Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Ernakulam

മൂവാറ്റുപുഴയിൽ പള്ളിയിൽ യാക്കോബായ-ഓർത്തഡോക്സ് വൈദികർ തമ്മിൽ ഏറ്റുമുട്ടി

കൊച്ചി: മൂവാറ്റുപുഴ പിറമാടം സെന്റ് ജോൺസ് ബത്‌ലഹേം ഓർത്തഡോക്സ് പള്ളിയിൽ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങളിലെ വൈദികർ തമ്മിൽ ഏറ്റുമുട്ടൽ. ഞായറാഴ്ച പ്രാർഥനയ്ക്കായി ഓർത്തഡോക്സ് വൈദികർ പള്ളിയിലെത്തിയതോടെയാണ് തർക്കമുണ്ടായത്. പള്ളി അവകാശ തർക്കത്തിൽ ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി മൂവാറ്റുപുഴ സബ് കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് വൈദികർ പള്ളിയിലെത്തിയത്. ഇതോടെയാണ് ഇരു വിഭാഗങ്ങളിലെയും വൈദികർ തമ്മിൽ വാക്കുതർക്കവും തുടർന്ന് സംഘർഷവും ഉണ്ടായത്. വിശുദ്ധ സ്ഥലമായി ആചരിക്കുന്ന മദ്ബഹയിലാണ് വൈദികർ തമ്മിൽ ഏറ്റുമുട്ടിയത്.
Read more

റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

കൊച്ചി: റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് 65കാരി മരിച്ചു. ബ്രഹ്മപുരം വെണ്ണിത്തടം പോളേക്കരോട്ട് ടി.വി. സതിയാണ് മരിച്ചത്. കെബിപിഎസ് ജങ്ഷന് സമീപം കഴിഞ്ഞ ദിവസം രാവിലെ 7.45ഓടെയാണ് അപകടം ഉണ്ടായത്. ബസ് സ്റ്റോപ്പിൽ നിന്ന് കെബിപിഎസ് ഭാഗത്തേക്ക് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് സതിയെ ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ സതിയുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ സതിയെ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. തൃപ്പൂണിത്തുറ-ആലുവ റൂട്ടിൽ […]
Read more

RBIയുടെ സ്ഥിരം അംഗീകൃത ഡീലർ വിഭാഗം – II ഫോറെക്സ് ലൈസൻസ് സ്വന്തമാക്കി മുത്തൂറ്റ് ഫിൻകോർപ്പ്

കൊച്ചി: പ്രമുഖ നോൺ-ബാങ്കിംഗ് ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്ഥിരം അംഗീകൃത ഡീലർ വിഭാഗം – II ഫോറെക്സ് ലൈസൻസ് ലഭിച്ചു. ലൈസൻസ് ലഭിച്ചതോടെ വിദേശനാണ്യ വിനിമയം, ട്രേഡ് റെമിറ്റൻസ്, വിദേശ പഠന ആവശ്യങ്ങൾക്കുള്ള തുക കൈമാറ്റം തുടങ്ങിയ നിരവധി വിദേശനാണ്യ സേവനങ്ങൾ രാജ്യവ്യാപകമായി വിപുലമായി നൽകാൻ കമ്പനിക്ക് സാധിക്കും. നിശ്ചിത കാലയളവിനു ശേഷം പുതുക്കേണ്ടതില്ലാത്ത ‘പെർപെച്ച്വൽ’ ലൈസൻസായതിനാൽ കമ്പനിക്ക് തുടർച്ചയായി ഈ സേവനങ്ങൾ നൽകാൻ സാധിക്കും. വിദേശ കറൻസി […]
Read more

പുനർജനി പദ്ധതിയിൽ വീട് ലഭിച്ചില്ല; മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോൾ അപമാനിച്ച് ഇറക്കിവിട്ടെന്ന് പരാതി

കൊച്ചി: പുനർജനി പദ്ധതിയിൽ വാഗ്ദാനം ചെയ്ത വീട് ലഭിക്കാത്തതിനെ തുടർന്ന് മുഖ്യമന്ത്രിയെ നേരിട്ട് കാണാനെത്തിയപ്പോൾ അപമാനിച്ച് ഇറക്കിവിട്ടെന്ന് പരാതി. പറവൂർ സ്വദേശിനി ഉഷ ബേബിയാണ് പരാതിയുമായി രംഗത്തെത്തിയത്. പുനർജനി പദ്ധതിക്കായി സ്വകാര്യ വ്യക്തി നൽകിയ സ്ഥലം തന്റെ അറിവില്ലാതെ പുനർജനി ട്രസ്റ്റിന്റെ പേരിൽ രജിസ്റ്റർ ചെയ്തെന്നും ഉഷ ആരോപിച്ചു. വർഷങ്ങൾ കഴിഞ്ഞിട്ടും വീട് നിർമാണം ആരംഭിക്കാത്തതിനെ തുടർന്ന് മാധ്യമങ്ങളിലൂടെ പരാതി ഉന്നയിച്ചതിന്റെ വൈരാഗ്യത്തിൽ തന്നെ ഗുണഭോക്തൃ പട്ടികയിൽനിന്ന് ഒഴിവാക്കിയെന്നും ഉഷ പറഞ്ഞു. പുനർജനി പദ്ധതിയിൽ വീട് നൽകാമെന്ന് […]
Read more

സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റർ; വിവരാവകാശ അപേക്ഷകള്‍ നിരസിച്ച് പൊലീസ് ആസ്ഥാനം

കൊച്ചി: സംസ്ഥാന സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷകൾക്ക് മറുപടി നൽകാതെ പൊലീസ് ആസ്ഥാനം. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്ര വിവാദമായതിന് പിന്നാലെയാണ് വിവരങ്ങൾ നൽകാൻ പൊലീസ് വിസമ്മതിച്ചത്. ഹെലികോപ്റ്റർ പൊലീസിന്റെ രഹസ്യാത്മക വിഭാഗവുമായി ബന്ധപ്പെട്ടതാണെന്നും അതിനാൽ ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ കഴിയില്ലെന്നുമാണ് എറണാകുളത്തെ വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് പൊലീസ് നൽകിയ മറുപടി. ഹെലികോപ്റ്റർ സംബന്ധിച്ച് ഏഴ് വിവരങ്ങളാണ് രാജു വാഴക്കാല വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിരുന്നത്. ഹെലികോപ്റ്റർ എപ്പോൾ വാടകയ്‌ക്കെടുത്തു, […]
Read more

സത്യവാങ്മൂലത്തില്‍ അഭിഭാഷകൻ്റെ വ്യാജ ഒപ്പ്; കൈയ്യോടെ പിടികൂടി ഹൈക്കോടതി

കൊച്ചി: സത്യവാങ്മൂലത്തിൽ അഭിഭാഷകന്റെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയതായി ഹൈക്കോടതിയുടെ കണ്ടെത്തൽ. അഭിഭാഷകർ വാഹനങ്ങളിൽ ‘കേരള ഹൈക്കോടതി’ എന്ന ബോർഡ് ഉപയോഗിക്കുന്നതിനെതിരെ മരട് സ്വദേശി എൻ. പ്രകാശ് സമർപ്പിച്ച ഹർജിയിലാണ് സംഭവം. ഹർജിക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലെ അഭിഭാഷകന്റെ ഒപ്പ് വ്യാജമാണെന്ന് സർക്കാർ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തുടർന്ന് സത്യവാങ്മൂലം പരിശോധിച്ച കോടതി ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തി. ഹർജിയിൽ ചില സാങ്കേതിക പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി എൻ. പ്രകാശ് ഹർജി പിൻവലിക്കാൻ അനുമതി തേടിയിരുന്നു. എന്നാൽ സർക്കാർ അഭിഭാഷകൻ ഇതിനെ എതിർത്തു. […]
Read more

എസ്ബിഐയുടെ അറ്റാദായം 21,121 കോടി രൂപ; മൊത്തം ബിസിനസ് 110 ലക്ഷം കോടി കടന്നു

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) 2026-27 സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ എക്കാലത്തെയും ഉയർന്ന ത്രൈമാസ അറ്റാദായം രേഖപ്പെടുത്തി. മികച്ച പ്രവർത്തന ലാഭവും കുറഞ്ഞ ക്രെഡിറ്റ് കോസ്റ്റുമാണ് ബാങ്കിന് കരുത്തായത്. മുൻ വർഷത്തെ അപേക്ഷിച്ച് അറ്റാദായം 10.23 ശതമാനം വർദ്ധിച്ച് 21,121 കോടി രൂപയായി. പ്രവർത്തന ലാഭം 9.77 ശതമാനം വാർഷിക വളർച്ചയോടെ 33,529 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം 14.88 ശതമാനം വർദ്ധിച്ച് 46,992 കോടി […]
Read more

കൊച്ചി ഇന്ത്യൻ ബാങ്കിൽ 29 കോടിയുടെ തട്ടിപ്പ്; 27 പേർക്കെതിരെ കേസ്

കൊച്ചി: ഇന്ത്യൻ ബാങ്കിന്റെ എറണാകുളം എം.ജി. റോഡ് ശാഖയിൽ വൻ തട്ടിപ്പ് നടന്നതായി പരാതി. ബാങ്കിന്റെ ഡയറക്ട് സെല്ലിംഗ് ഏജന്റായ മൈമോ ഫിനാൻഷ്യൽ സർവീസ് എന്ന കമ്പനിയാണ് 29 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. എൻആർഐ ഹൗസിംഗ് ലോൺ വഴിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ. റിയാദിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും മസ്കറ്റ് എംബസിയുടെയും പേരിൽ വ്യാജ അറ്റസ്റ്റേഷൻ രേഖകൾ കമ്പനി തയ്യാറാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വ്യാജ രേഖകൾ ഉപയോഗിച്ച് ലോൺ നേടിയെടുത്താണ് തട്ടിപ്പ് നടത്തിയതെന്നാണ് കേസ്. സംഭവത്തിൽ […]
Read more

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു; ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

കൊച്ചി: നിരവധി കേസുകളില്‍ ഒളിവില്‍ കഴിയുന്ന പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ വീണ്ടും കേസ്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സമൂഹത്തിൽ സ്പർധയും കലാപസാഹചര്യവും സൃഷ്ടിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ആലുവ സൈബർ പൊലീസ് ആണ് കേസെടുത്തത്. മനോജ് ജോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അധിക്ഷേപം, കലാപത്തിന് ശ്രമം, ഐടി ആക്ട് 67 ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിക്കെതിരെ അർജുൻ ആയങ്കി നടത്തിയ പരാമർശങ്ങളാണ് കേസിന് ആധാരം. ഇതിന് മുമ്പും അർജുൻ ആയങ്കിക്കെതിരെ സമാനമായ […]
Read more

മോഹൻലാലിന് വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു

കൊച്ചി: നടൻ മോഹൻലാലിന് ഓസ്ട്രേലിയയിലേക്ക് പോകാനുള്ള വിസ ലഭിക്കാത്തതിനെ തുടർന്ന് സിഡ്നിയിൽ നടത്താനിരുന്ന ഷോ മാറ്റിവെച്ചു. മോഹൻലാൽ ഒഴികെയുള്ള താരങ്ങളും അണിയറപ്രവർത്തകരും ഓസ്ട്രേലിയയിൽ എത്തിയിരുന്നു. വിസ ലഭിക്കാത്തതിനാൽ പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് മോഹൻലാൽ അറിയിച്ചു. സംഭവത്തിൽ സംഘാടകരോടും ആരാധകരോടും അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ ക്ഷമ ചോദിച്ചു. വിസ ലഭിക്കാത്തതിന്റെ കാരണം എന്താണെന്ന് അറിയില്ലെന്നും സാങ്കേതിക പിഴവാണോ ക്ലറിക്കൽ മിസ്റ്റേക്കാണോ എന്ന് വ്യക്തമല്ലെന്നും മോഹൻലാൽ പറഞ്ഞു. ഇക്കാര്യം കൂടുതൽ വിശദീകരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് ഓസ്ട്രേലിയയിലേക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer