Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു; ആരോപണവുമായി പ്രാദേശിക മുസ്‌ലിം ലീഗ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മൻസൂർകോയ തങ്ങൾ രാജിവെച്ചത് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധു പി.കെ. അബു താഹിറിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാനാണെന്ന ആരോപണവുമായി പ്രാദേശിക മുസ്‌ലിം ലീഗ് പ്രവർത്തകർ. പ്രതിപക്ഷമില്ലാതെ യു.ഡി.എഫ് ഭരിക്കുന്ന വേങ്ങര ബ്ലോക്ക് പഞ്ചായത്തിൽ ഒരു വർഷം പൂർത്തിയാകുന്നതിന് മുൻപാണ് മൻസൂർകോയ തങ്ങൾ പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്.

ലീഗ് ജില്ലാ നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് രാജിയെന്നും കുഞ്ഞാലിക്കുട്ടിയുടെ ബന്ധുക്കളെ നേതൃസ്ഥാനങ്ങളിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടിയെന്നുമാണ് പ്രാദേശിക തലത്തിൽ ഉയരുന്ന ആരോപണം. നിലവിൽ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് പി.കെ. അബു താഹിർ.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഘട്ടത്തിൽ തന്നെ അബു താഹിറിന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നുവന്നിരുന്നു. എന്നാൽ പ്രാദേശിക തലത്തിൽ എതിർപ്പുണ്ടായതോടെ തീരുമാനം പിന്നീട് പരിഗണിക്കാനായി മാറ്റിവെച്ചതായാണ് വിവരം. ഇപ്പോൾ മൻസൂർകോയ തങ്ങൾ രാജിവെച്ചതോടെയാണ് വീണ്ടും അബു താഹിറിന്റെ പേര് സജീവമായി ഉയരുന്നത്.

അതേസമയം, ഊരകം പഞ്ചായത്തിൽ മുസ്‌ലിം ലീഗിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച നേതാവാണ് മൻസൂർകോയ തങ്ങൾ. കഴിഞ്ഞ അഞ്ച് വർഷം ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന അദ്ദേഹം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റിട്ട് ഒരു വർഷം തികയും മുൻപാണ് രാജിവെച്ചത്.

രാജിക്ക് പ്രത്യേക കാരണങ്ങളൊന്നുമില്ലെന്നാണ് മൻസൂർകോയ തങ്ങളുടെ വിശദീകരണം. പാർട്ടി നേതൃത്വത്തിന്റെ നിർദേശം അനുസരിച്ച് പ്രവർത്തിക്കുന്ന സാധാരണ പ്രവർത്തകനാണ് താനെന്നും നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജിവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ രാജിയുടെ യഥാർഥ കാരണം സംബന്ധിച്ച് പ്രാദേശിക ലീഗ് നേതൃത്വത്തിൽനിന്ന് വ്യത്യസ്ത പ്രതികരണങ്ങളാണ് ഉയരുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് അബു താഹിറിനെ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമാണ് രാജിയെന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്.

അതേസമയം, മൻസൂർകോയ തങ്ങളുടെ രാജിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വമോ സംസ്ഥാന നേതൃത്വമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രാജിക്ക് പിന്നാലെ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ആരെ പരിഗണിക്കുമെന്നതിലും പാർട്ടിക്കുള്ളിൽ ചർച്ചകൾ തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer