കൊച്ചി: പത്ത് വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 61കാരന് അഞ്ച് വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ. എടത്തല പൂക്കാട്ടുമുകൾ കുഞ്ഞാട്ടുകര പതനായത്ത് വീട്ടിൽ ഷംസുവിനെയാണ് ആലുവ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
2023ൽ എടത്തല പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.ജി. യമുന ഹാജരായി. ഇൻസ്പെക്ടർ എ.എൻ. ഷാജുവായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.













