വൈദികര്‍ തമ്മിലടിച്ച സംഭവം; ഓര്‍ത്തഡോക്സ്- യാക്കോബായ വിഭാഗങ്ങള്‍ക്കെതിരെ കേസ്
കൊച്ചി: പിറവം പിറമാടം പള്ളിയിൽ വൈദികർ തമ്മിലുണ്ടായ സംഘർഷത്തിൽ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളിലെ അംഗങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു. വൈദികർ ഉൾപ്പെടെ 22 പേർക്കെതിരെയാണ് രാമമംഗലം പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്. തടഞ്ഞുവെക്കൽ, അസഭ്യം പറയൽ, പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് കേസിൽ ചുമത്തിയിരിക്കുന്നത്. യാക്കോബായ സഭാ വികാരി ഫാ. ലാൽമോൻ പട്ടരുമഠവും പ്രതിപ്പട്ടികയിലുണ്ട്. കോടതി ഉത്തരവ് പ്രകാരം പള്ളിയിലെത്തിയ ഓർത്തഡോക്സ് സഭാ അംഗങ്ങളെ ആക്രമിച്ചെന്നാണ് എഫ്ഐആറിലെ ആരോപണം. അതേസമയം, പള്ളിയിൽ അതിക്രമിച്ച് കയറിയെന്നാരോപിച്ച് ഓർത്തഡോക്സ് വിഭാഗത്തിനെതിരെയും പൊലീസ് […]
Read more








