Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വീണ്ടും ചർച്ചയാക്കാൻ ബിജെപി

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി വീണ്ടും സജീവ ചർച്ചയാക്കി ബിജെപി. ബിൽ പാർലമെന്റിൽ പാസാകാത്ത സാഹചര്യമുണ്ടായാലും എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ 2029ൽ ഒരുമിച്ച് നടത്താനുള്ള സാധ്യതയാണ് ബിജെപി പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം 22 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും നടത്തുന്നതിനെക്കുറിച്ച് ചർച്ച നടക്കുന്നുണ്ട്. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ 2029ൽ തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ പാർലമെന്റിന്റെ ശീതകാല […]
Read more

മുംബൈയിൽ ഗണപതി വിഗ്രഹം മറിഞ്ഞുവീണ് രണ്ട് പേർ മരിച്ചു; അഞ്ച് പേർക്ക് പരിക്ക്

മുംബൈ: ഗണേശോത്സവത്തിന് മുന്നോടിയായി നടന്ന ഗണപതി വിഗ്രഹത്തിന്റെ ആഗമന ഘോഷയാത്രയ്ക്കിടെ വിഗ്രഹം മറിഞ്ഞുവീണ് രണ്ട് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 മണിയോടെ ഭുലേശ്വറിലെ ഡോ. ആത്മാറാം മർച്ചന്റ് റോഡ് കബൂതർഖാന ജയ് അംബെ ചൗക്കിലാണ് അപകടമുണ്ടായത്. ഭുലേശ്വർ ചാ രാജ എന്ന ഉത്സവ സമിതിയുടെ 22 അടിയിലധികം ഉയരമുള്ള ഗണപതി വിഗ്രഹമാണ് ഘോഷയാത്രയ്ക്കിടെ ജനക്കൂട്ടത്തിന് മുകളിലേക്ക് മറിഞ്ഞുവീണത്. സങ്കേത് നെവ്‌ഷെ, ബ്രിജേഷ് ഹേമന്ത് ജോഷി (38) എന്നിവരാണ് […]
Read more

ഡൽഹിയിൽ ഇൻഫ്ലുവൻസ കേസുകൾ ഉയരുന്നു; എച്ച്1എൻ1 ബാധിതർ 1,777

ന്യൂഡൽഹി: ഡൽഹിയിൽ ഇൻഫ്ലുവൻസ കേസുകളിൽ വലിയ വർധന. എച്ച്1എൻ1 കേസുകളും കൂടുകയാണ്. ഓഗസ്റ്റ് 20ന് മാത്രം 159 ഇൻഫ്ലുവൻസ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 114 എണ്ണം എച്ച്1എൻ1 കേസുകളാണ്. ഡൽഹിയിലെ ആകെ എച്ച്1എൻ1 കേസുകളുടെ എണ്ണം 1,777 ആയി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇൻഫ്ലുവൻസ എ വിഭാഗത്തിൽ 2,392 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആകെ ഇൻഫ്ലുവൻസ കേസുകൾ 2,602 ആയി ഉയർന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ, […]
Read more

ഹൈദരാബാദിൽ നിർമാണത്തിലിരുന്ന ഏഴുനില കെട്ടിടം തകർന്നു; 2 മരണം

മാധാപുർ: ഹൈദരാബാദിലെ മാധാപുർ അഞ്ജയ്യ നഗറിൽ നിർമാണത്തിലിരുന്ന ഏഴുനില കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പ്രാദേശിക പൊലീസും ദുരന്തനിവാരണ സേനയും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. അവശിഷ്ടങ്ങൾ നീക്കംചെയ്യുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് സൈബരാബാദ് പൊലീസ് അറിയിച്ചു. തകർന്ന കെട്ടിടത്തിന് നിർമാണ അനുമതി ഉണ്ടായിരുന്നില്ലെന്ന് കോൺഗ്രസ് എം.എൽ.എ അരേകപുടി ഗാന്ധി ആരോപിച്ചു. നിയമവിരുദ്ധ നിർമാണം ഉദ്യോഗസ്ഥർ നാല് […]
Read more

വീണ്ടും പുനഃപരീക്ഷയുമായി എന്‍ടിഎ; ഇത്തവണ ഓള്‍ ഇന്ത്യ ആയുഷ് പിജി എന്‍ട്രന്‍സ് പരീക്ഷ

ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനങ്ങൾക്കിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. ഇന്ന് നടന്ന ഓള്‍ ഇന്ത്യ ആയുഷ് പിജി എന്‍ട്രന്‍സ് പരീക്ഷയാണ് (AIAPET) വീണ്ടും നടത്തുക. രാജസ്ഥാനിലെ ജയ്പൂരിലെ ശ്രീ സത്യസായി പിജി കോളജ് സെന്ററിലെ 49 ഉദ്യോഗാര്‍ഥികള്‍ക്കായാണ് പുനഃപരീക്ഷ. സെന്ററിലെ വൈദ്യുതി തകരാര്‍ കാരണം 49 പേര്‍ക്ക് പരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് പുനഃപരീക്ഷ പ്രഖ്യാപിച്ചത്. പരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിയാതെപോയ ഉദ്യോഗാര്‍ഥികളോട് എന്‍ടിഎ ഖേദം പ്രകടിപ്പിച്ചു. ഇന്ന് നടന്ന പരീക്ഷക്ക് […]
Read more

‘വന്ദേമാതരം’ സംരക്ഷിക്കാൻ പ്രമേയം പാസാക്കി ബിജെപി ദേശീയ നിർവാഹക സമിതി

ന്യൂഡൽഹി: ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ പാരമ്പര്യവും ആദരവും സംരക്ഷിക്കുന്നത് സംബന്ധിച്ച് പ്രത്യേക പ്രമേയം പാസാക്കി ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗം. കോൺഗ്രസ് പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന കോൺഗ്രസ് പ്രവർത്തക സമിതിയുടെ തീരുമാനത്തിനെതിരെ ബി.ജെ.പി രൂക്ഷ വിമർശനം ഉന്നയിച്ചു. കോൺഗ്രസിന്റേത് പ്രീണന രാഷ്ട്രീയമാണെന്ന് ആരോപിച്ച ബി.ജെ.പി, ദേശീയ ഗീതത്തെ വിഭജിക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി. വന്ദേമാതരത്തിന്റെ ചരിത്രപരമായ പ്രാധാന്യവും ദേശീയതയും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി രാജ്യവ്യാപകമായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. […]
Read more

നിയമസഭയെ സിനിമാ സെറ്റായി കാണുന്നു; വിജയിനെതിരെ സ്റ്റാലിന്റെ വിമർശനം

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയെ സിനിമാ സെറ്റായി കാണുകയാണെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. നിയമസഭയിൽ വിജയ് ‘പഞ്ച് ഡയലോഗുകൾ’ പറയുകയാണെന്നും സ്റ്റാലിൻ വിമർശിച്ചു. ഡിഎംകെ സർക്കാർ നേരത്തെ നടപ്പാക്കിയ പദ്ധതികളുടെ പേര് മാറ്റുന്നതാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ പ്രധാന ജോലിയെന്നും സ്റ്റാലിൻ ആരോപിച്ചു. ഡിഎംകെ എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുവെന്നത് കൊണ്ട് ഡിഎംകെ സ്ഥിരമായി പരാജയപ്പെട്ടിട്ടില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. തിരഞ്ഞെടുപ്പ് തോൽവിക്ക് പാർട്ടി ഭാരവാഹികളുടെ പ്രവർത്തനവും കാരണമായിട്ടുണ്ട്. തെറ്റുകൾ […]
Read more

ബിഹാറിൽ സംഗീതപരിപാടിക്കിടെ ആൾക്കൂട്ടത്തിലേക്ക് ബസ് പാഞ്ഞുകയറി; അഞ്ച് മരണം

പാട്ന: ബിഹാറിലെ പശ്ചിമ ചമ്പാരണിൽ സംഗീതപരിപാടി കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടത്തിലേക്ക് ബസ് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. അരഡസനോളം പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. ലോരിയയ്ക്ക് സമീപമുള്ള ഗ്രാമത്തിൽ നവജാത ശിശുവിന്റെ ജനനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ആഘോഷപരിപാടിയുടെ ഭാഗമായാണ് സംഗീത പരിപാടി നടന്നത്. പരിപാടിക്കിടെ റോഡിൽ വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഇതിനിടെയാണ് നിയന്ത്രണം വിട്ട ബസ് ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറിയത്. ഗോരഖ്പൂരിൽ നിന്ന് ബേത്തിയയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. രണ്ട് പേർ സംഭവസ്ഥലത്തും മൂന്ന് പേർ […]
Read more

നാല് പെൺകുട്ടികളെ പീഡിപ്പിച്ച സുവിശേഷ പ്രസംഗകന് വധശിക്ഷ

മധുര: പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സുവിശേഷ പ്രസംഗകന് വധശിക്ഷ. തിരുനെൽവേലി പോക്സോ സ്പെഷ്യൽ കോടതിയാണ് തേവർകുളം സ്വദേശി എസ്. അബ്രഹാമിന് (47) വധശിക്ഷ വിധിച്ചത്. നാല് ഇരകൾക്കും 10 ലക്ഷം രൂപ വീതം പിഴത്തുക നൽകാനും കോടതി ഉത്തരവിട്ടു. 2022ലാണ് സംഭവം പുറത്തറിയുന്നത്. തേവർകുളം സ്വദേശിയായ എട്ടുവയസ്സുകാരി പള്ളിയിൽ മ്യൂസിക് ക്ലാസിന് പോയപ്പോഴാണ് അബ്രഹാം കുട്ടിയെ പീഡിപ്പിച്ചത്. പള്ളിക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയായിരുന്നു പീഡനം. കുട്ടി വിവരം അമ്മയോട് പറഞ്ഞതോടെയാണ് സംഭവം […]
Read more

ഭാര്യയെ തിരികെ ലഭിക്കാൻ യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കാനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തിയതായി പരാതി. ഒഡീഷയിലെ തേബദമുണ്ഡ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. കൊലപാതകത്തിന് ശേഷം വെട്ടിയെടുത്ത തല വീട്ടിലെ പൂജാമുറിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ ശത്രുഘ്ന സാഹു (40) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തേബദമുണ്ഡ സ്വദേശിയായ സന്തോഷ് ഖർസെൽ (45) ആണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 18 മുതൽ സന്തോഷിനെ കാണാനില്ലായിരുന്നു. ഓഗസ്റ്റ് 21ന് ബഗഡ ഗ്രാമത്തിലെ കുളത്തിൽ നിന്ന് തലയില്ലാത്ത നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സന്തോഷിനെ അവസാനമായി […]
Read more

Recent News

Advertisement
WhiteswanTV Footer