കൊച്ചി: ചൂടുവെള്ളം ദേഹത്ത് വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടുവയസുകാരി അണുബാധയെ തുടർന്ന് മരിച്ചു. കോട്ടപ്പടി മുട്ടത്തുപാറ മേൽഭാഗത്തുവീട്ടിൽ ലിജു–എൽബി ദമ്പതികളുടെ മകൾ ബിൽഗ മറിയം ലിജു (2) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു മരണം. സംസ്കാരം നടത്തി.
ഒരാഴ്ച മുമ്പാണ് അപകടം സംഭവിച്ചത്. കുളിമുറിയിൽ കുളിപ്പിക്കുന്നതിനായി വച്ചിരുന്ന ചൂടുവെള്ളം നിറച്ച ബക്കറ്റിൽ അമ്മ മാറിയ സമയത്ത് കുട്ടി പിടിക്കുകയായിരുന്നു. തുടർന്ന് ബക്കറ്റ് മറിഞ്ഞ് ചൂടുവെള്ളം കുട്ടിയുടെ ദേഹത്തേക്ക് വീണ് പൊള്ളലേൽക്കുകയായിരുന്നു. പൊള്ളലേറ്റതിനെ തുടർന്ന് കുട്ടിക്ക് ചികിത്സ നൽകിയിരുന്നു. എന്നാൽ പിന്നീട് അണുബാധ ഉണ്ടാവുകയും ആരോഗ്യനില വഷളാവുകയും ചെയ്തു. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.




