കൊച്ചി: മൂവാറ്റുപുഴ പിറമാടം സെന്റ് ജോൺസ് ബത്‌ലഹേം ഓർത്തഡോക്സ് പള്ളിയിൽ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങളിലെ വൈദികർ തമ്മിൽ ഏറ്റുമുട്ടൽ. ഞായറാഴ്ച പ്രാർഥനയ്ക്കായി ഓർത്തഡോക്സ് വൈദികർ പള്ളിയിലെത്തിയതോടെയാണ് തർക്കമുണ്ടായത്.
പള്ളി അവകാശ തർക്കത്തിൽ ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി മൂവാറ്റുപുഴ സബ് കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് വൈദികർ പള്ളിയിലെത്തിയത്. ഇതോടെയാണ് ഇരു വിഭാഗങ്ങളിലെയും വൈദികർ തമ്മിൽ വാക്കുതർക്കവും തുടർന്ന് സംഘർഷവും ഉണ്ടായത്. വിശുദ്ധ സ്ഥലമായി ആചരിക്കുന്ന മദ്ബഹയിലാണ് വൈദികർ തമ്മിൽ ഏറ്റുമുട്ടിയത്.




