Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യുആർ8എസ് ആർജിബി മിനി എൽഇഡി ടിവികൾ അവതരിപ്പിച്ച് ഹൈസെൻസ് ഇന്ത്യ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പ്രമുഖ ആഗോള കൺസ്യൂമർ ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ് ബ്രാൻഡായ ഹൈസെൻസ് പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ യുആർ8എസ് ആർജിബി മിനി എൽഇഡി ടിവി സീരീസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ചിത്രങ്ങളുടെ നിറവും തെളിച്ചവും തത്സമയം ഏറ്റവും മികച്ച രീതിയിൽ ക്രമീകരിക്കുന്ന ഹൈസെൻസിന്റെ ഹൈ-വ്യൂ എഐ എൻജിൻ ആർജിബി പ്രോസസറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ സ്മാർട്ട് ടിവി ഓപ്പറേറ്റിംഗ് സിസ്റ്റമായ വിഐഡിഎഎ ആണ് ഈ മോഡലുകളിൽ പ്രവർത്തിക്കുന്നത്.

180 ഹെർട്സ് റിഫ്രഷ് റേറ്റ്, ആന്റി-റിഫ്ലക്ഷൻ & ഗ്ലെയർ-ഫ്രീ ടെക്നോളജി, 3,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് എന്നിവയും ഇതിലുണ്ട്. പുറത്തെ വെളിച്ചത്തിനനുസരിച്ച് ടിവിയുടെ സെറ്റിംഗ്സ് തനിയെ മാറുന്ന എഐ ആർജിബി ലൈറ്റ് സെൻസറുമുണ്ട്.

2.1.2 മൾട്ടി-ചാനൽ സറൗണ്ട് സൗണ്ട് സിസ്റ്റം, ഡോൾബി വിഷൻ, ഡോൾബി അറ്റ്മോസ്, ഐമാക്സ് എൻഹാൻസ്ഡ്, ഫിലിംമേക്കർ മോഡ് എന്നീ സൗകര്യങ്ങൾ ഇതിൽ ലഭ്യമാണ്. ഹാൻഡ്‌സ് ഫ്രീ വോയ്‌സ് കൺട്രോൾ, അലക്സ, ഗൂഗിൾ ഹോം, ആപ്പിൾ എയർപ്ലേ, ആപ്പിൾ ഹോം തുടങ്ങിയവയും ഈ ടിവികളിൽ ലഭ്യമാണ്.

പുതിയ മോഡലുകൾ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി 10,000 രൂപ വരെയുള്ള ക്യാഷ്ബാക്ക്, രണ്ട് വർഷത്തെ കോംപ്രിഹെൻസീവ് വാറന്റി, ഒരു ഇഎംഐ തികച്ചും സൗജന്യം, സീറോ ഡൗൺപേയ്‌മെന്റ് തുടങ്ങിയ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കും. 55, 65, 75 ഇഞ്ച് വലിപ്പങ്ങളിലാണ് യുആർ8എസ് സീരീസ് ടിവികൾ വിപണിയിൽ എത്തുന്നത്. 1,19,990 രൂപ മുതലാണ് ഇവയുടെ വില ആരംഭിക്കുന്നത്. പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലൂടെയും ആമസോൺ, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും ഈ ടിവികൾ ലഭ്യമാകും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer