Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Premium

മോദിയുടെ വിശ്വസ്തൻ, ബിജെപിയുടെ സോഷ്യൽ എഞ്ചിനിയറിങ്ങിന്റെ നട്ടെല്ല്; ധർമേന്ദ്ര പ്രധാൻ പടിയിറങ്ങുമ്പോൾ…

നീറ്റ്-യുജി ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യമാകെ അലയടിച്ച വിദ്യാർത്ഥി-യുവജന പ്രതിഷേധങ്ങൾക്കൊടുവിൽ യുവരോഷത്തിന്റെ ചൂടറിഞ്ഞ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചിരിക്കുകയാണ്. ആദ്യമായാണ് ഒരു വിവാദത്തെ തുടർന്ന് നരേന്ദ്ര മോദി മന്ത്രിസഭയിലെ ഒരു കേന്ദ്ര മന്ത്രിക്ക് രാജി വെക്കേണ്ടി വരുന്നത്. ഡൽഹിയിലെ ജന്തർ മന്ദർ കേന്ദ്രീകരിച്ച് കോക്ക്‌റോച്ച് ജനതാ പാർട്ടി (CJP) നയിച്ച സമരത്തിന്റെ ചരിത്രപരമായ വിജയമായാണ് ഈ രാജി വിലയിരുത്തപ്പെടുന്നത്. അതിനാൽ തന്നെ ഈ രാജി ബിജെപി സർക്കാരിനും ആർഎസ്എസിനും കനത്ത തിരിച്ചടി കൂടിയാണ്. […]
Read more

ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷത്തിന്റെ കരുത്തുറ്റ ശബ്ദമായി ജോൺ ബ്രിട്ടാസ് എംപി

സമാനതകളില്ലാത്ത പ്രക്ഷോഭങ്ങൾക്കും വലിയ രാഷ്ട്രീയ മാറ്റങ്ങൾക്കും രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. കേന്ദ്ര ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കും ജനാധിപത്യവിരുദ്ധ നടപടികൾക്കുമെതിരെ ചിതറിപ്പോയ എതിർശബ്ദങ്ങളെ ഏകോപിപ്പിക്കാനും പോരാട്ടവീര്യം പകരണമെന്നുമുള്ള ആവശ്യം ശക്തമാണ്. അത്തരമൊരു നിർണായക സാഹചര്യത്തിലാണ് പാർലമെന്റിനുള്ളിലും പുറത്തും പ്രതിപക്ഷത്തിന്റെ ഏറ്റവും ശക്തമായ ശബ്ദമായി ഡോ. ജോൺ ബ്രിട്ടാസ് എം.പി മാറിക്കൊണ്ടിരിക്കുന്ന കാഴ്ച്ച കാണാനാകുന്നത്. രാജ്യസഭയ്ക്കകത്ത് പലപ്പോഴും കേരളത്തിന്റെ ഏക ശബ്ദമായി മാറുക മാത്രമല്ല, കേരളത്തിന് പുറത്തുള്ള പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ അവകാശങ്ങൾക്കു വേണ്ടിയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് അദ്ദേഹം സ്വീകരിക്കുന്നത്. […]
Read more

കോക്രോച്ച് സമരത്തിനിടെ മോദിയെ കണ്ട് പവാർ; സ്ത്രീസംവരണ ബില്ലും മണ്ഡല പുനർനിർണയവും പാസ്സാകുമോ? മാസ്റ്റർ സ്ട്രോക്കിൽ ഞെട്ടി ഇൻഡ്യ സഖ്യം

