൻ ഫിലിപ്പ്

കേരളത്തിലെ മികച്ച മാർക്സിസ്റ്റു സൈദ്ധാന്തികനായിരുന്ന ഡോ. എം.പി.പരമേശ്വരനെ സിപിഎം ക്രൂരമായി ബലയാടാക്കി. 2004 ൽ സിപിഎം ൽ വി.എസ്.അച്യുതാനന്ദൻ, പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ ഗ്രൂപ്പ് യുദ്ധം മൂർച്ഛിച്ചപ്പോഴാണ് ഡോ. എം.പി.പരമേശ്വരനെ പാർട്ടിയിൽ നിന്നും ഒരു വിശദീകരണം പോലും ചോദിക്കാതെ നിഷ്ക്കരുണം പുറത്താക്കിയത്. നാലാം ലോക വാദത്തിലൂടെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ വെള്ളം ചേർക്കാൻ ശ്രമിക്കുന്നവെന്നു ആരോപിച്ചാണ് ഡോ. എം.പി പരമേശ്വരനെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ വി. എസ് ശാഠ്യം പിടിച്ചത്. പരമേശ്വരനെ മാൻ പേടയായി വന്ന മാരീചൻ […]
Read more

റോബിൻ രാധാകൃഷ്ണനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി; 45 ലക്ഷം രൂപ നഷ്ടമായെന്ന് ആരോപണം

കൊച്ചി: ബിജെപി യുവ നേതാവും നിയമസഭാ തെരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർഥിയുമായിരുന്ന റോബിൻ രാധാകൃഷ്ണനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. കണ്ടന്റ് ക്രിയേറ്റർ വേദ് ലക്ഷ്മിയും ഫാഷൻ ഡിസൈനർ അഭിൽദേവും റോബിനെതിരെ പരാതി നൽകിയത്. റോബിൻ പലരിൽ നിന്നായി പണം വാങ്ങിയെന്നും തിരികെ നൽകാമെന്ന് പറഞ്ഞിട്ടും പണം ലഭിച്ചില്ലെന്നുമാണ് പരാതിക്കാരുടെ ആരോപണം. തനിക്ക് 45 ലക്ഷം രൂപ നഷ്ടമായെന്നാണ് അഭിൽദേവ് പറയുന്നത്. ആദ്യം ചെറിയ തുകകൾ വാങ്ങി തിരികെ നൽകി വിശ്വാസം നേടിയ ശേഷമാണ് വലിയ തുകകൾ വാങ്ങിയതെന്നും ഇരുവരും […]
Read more

അമ്മ’ അഡ്‌ഹോക് കമ്മിറ്റിക്കെതിരായ ശ്വേതാ മേനോന്റെ ഹർജി; അൻസിബ ഹസന്റെ കക്ഷിചേരൽ അപേക്ഷ തള്ളി കോടതി

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ അഡ്‌ഹോക് കമ്മിറ്റിക്കെതിരെ പ്രസിഡന്റ് ശ്വേതാ മേനോൻ നൽകിയ ഹർജിയിൽ കക്ഷി ചേരാനുള്ള നടി അൻസിബ ഹസന്റെ അപേക്ഷ കോടതി തള്ളി. എറണാകുളം മുൻസിഫ് കോടതിയാണ് അപേക്ഷ തള്ളിയത്. അഡ്‌ഹോക് കമ്മിറ്റിക്കെതിരായ ശ്വേതാ മേനോന്റെ ഹർജിയിൽ കോടതി നടപടികൾ തുടരുകയാണ്. കേസിൽ കക്ഷി ചേരാൻ അൻസിബയ്ക്ക് അവകാശമില്ലെന്ന ശ്വേതാ മേനോന്റെ വാദം കോടതി അംഗീകരിച്ചതോടെയാണ് അപേക്ഷ തള്ളിയത്. കഴിഞ്ഞ ‘അമ്മ’ ജനറൽ ബോഡി യോഗത്തിനിടെ ഉണ്ടായ നാടകീയ സംഭവവികാസങ്ങൾക്ക് പിന്നാലെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായി […]
Read more

കലൂരിൽ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ; 1.956 കിലോ കഞ്ചാവ് പിടിച്ചെടുത്തു

കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരായ പരിശോധന ശക്തമാക്കി പൊലീസ്. സംസ്ഥാന പൊലീസ് നടത്തുന്ന ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട് പരിശോധനയുടെ ഭാഗമായി കൊച്ചി നഗരത്തിൽ വൻ കഞ്ചാവ് ശേഖരവുമായി ഒഡീഷ സ്വദേശിയെ പിടികൂടി. ഒഡീഷയിലെ ഗജപതി സ്വദേശി സൗമ്യ പ്രകാശ് നായക് (26) ആണ് കൊച്ചി സിറ്റി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളുടെ കൈവശത്തുനിന്ന് 1.956 കിലോഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. കൊച്ചി സിറ്റി പൊലീസ് […]
Read more

യുആർ8എസ് ആർജിബി മിനി എൽഇഡി ടിവികൾ അവതരിപ്പിച്ച് ഹൈസെൻസ് ഇന്ത്യ

കൊച്ചി: പ്രമുഖ ആഗോള കൺസ്യൂമർ ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ് ബ്രാൻഡായ ഹൈസെൻസ് പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ യുആർ8എസ് ആർജിബി മിനി എൽഇഡി ടിവി സീരീസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ചിത്രങ്ങളുടെ നിറവും തെളിച്ചവും തത്സമയം ഏറ്റവും മികച്ച രീതിയിൽ ക്രമീകരിക്കുന്ന ഹൈസെൻസിന്റെ ഹൈ-വ്യൂ എഐ എൻജിൻ ആർജിബി പ്രോസസറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ സ്മാർട്ട് ടിവി ഓപ്പറേറ്റിംഗ് സിസ്റ്റമായ വിഐഡിഎഎ ആണ് ഈ മോഡലുകളിൽ പ്രവർത്തിക്കുന്നത്. 180 ഹെർട്സ് റിഫ്രഷ് റേറ്റ്, ആന്റി-റിഫ്ലക്ഷൻ & […]
Read more

മുങ്ങിയ എംഎസ്‌സി എൽസയുടെ അവശിഷ്ടങ്ങൾ സമുദ്രപരിസ്ഥിതിക്ക് ഭീഷണി; ഹൈക്കോടതിയിൽ കേന്ദ്രം

കൊച്ചി: കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പലിന്റെ അവശിഷ്ടങ്ങൾ സമുദ്രപരിസ്ഥിതിക്ക് ദോഷകരമാകുമെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ടി.എൻ. പ്രതാപൻ നൽകിയ ഹർജിയിലാണ് കേന്ദ്രസർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. കപ്പലിൽനിന്നുള്ള എണ്ണച്ചോർച്ചയ്ക്കും കണ്ടെയ്നറുകളിലെ അപകടകരമായ വസ്തുക്കൾക്കും പരിസ്ഥിതിക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. കപ്പലും കടലിൽ കിടക്കുന്ന കണ്ടെയ്നറുകളും നീക്കം ചെയ്യേണ്ടത് കപ്പൽ കമ്പനിയുടെ ഉത്തരവാദിത്വമാണെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. അപകടം നടന്ന് ഒരു വർഷം പിന്നിട്ടിട്ടും കപ്പലിന്റെ അവശിഷ്ടങ്ങളും കണ്ടെയ്നറുകളും പൂർണമായി […]
Read more

തായ്‌കൊണ്ടോ മത്സരത്തിനിടെ പരിക്കേറ്റ വിദ്യാര്‍ത്ഥി അപകടനില തരണം ചെയ്തു

കൊച്ചി: തായ്‌കൊണ്ടോ മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർഥി ഫായിസ് അബ്ദുൽ ജലാലിന്റെ ആരോഗ്യനിലയിൽ പുരോഗതി. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. മഹാരാഷ്ട്രയിൽ നടന്ന സിബിഎസ്ഇ തായ്‌കൊണ്ടോ സൗത്ത് സോൺ മത്സരത്തിനിടെയാണ് തൃശ്ശൂർ സ്വദേശിയായ പ്ലസ് ടു വിദ്യാർഥിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. തൃശ്ശൂർ പെരുമ്പിലാവ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥിയാണ് ഫായിസ്. മത്സരത്തിനിടെ എതിരാളി ഫൗൾ ചെയ്തെന്നും സ്വകാര്യ ഭാഗത്ത് കിക്ക് ചെയ്തെന്നും കുടുംബം ആരോപിക്കുന്നു. എന്നാൽ റഫറി ഫൗൾ വിളിച്ചില്ലെന്നും, ഫൗൾ […]
Read more

Recent News

Advertisement
WhiteswanTV Footer