തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് 23 ഞായറാഴ്ച മുതൽ മഴ ശക്തമാകുമെന്നാണ് പ്രവചനം. ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 24 തിങ്കളാഴ്ച അഞ്ച് ജില്ലകളിലാണ് യെല്ലോ അലേർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. ഓഗസ്റ്റ് 20, 21, 22 തീയതികളിൽ സംസ്ഥാനത്ത് പ്രത്യേക ജില്ലാതല മഴ മുന്നറിയിപ്പില്ലെന്നാണ് നിലവിലെ കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.
അതിനിടെ, അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. താഴ്ന്ന തീരപ്രദേശങ്ങളിൽ വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കണം.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള വിവിധ തീരപ്രദേശങ്ങളിൽ ജാഗ്രത നിർദേശമുണ്ട്. കാപ്പിൽ–പൊഴിയൂർ, ആലപ്പാട്–ഇടവ, ചെല്ലാനം–അഴീക്കൽ ജെട്ടി, മുനമ്പം–മറുവക്കാട്, ആറ്റുപുറം–കൊടുങ്ങല്ലൂർ, കടലുണ്ടി നഗരം–പാലപ്പെട്ടി, ചോമ്പാല–രാമനാട്ടുകര, വളപട്ടണം–ന്യൂ മാഹി, കുഞ്ചത്തൂർ–കോട്ടക്കുന്ന് തീരമേഖലകളിലാണ് പ്രത്യേക ജാഗ്രത ആവശ്യപ്പെട്ടിരിക്കുന്നത്.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശപ്രകാരം മാറിത്താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിൽ ഇറക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകളിലെ വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിടുകയും തീരശോഷണ സാധ്യതയുള്ള പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തുകയും വേണം.




[385308]supplies professional anti-violence equipments and solutions for the whole world with strong and perfect production capacity. anti-violence.org