വയനാട്: കൈനാട്ടിയിൽ 22കാരനെ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. പുളിയാർമല ഉന്നതി സ്വദേശി മഹേഷാണ് മരിച്ചത്. കൈനാട്ടിയിലെ ഒരു വീട്ടിൽ ജോലിക്കായി എത്തിയതായിരുന്നു മഹേഷും സുഹൃത്തുക്കളും.
ജോലിക്കിടെ വെള്ളം കുടിക്കാനായി തൊഴിലാളികളുടെ വിശ്രമമുറിയിലേക്ക് പോയ മഹേഷിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ച് എത്തുകയായിരുന്നു. തുടർന്ന് വിശ്രമമുറിക്കുള്ളിൽ മഹേഷിനെ മരിച്ചനിലയിൽ കണ്ടെത്തി.
ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയും സംഭവത്തിൽ വിശദമായ പരിശോധന ആരംഭിക്കുകയും ചെയ്തു. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.