കോക്രോച്ചുകളുടേയും യുവാക്കളുടേയും പ്രതിഷേധാ​ഗ്നിയിൽ കത്തിയെരിയുന്ന രാജ്യതലസ്ഥാനത്ത് അധികം ചർച്ച ചെയ്യപ്പെടാതെ മറ്റ് ചില നിർണായക നീക്കങ്ങളും കൂടിക്കാഴ്ച്ചകളും നടക്കുന്നുണ്ട്. മാധ്യമങ്ങളെല്ലാം പ്രക്ഷോഭകർക്ക് പിന്നാലെ പോകുന്നു, പ്രതിപക്ഷം പാർലമെന്റിൽ സർക്കാരിനെതിരെ പ്ലാക്കാർഡുകളുമായി മുദ്രാവാക്യങ്ങളും പ്രതിഷേധങ്ങളുമായി സജീവമാണ്. അതിനിടെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന ഒരു നിർണ്ണായക കൂടിക്കാഴ്ച ഇന്ത്യൻ രാഷ്ട്രീയ സമവാക്യങ്ങളെ പാടെ ഉലയ്ക്കാൻ പാകത്തിലുള്ളതാണ്. സ്ത്രീ സംവരണ ബില്ലിന്റെ നടപ്പാക്കലും മണ്ഡല പുനർനിർണ്ണയ ബില്ലും മുന്നിൽനിൽക്കെ, പാർലമെന്റിൽ ബി.ജെ.പി സർക്കാർ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിക്കുമോ എന്ന […]
Read more

സ്വന്തം എംപിമാരെ പോലും അറിയിക്കാതെ നീക്കം, സ്തംഭിച്ച് രാജ്യതലസ്ഥാനം, രാഹുലിനെ വലിച്ചിഴച്ച് പൊലീസ്; മുൾമുനയിൽ നിർത്തി കോൺ​ഗ്രസിന്റെ മിന്നൽ സമരം

ഇന്നലെ ഉച്ച വരെ എരിഞ്ഞ് നിന്നിരുന്ന രാജ്യ തലസ്ഥാനത്തെ ഉച്ചയ്ക്ക് ശേഷം അക്ഷരാർത്ഥത്തിൽ കത്തിക്കുകയായിരുന്നു കോൺ​ഗ്രസ്. വൈകിട്ട് മൂന്നര മുതൽ 7 വരെ നഗരം സ്തംഭിച്ചു എന്ന് തന്നെ പറയാം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് തുടങ്ങിയ പ്രതിഷേധം പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജിയെന്ന ആവശ്യത്തിലേക്ക് വരെയെത്തി. രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ​ഗാന്ധിയേയും കെസി വേണു​ഗോപാലിനേയുമെല്ലാം ഡൽ​ഹി പൊലീസ് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്ത് മാറ്റിയത്. ഒരുപക്ഷേ, രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാകും […]
Read more

‘കണ്ണേ കരളേ വിഎസ്സേ…’ ഇന്നും മായാതെ ആ വിപ്ലവ സൂര്യൻ, സമരം ജീവിതമാക്കിയ ജനങ്ങളുടെ നേതാവ്; ഓർമ്മകൾക്ക് ഒരാണ്ട്

സമരം ജീവിതമാക്കിയ കമ്മ്യൂണിസ്റ്റ്, അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദം, തലകുനിക്കാത്ത പോരാട്ടവീര്യം… വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന ‘വി.എസ്.’—രണ്ടക്ഷരത്തിൽ കേരളീയരുടെ ഇടനെഞ്ചിൽ കുടിയിരുത്തിയ ഐതിഹാസികമായ ഒരു രാഷ്ട്രീയ ചരിത്രമാണത്. കാലമെത്ര മാറിയാലും, ആ പോരാട്ടവീര്യത്തിന്റെ നിഴലിനുപോലും മങ്ങലേൽക്കില്ല. ഇതാ വിഎസ് ഇല്ലാത്ത ഒരാണ്ട്. ഐതിഹാസികമായ ഒരു കാലം, ചരിത്രം ഇവിടെ ബാക്കിയാണ്. വിഡി സതീശനേക്കാൾ മുന്നേ, ജനങ്ങൾ തെരുവിലിറങ്ങി ആദ്യമായി ഒരാളെ മുഖ്യമന്ത്രിയാക്കിയത് വിഎസിനെയാണ്. നീട്ടിയതും കുറുക്കിയുമുള്ള ആ സവിശേഷമായ സംസാരശൈലി നാടൊട്ടുക്കും നെഞ്ചേറ്റി. വി എസ്‌ അച്യുതാനന്ദന്റെ ഒന്നാം […]
Read more

