Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Ernakulam

മാർക്സിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്ര പ്രചാരകനുമായ എം.പി. പരമേശ്വരൻ അന്തരിച്ചു

കൊച്ചി: മാർക്സിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായ എം.പി. പരമേശ്വരൻ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ആണവ ശാസ്ത്രജ്ഞനായി ഔദ്യോഗിക ജീവിതം ആരംഭിച്ച എം.പി. പരമേശ്വരൻ പിന്നീട് വൈജ്ഞാനിക സാഹിത്യത്തിന്റെയും ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെയും ഭാഗമായി. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വളർച്ചയിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. ശാസ്ത്രത്തെ സാങ്കേതിക അറിവായി മാത്രം കാണാതെ സമൂഹത്തിന്റെ പുരോഗതിക്കും മനുഷ്യവിമോചനത്തിനുമുള്ള ഉപാധിയായി കാണണമെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആശയം. ശാസ്ത്രീയ മനോഭാവം വളർത്തുന്നതിനും ശാസ്ത്രത്തെ സാധാരണക്കാർക്കിടയിൽ എത്തിക്കുന്നതിനും അദ്ദേഹം വലിയ സംഭാവനകൾ നൽകി. […]
Read more

മൺസൂൺ മാജിക്കിൽ ആവേശമായി ബൈക്ക് റൈഡ്

കോതമംഗലം: കോതമംഗലം മൺസൂൺ മാജിക്കിന്റെ ഭാഗമായി എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബൈക്ക് റൈഡ് ആവേശമായി. ഹാങ്ങ്‌ ഔട്ട്‌ റൈഡേഴ്സ് ക്ലബ് അംഗങ്ങൾ ഉൾപ്പെടെ, നൂറോളം റൈഡർമാർ അണിനിരന്നു. ഡെപ്യൂട്ടി കമ്മീഷണർ ഓഫ് കസ്റ്റംസ് റോയ് വർഗീസ് ബൈക്ക് റൈഡ് ഫ്ലാഗ് ഓഫ് ചെയ്തു. എംഎൽഎ ഷിബു തെക്കുംപുറവും റൈഡിൽ പങ്കുചേർന്നു. കവളങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ബാബു ഏലിയാസ്, പഞ്ചായത്ത്‌ പ്രസിഡന്റ്‌മാരായ മേരി കുര്യാക്കോസ്, റീന ജോഷി, ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ ചിഞ്ചു ബിബി, പ്രിയങ്ക […]
Read more

മെസ്സിയെ കേരളത്തിലെത്തിക്കാനുള്ള നീക്കം; സാമ്പത്തിക ഇടപാടിൽ കൂടുതൽ അന്വേഷണം വേണമെന്ന് മന്ത്രി

കൊച്ചി: ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന മുൻ എൽഡിഎഫ് സർക്കാരിന്റെയും സ്പോൺസർ ആന്റോ അഗസ്റ്റിന്റെയും വാഗ്ദാനത്തിന് പിന്നിലെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ അന്വേഷണം വേണമെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ്. മെസ്സിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് മുൻ സർക്കാരും സ്പോൺസറും ചേർന്ന് സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വിഷയത്തിൽ കായികവകുപ്പ് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് രഹസ്യ സ്വഭാവമുള്ളതാണെന്ന് മന്ത്രി വ്യക്തമാക്കി. റിപ്പോർട്ടിൽ പരാമർശിച്ച വിഷയങ്ങളിൽ സർക്കാർ തലത്തിൽ കൂടുതൽ വിശദമായ ചർച്ച […]
Read more

വന്ദേ ഭാരതം പദ്ധതിയുടെ ആദ്യ സംഘത്തെ പ്രഖ്യാപിച്ചു

26,000-ലധികം അപേക്ഷകരിൽ നിന്നാണ് ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളായ ഈ പ്രതിഭകളെ തിരഞ്ഞെടുത്തത് കൊച്ചി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ആരംഭിച്ച സംരംഭകത്വ-നൂതനാശയ പദ്ധതിയായ വന്ദേ ഭാരത’ത്തിന്‍റെ ആദ്യ സംഘത്തെ പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി ലഭിച്ച 26,000-ത്തിലധികം അപേക്ഷകളിൽ നിന്നാണ് ഇതിലേക്കുള്ള മികച്ച പ്രതിഭകളെ തിരഞ്ഞെടുത്തത്. മൊബിലിറ്റി, സുസ്ഥിരത, സാങ്കേതികവിദ്യ, കൃഷി, പ്രതിരോധം, ആരോഗ്യം, നിർമ്മാണം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള നൂതന ആശയങ്ങളാണ് അപേക്ഷകളിൽ ഉണ്ടായിരുന്നത്. രാജ്യത്തിന്‍റെ […]
Read more

പ്രളയബാധിതർക്ക് താങ്ങായി മുത്തൂറ്റ് ഫിനാൻസ്; 25 ലക്ഷം രൂപയുടെ അടിയന്തര ദുരിതാശ്വാസ സഹായം

കൊച്ചി: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായ കുടുംബങ്ങൾക്ക് താങ്ങായി മുത്തൂറ്റ് ഫിനാൻസ്. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ അയ്യായിരത്തോളം കുടുംബങ്ങൾക്ക് സിഎസ്ആർ പദ്ധതിയുടെ ഭാഗമായി 25 ലക്ഷം രൂപയുടെ അടിയന്തര ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചു. വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ച കോട്ടയം ജില്ലയിലെ കുമരകം, ഇല്ലിക്കൽ, ചെങ്ങളം, പുതുപ്പള്ളി, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ ആദ്യഘട്ടത്തിൽ 500 കിറ്റുകൾ വിതരണം ചെയ്തു. പത്തനംതിട്ട ജില്ലയിലെ ആറന്മുള, കോഴഞ്ചേരി, തിരുവല്ല, റാന്നി, കോന്നി തുടങ്ങിയ മേഖലകളിലായി 4,500 കിറ്റുകളും വിതരണം ചെയ്യും. വീടുകളിൽ വെള്ളം […]
Read more

അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബർ തൊപ്പിക്ക് വീണ്ടും നോട്ടീസ്

കൊച്ചി: സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ നിഹാദിന് വീണ്ടും പൊലീസ് നോട്ടീസ്. ‘തൊപ്പി’ എന്ന പേരിൽ അറിയപ്പെടുന്ന നിഹാദിന് എറണാകുളം റൂറൽ സൈബർ പോലീസാണ് നോട്ടീസ് നൽകിയത്. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നെങ്കിലും നിഹാദ് എത്തിയിരുന്നില്ല. ഇതിനിടെ നിഹാദ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയിരുന്നു. ഗെയിമിങ് ലൈവ് സ്ട്രീമിങ്ങിലൂടെയാണ് തൊപ്പിയും സംഘവും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെ […]
Read more

പിഎസ് സി പരീക്ഷ തട്ടിപ്പ്; രേഖകള്‍ നല്‍കണമെന്ന ഉത്തരവിനെതിരെ പിഎസ്‌സി ഹൈക്കോടതിയില്‍

കൊച്ചി: ആസൂത്രണ ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചു. ഉദ്യോഗാര്‍ത്ഥികളുടെ മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകളും ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കാനാകില്ലെന്നാണ് പിഎസ്‌സിയുടെ നിലപാട്. ഉദ്യോഗാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ പുറത്തുവിടുന്നത് സ്വകാര്യതയുടെ ലംഘനമാകുമെന്ന് പിഎസ്‌സി ഹര്‍ജിയില്‍ പറയുന്നു. ഇത്തരം വ്യക്തിപരമായ രേഖകള്‍ നല്‍കുന്നത് കമ്മീഷന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും പിഎസ്‌സി ചൂണ്ടിക്കാട്ടുന്നു. വിവരാവകാശ കമ്മീഷന്റെ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പിഎസ്‌സി നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളുടെ പശ്ചാത്തലത്തില്‍ […]
Read more

മൈക്രോഫിനാൻസ് തട്ടിപ്പ്; ഏഴ് താലൂക്ക് യൂണിയനുകളിൽ ക്രമക്കേട് കണ്ടെത്തി

കൊച്ചി: എസ്എൻഡിപി മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഏഴ് താലൂക്ക് യൂണിയനുകളിൽ ക്രമക്കേട് കണ്ടെത്തിയതായി വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. പുൽപ്പള്ളി, മാനന്തവാടി, റാന്നി, കുന്നത്തുനാട്, കണയന്നൂർ, ചിറ്റൂർ, തളിപ്പറമ്പ് എന്നീ യൂണിയനുകളിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്. പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ്എൻഡിപി യോഗം സ്വീകരിക്കുന്ന വായ്പ വിവിധ യൂണിയനുകൾ വഴി അംഗങ്ങൾക്ക് വിതരണം ചെയ്യുന്നതിലാണ് ക്രമക്കേട് കണ്ടെത്തിയത്. അംഗങ്ങളിൽ നിന്ന് അമിത പലിശ ഈടാക്കിയതായും വായ്പാ തുക വകമാറ്റി ചെലവഴിച്ചതായും വിജിലൻസ് പ്രത്യേക സംഘം നടത്തിയ […]
Read more

ദേഹത്ത് ചൂടുവെള്ളം വീണ് ചികിത്സയിലായിരുന്ന രണ്ടുവയസുകാരി മരിച്ചു

കൊച്ചി: ചൂടുവെള്ളം ദേഹത്ത് വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടുവയസുകാരി അണുബാധയെ തുടർന്ന് മരിച്ചു. കോട്ടപ്പടി മുട്ടത്തുപാറ മേൽഭാഗത്തുവീട്ടിൽ ലിജു–എൽബി ദമ്പതികളുടെ മകൾ ബിൽഗ മറിയം ലിജു (2) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു മരണം. സംസ്കാരം നടത്തി. ഒരാഴ്ച മുമ്പാണ് അപകടം സംഭവിച്ചത്. കുളിമുറിയിൽ കുളിപ്പിക്കുന്നതിനായി വച്ചിരുന്ന ചൂടുവെള്ളം നിറച്ച ബക്കറ്റിൽ അമ്മ മാറിയ സമയത്ത് കുട്ടി പിടിക്കുകയായിരുന്നു. തുടർന്ന് ബക്കറ്റ് മറിഞ്ഞ് ചൂടുവെള്ളം കുട്ടിയുടെ ദേഹത്തേക്ക് വീണ് പൊള്ളലേൽക്കുകയായിരുന്നു. പൊള്ളലേറ്റതിനെ തുടർന്ന് കുട്ടിക്ക് ചികിത്സ നൽകിയിരുന്നു. […]
Read more

CBSE തായ്കൊണ്ടോ മത്സരത്തിനിടെ പ്ലസ്ടു വിദ്യാർഥിക്ക് ഗുരുതര പരിക്ക്

കൊച്ചി: സിബിഎസ്ഇ തായ്കൊണ്ടോ സൗത്ത് സോൺ മത്സരത്തിനിടെ പ്ലസ് ടു വിദ്യാർഥിക്ക് തലയ്ക്ക് ഗുരുതര പരിക്ക്. തൃശൂർ പെരുമ്പിലാവ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥിക്കാണ് മഹാരാഷ്ട്രയിൽ നടന്ന മത്സരത്തിനിടെ പരിക്കേറ്റത്. മത്സരത്തിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ അടിയന്തരമായി എയർലിഫ്റ്റ് ചെയ്ത് കൊച്ചിയിലെത്തിക്കുകയായിരുന്നു. നിലവിൽ കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലാണ്. മത്സരത്തിനിടെ ഫൗൾ നടന്നിട്ടും റഫറി ഇടപെട്ടില്ലെന്നാണ് വിദ്യാർഥിയുടെ കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കുടുംബം സിബിഎസ്ഇ ചെയർമാന് പരാതി നൽകി. മത്സരത്തിനിടെ […]
Read more

Recent News

Advertisement
WhiteswanTV Footer