Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എറണാകുളത്ത് രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: എറണാകുളം ജില്ലയിൽ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. കടുങ്ങല്ലൂരിലും ഫോർട്ട്കൊച്ചി അമരാവതിയിലുമാണ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. രണ്ട് കുട്ടികളും സമീപത്തെ കടകളിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്.

അതേസമയം, കിഴക്കേ കടുങ്ങല്ലൂരിലെ പമ്പുകവലയിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന നാലാം ക്ലാസുകാരിയെ ഒരു യുവാവ് വീട്ടിൽ കൊണ്ടുപോയി വിടാമെന്ന് പറഞ്ഞ് കൈയിൽ പിടിക്കുകയായിരുന്നു.

കുട്ടി കുതറിയോടി സമീപത്തെ കടയിൽ കയറി. പിന്നാലെ യുവാവും കടയിലെത്തി. കുട്ടി തന്റെ സഹോദരിയുടെ മകളാണെന്നും കൂടെ വിടണമെന്നും യുവാവ് കടക്കാരോട് പറഞ്ഞു. എന്നാൽ ഇയാളെ അറിയില്ലെന്ന് കുട്ടി പറഞ്ഞതോടെ യുവാവ് അവിടെനിന്ന് പോകാൻ ശ്രമിച്ചു.

ഇതോടെ നാട്ടുകാർ യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. വിവരമറിഞ്ഞെത്തിയ ബിനാനിപുരം പൊലീസ് യു.സി. കോളേജ് സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകാൻ തയ്യാറായില്ലെന്നും അതിനാൽ കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

ഫോർട്ട്കൊച്ചി അമരാവതിയിൽ വൈകീട്ട് അഞ്ചുമണിയോടെയാണ് രണ്ടാമത്തെ സംഭവം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന അഞ്ചാം ക്ലാസുകാരനെയാണ് ബൈക്കിലെത്തിയ രണ്ടുപേർ പിടിച്ചുവലിച്ച് വാഹനത്തിൽ കയറ്റാൻ ശ്രമിച്ചത്. കുട്ടിയോട് ബൈക്കിൽ കയറാൻ ആവശ്യപ്പെട്ട് ഇരുവരും വലിച്ചെന്നാണ് പരാതി. കുട്ടി കുതറിയോടി സമീപത്തെ കടയിൽ കയറി രക്ഷപ്പെട്ടു.

കടക്കാരി വിവരം കുട്ടിയുടെ പിതാവിനെ അറിയിച്ചു. തുടർന്ന് പിതാവ് ഫോർട്ട്കൊച്ചി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. രണ്ട് സംഭവങ്ങളിലും കുട്ടികളുടെ മൊഴികളും ലഭിച്ച വിവരങ്ങളും പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix