Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വൈദികര്‍ തമ്മിലടിച്ച സംഭവം; ഓര്‍ത്തഡോക്സ്- യാക്കോബായ വിഭാഗങ്ങള്‍ക്കെതിരെ കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പിറവം പിറമാടം പള്ളിയിൽ വൈദികർ തമ്മിലുണ്ടായ സംഘർഷത്തിൽ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളിലെ അംഗങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു. വൈദികർ ഉൾപ്പെടെ 22 പേർക്കെതിരെയാണ് രാമമംഗലം പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്.

തടഞ്ഞുവെക്കൽ, അസഭ്യം പറയൽ, പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് കേസിൽ ചുമത്തിയിരിക്കുന്നത്. യാക്കോബായ സഭാ വികാരി ഫാ. ലാൽമോൻ പട്ടരുമഠവും പ്രതിപ്പട്ടികയിലുണ്ട്. കോടതി ഉത്തരവ് പ്രകാരം പള്ളിയിലെത്തിയ ഓർത്തഡോക്സ് സഭാ അംഗങ്ങളെ ആക്രമിച്ചെന്നാണ് എഫ്ഐആറിലെ ആരോപണം. അതേസമയം, പള്ളിയിൽ അതിക്രമിച്ച് കയറിയെന്നാരോപിച്ച് ഓർത്തഡോക്സ് വിഭാഗത്തിനെതിരെയും പൊലീസ് കേസെടുത്തു. ഫാ. എബിൻ എബ്രഹാം ഉൾപ്പെടെയുള്ളവരാണ് ഈ കേസിലെ പ്രതികൾ.

ഞായറാഴ്ച രാവിലെയാണ് പള്ളിയിൽ സംഘർഷമുണ്ടായത്. പ്രാർഥനയ്ക്കായി ഓർത്തഡോക്സ് വൈദികർ എത്തിയതോടെയാണ് തർക്കം ആരംഭിച്ചത്. പള്ളിയുടെ അവകാശവുമായി ബന്ധപ്പെട്ട കേസിൽ അനുകൂല കോടതി വിധി ലഭിച്ചതിന് പിന്നാലെയായിരുന്നു ഓർത്തഡോക്സ് വൈദികർ പള്ളിയിലെത്തിയത്. മൂവാറ്റുപുഴ സബ് കോടതിയുടേതായിരുന്നു ഉത്തരവ്.

പള്ളിയിലെ വിശുദ്ധ സ്ഥലമായി കണക്കാക്കുന്ന മദ്ബഹയിലും വൈദികർ തമ്മിൽ സംഘർഷമുണ്ടായി. ഇരു സഭകളും തമ്മിലുള്ള തർക്കത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് സർക്കാർ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix