നാരങ്ങ മുറിച്ച് മഴ മാറ്റിയെന്ന് ബിജെപി എംപി; പരിഹാസവുമായി കോൺഗ്രസ്
റായ്പുര്‍: മുഖ്യമന്ത്രി പങ്കെടുത്ത പൊതുപരിപാടി തടസ്സപ്പെടാതിരിക്കാന്‍ താന്‍ നാരങ്ങ മുറിച്ച് മഴ മാറ്റിനിര്‍ത്തിയെന്ന അവകാശവാദവുമായി ബിജെപി എംപി. ഛത്തീസ്ഗഡിലെ കാങ്കര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള ഭോഗ്രാജ് നാഗിന്റെ പരാമര്‍ശമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. സംഭവം വൈറലായതോടെ ബിജെപി അന്ധവിശ്വാസ പാര്‍ട്ടി ആണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഭോഗ്രാജ് ഈ കഴിവ് ഉപയോഗിച്ച് വിപണിയിലെ വിലക്കയറ്റം കുറയ്ക്കാന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. ഛത്തീസ്ഗഡിലെ ബലോദ് ജില്ലയിലെ ലാല്‍ രഘുവീര്‍ സിങ് സ്റ്റേഡിയത്തില്‍ നടന്ന ‘മഹ്താരി വന്ദന സമ്മാന്‍’ ചടങ്ങിനിടയിലാണ് സംഭവം. […]
Read more