പൊതിച്ചോറിന്റെ പേരിൽ പോര് മുറുകുന്നു; കൊടിയും ബാനറും വേണ്ട, കമ്മ്യൂണിറ്റി കിച്ചണുമായി മുരളീധരൻ, ലക്ഷ്യം DYFI? ജി സുധാകരൻ തുടങ്ങിയിട്ടത് കത്തിപ്പടരുന്നു

ജി സുധാകരന് പിന്നാലെ ആരോ​ഗ്യമന്ത്രി കെ മുരളീധരനും സർക്കാർ ആശുപത്രികളിലെ പൊതിച്ചോറ് വിതരണത്തിനെതിരെ രം​ഗത്ത്. സംസ്ഥാന സർക്കാർ കൂടി മെഡിക്കൽ കോളേജുകളിലെ രോ​ഗികളുടെ പാത്രത്തിൽ മണ്ണിടാൻ ശ്രമിക്കുമ്പോൾ ഉരുണ്ടുകൂടുന്നത് കേരള രാഷ്ട്രീയത്തിൽ പുതിയ പോരിനും ഈ​ഗോ ക്ലാഷിനും കൂടിയാണ്. സർക്കാർ ആശുപത്രികൾ രാഷ്ട്രീയ പാർട്ടികളുടെയോ മറ്റ് സംഘടനകളുടെയോ കൊടികൾ സ്ഥാപിക്കേണ്ട ഇടങ്ങളല്ലെന്ന് മന്ത്രി മുരളീധരൻ. പലയിടങ്ങളിലും വലിയ ബാനറുകൾ കെട്ടിയാണ് ഭക്ഷണ വിതരണം നടക്കുന്നത്. ഇത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണ വിതരണം നടത്താൻ താല്പര്യമുള്ള ഏതൊരു […]
Read more

അലോഷ്യസിന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി, KSU ചരിത്രം ഓർമിപ്പിച്ച് KCയുടെ പോസ്റ്റ്, അനൂപിനും ജിന്റോയ്ക്കും എതിരെ പടപ്പുറപ്പാട്; കോൺ​ഗ്രസിൽ നടക്കുന്നത് എന്താണ്?

മുഖ്യമന്ത്രി-KSU പോര് തുറന്ന യുദ്ധത്തിലേക്ക് നീങ്ങുന്നതായി സൂചനകൾ. ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനും കെഎസ്‍യുവിനുമിടയിൽ നിലനിൽക്കുന്ന ഭിന്നത കൊച്ചിയിലെ പൊതുവേദിയിൽ വെച്ച് പരസ്യമായിരുന്നു. തേവര എസ്.എച്ച്. കോളജിൽ നടന്ന പരിപാടിക്കെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശൻ, വിമർശനമുന്നയിച്ച കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ മടങ്ങിയതോടെയാണ് വാക്പോരുകളിൽ നിന്നിരുന്ന പ്രശ്നം പരസ്യമായ പോരിലേക്ക് എത്തിയത്. കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണുമ്പോൾ ചിരിക്കുകയെന്നതാണ് താൻ പഠിച്ച രാഷ്ട്രീയമാണെന്നും അദ്ദേഹം തന്നെ കണ്ടിട്ടുണ്ടോ എന്നറിയില്ലെന്നും അലോഷ്യസ് സേവ്യർ പ്രതികരിക്കുകയും ചെയ്തു. […]
Read more

ഇരുട്ടകറ്റാനാകാതെ വൈദ്യുതി മന്ത്രി, ഇരുട്ടിലായി മുഖ്യമന്ത്രിയും മലയാളികളും; കേരളത്തെ നോക്കി പല്ലിളിച്ച് പഴയ ലോഡ്ഷെഡിങ് കാലം

കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ വികസനം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച വി.ഡി. സതീശൻ സർക്കാരിന് മുന്നിൽ ഇപ്പോൾ ജനങ്ങൾ അക്ഷരാർത്ഥത്തിൽ കണ്ണടച്ചിരിക്കുകയാണ്—കാരണം വേറൊന്നുമല്ല, നാട്ടിൽ കറന്റില്ല! വേനൽക്കാലത്തെ കൃത്യമായി ‘മാനേജ്’ ചെയ്ത് ജനങ്ങളെ ഇരുട്ടിലാക്കിയ കെ.എസ്.ഇ.ബി.യുടെയും, അതിന് നേതൃത്വം നൽകുന്ന വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെയും അത്യുഗ്രൻ ആസൂത്രണ മികവിലേക്ക് വെളിച്ചം വീശുന്ന (അതോ ഇരുട്ടു പരത്തുന്നതോ?) ചില വർത്തമാനങ്ങളിലൂടെ… കേരളം ഇതുവരെ കാണാത്ത വമ്പൻ വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കാലവർഷം കനിഞ്ഞില്ല എന്ന പ്രകൃതിയുടെ പഴിചാരലിൽ കെ.എസ്.ഇ.ബി കൈമലർത്തുമ്പോൾ, […]
Read more

ഹിന്ദു ഐക്യവേദിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച്ച; പിണങ്ങി എൻഎസ്എസ്, അതൃപ്തി കോൺ​ഗ്രസിലും

ഹിന്ദു ഐക്യവേദി നേതാക്കൾക്ക് ഓഫീസിൽ വെച്ച് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയ മുഖ്യമന്ത്രി വിഡി സതീശന്റെ നടപടിയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം മുറുകുന്നു. അടിയന്തര പ്രാധാന്യമുള്ള ഹൈന്ദവ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടാനാണ് തങ്ങൾ മുഖ്യമന്ത്രിയെ സന്ദർശിച്ചതെന്നായിരുന്നു ഹിന്ദു ഐക്യവേദി പ്രതിനിധി സംഘത്തിന്റെ വിശദീകരണം. മതസംവരണം അവസാനിപ്പിച്ച് അത് സംവരണ അര്‍ഹതയുള്ള സമൂഹങ്ങള്‍ക്ക് നല്‍കണമെന്ന് കെ പി ശശികലയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കൂടിക്കാഴ്ച്ചയിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇത് വെറുമൊരു സന്ദർശനമായി തള്ളിക്കളയാൻ രാഷ്ട്രീയ ലോകത്തിന് കഴിഞ്ഞില്ല. വി.ഡി. സതീശൻ ഹിന്ദു […]
Read more

സെൻസസ് 2027; ജനസംഖ്യയ്ക്കൊപ്പം ജാതിയും’ എന്തിന് ഈ മാറ്റം?

രാജ്യത്ത് സെൻസസ് പ്രവർത്തനങ്ങൾക്ക് തുടക്കമായിരിക്കുകയാണ്. ആദ്യഘട്ടമായ, വീട്ടുകാർ സ്വയം പൂരിപ്പിക്കുന്ന സർവേ പ്രക്രിയ ജൂൺ 30ന് അവസാനിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടപടികൾ നടക്കുന്നത്. ആദ്യഘട്ടത്തിൽ വീടുകളുടെ പട്ടിക തയ്യാറാക്കലും ഭവന സെൻസസുമാണ് നടത്തുക. കേരളത്തിൽ ജൂലായ് ഒന്ന് മുതൽ 30 വരെയാണ് ഈ ഘട്ടം. രണ്ടാംഘട്ടമായ യഥാർഥ ജനസംഖ്യാ കണക്കെടുപ്പ് ഭൂരിപക്ഷം സംസ്ഥാനങ്ങളിലും 2027 ഫെബ്രുവരിയിൽ പൂർത്തീകരിക്കും. 147 കോടിയിൽ പരം ജനങ്ങളുള്ള രാജ്യത്തിന്റെ കണക്കെടുപ്പായതിനാൽ 33 ലക്ഷം എന്യൂമറേറ്റർമാർ ഉൾപ്പെട്ട അതിബൃഹത്തായ പദ്ധതിയാണ് ഇന്ത്യയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer