Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ജന്തർമന്തറിൽ വീണ്ടും ചരിത്രമോ? ജനാധിപത്യത്തെ രക്ഷിക്കാൻ ജനകീയ പ്രതിഷേധം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വർഷം 2019 മതത്തിന്റെ പേരിൽ രാജ്യത്തെ ‘വിഭജിക്കുന്ന’ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിലെ വിദ്യാർഥിക്കൂട്ടം ജന്തർമന്തറിൽ ‘യുനൈറ്റഡ് എഗൻസ്റ്റ് ഹേറ്റ്’ എന്ന പേരിൽ തുടങ്ങിവെച്ച പ്രക്ഷോഭം രാജ്യമെങ്ങും പടർന്നത് വളരെപ്പെട്ടെന്നായിരുന്നു. ലാത്തികാണിച്ചും തോക്ക്ചൂണ്ടിയും പ്രതിഷേധങ്ങളെ ഒതുക്കിക്കളയാനുള്ള ഭരണകൂടത്തിന്റെ സർവശ്രമങ്ങളും വിദ്യാർഥിപ്രക്ഷോഭകർ നിഷ്ഫലമാക്കി മുന്നേറിയപ്പോൾ ആ സമരത്തെ മുഖ്യധാരാ പാർട്ടികളും മനുഷ്യാവകാശസംഘടനകളും സമൂഹവും ഒന്നായി ഏറ്റെടുത്തു. ആ ബഹുജനപ്രക്ഷോഭത്തിന്റെ ‘ഉദ്ഘാടനം’ നിർവഹിക്കപ്പെട്ടതും ജന്തർമന്തറിൽ തന്നെയായിരുന്നു.

അതിനുശേഷം ശാഹീൻബാഗുകൾ രാജ്യത്താകമാനം ഉയർന്നതും അതിനെതിരെ സംഘ്പരിവാറിന്റെ ‘ഗോലി മാരോം സാലോം കൊ’ ആക്രോശങ്ങളുയർന്നതും ഡൽഹിയിൽ വംശഹത്യ നടന്നതും കോവിഡിന്റെ മറവിൽ ഭരണകൂടം പ്ര​ക്ഷോഭം അടിച്ചമർത്തിയതുമെല്ലാം പിന്നീടുള്ള ചരി​ത്രം. ആ ചരി​ത്രം ഒരിക്കൽക്കൂടി ആവർത്തിക്കുകയാണോ? അന്ന് പാർലമെന്റിലെ കൊടിയ ഭൂരിപക്ഷത്തിന്റെ പിൻബലത്തിൽ കേന്ദ്ര സർക്കാറിന്റെ ഫാഷിസ്റ്റ് നടപടിക്കെതിരെയായിരുന്നു പ്രക്ഷോഭമെങ്കിൽ ഇപ്പോഴത് തെരഞ്ഞെടുപ്പ് കമീഷനെ കീഴ്പ്പെടുത്തി ജനാധിപത്യത്തെതന്നെ അട്ടിമറിക്കാനുള്ള ഭരണകൂട നീക്കത്തിനെതിരായ ജനകീയ ജാഗ്രതയായിട്ടാണ് ‘ചലോ ദില്ലി’ മുദ്രാവാക്യങ്ങളുമായി യുവജനങ്ങളും വിദ്യാർഥികളും ഇന്ന് ജന്തർമന്തറിലേക്ക് എത്തുന്നത്.

ഭീരുത്വത്തിൻെറയും സ്വേച്ഛാധിപത്യത്തിന്റെയും മറവിൽ ലോകരാഷ്‌ട്രങ്ങളെയും ജനതയെയും അടക്കിഭരിക്കാൻ ശ്രമിച്ച ഹിറ്റ്‌ലറും മുസോളിനിയുമടക്കമുള്ള ഏകാധിപതികൾ അവരുടെ ആശയലോകവും പ്രവർത്തനശൈലിയും ജനങ്ങൾക്കുമേൽ അടിച്ചമർത്തിയിരുന്നു. ഇന്ത്യയിൽ അനുഭവപ്പെടുന്നതും സമാനമായ അനുഭവം. വെറുപ്പിന്റെ പ്രത്യയശാസ്‌ത്രം ഉപയോഗിച്ച്‌ അധികാരം പിടിച്ച സംഘപരിവാറും ബിജെപിയും ജനരോഷം നേരിടുന്ന ഘട്ടമെത്തിയപ്പോൾ ഭീരുക്കളായി മാറുകയാണ്‌. ഇന്റർനെറ്റ് റദ്ദാക്കിയും ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ അടച്ചും സമരക്കാരെ ജന്തർമന്തറിലേക്ക് അടുപ്പിക്കാതിരിക്കാനാണ് പൊലീസ് നീക്കം.

അതോടൊപ്പം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വിദ്യാർഥി നേതാക്കളെയും മനുഷ്യാവകാശ പ്രവർത്തകരെയുമെല്ലാം അധികാരികൾ അറസ്റ്റ് ചെയ്യുന്നുമുണ്ട്. എന്നാൽ, ഭീഷണിക്ക് വഴങ്ങില്ലെന്ന് പ്രക്ഷോഭകരും വ്യക്തമാക്കിയിട്ടുണ്ട്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഭരണഘടനാദത്തമായ അവകാശത്തിനുനേരേയാണ് ഭരണകൂടം അതിക്രമം കാട്ടുന്നത്. അതിർത്തികൾ കാക്കേണ്ട അർധസൈനിക വിഭാഗങ്ങളെയും ഡൽഹിയുടെ മുക്കിലും മൂലയിലും ഉൾപ്പെടെ നിരത്തിയത്‌ മോദിസർക്കാർ ഭയപ്പാടിലാണെന്നതിന്‌ തെളിവാണ്‌.

മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഈ പ്രക്ഷോഭം പെട്ടെന്നൊരു നാൾ ​രൂപപ്പെട്ടതല്ല. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മീ​​​ഷ​​​ൻ എ​​​ത്ര​​​മേ​​​ൽ സ്വ​​​ത​​​ന്ത്ര​​​മാ​​​ണ് എ​​​ന്ന ചോ​​​ദ്യം വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ന​​​മു​​​ക്ക് മു​​​ന്നി​​​ലുള്ളതാണ്. തുണിക്കൊടികളും കടലാസിൽ എഴുതിയ പോസ്റ്ററുകളും സമരായുധങ്ങളാക്കിയ വിദ്യാർഥികളെയും യുവജനങ്ങളെയും നേരിടാനാണ്‌ ഇ‍ൗ സേനാവ്യൂഹത്തെ തെരുവുകളിൽ അണിനിരത്തിയിരിക്കുന്നത്.

വിദ്യാർഥി–യുവജന പ്രക്ഷോഭകർക്ക്‌ പിന്തുണയുമായി എത്തിയ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയെയും മുൻ മുഖ്യമന്ത്രിമാരടക്കമുള്ള നേതാക്കളെയും തികച്ചും ഹീനമായ രീതിയിലാണ് സേനകൾ കൈകാര്യം ചെയ്‌തത്‌. കേന്ദ്രസർക്കാരിന്റെയും ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെയും നിർദേശം ലഭിക്കാതെ സേനാവിഭാഗങ്ങൾ ഇത്തരം നടപടികൾ സ്വീകരിക്കില്ലെന്ന്‌ ഉറപ്പാണ്‌. സുപ്രീംകോടതി നിർദേശം മാനിക്കാതെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞു. ഡൽഹി മെട്രോ സർവീസ്‌ ഒ‍ൗദ്യോഗികമായി സ്‌തംഭിപ്പിച്ചു. ട്രെയിനുകൾ നിർത്തിയിടുകയും വിമാനത്തിൽ കയറി പ്രക്ഷോഭകരെ അറസ്റ്റ്‌ ചെയ്യുകയും ചെയ്‌തു. സമരത്തിൽ പങ്കെടുക്കരുതെന്ന്‌ ആരാധനാലയങ്ങളിൽ കയറി പൊലീസ്‌ സന്ദേശം നൽകി.

ജനങ്ങളോട്‌ സംവദിക്കാൻ ശേഷിയില്ലാത്ത ബിജെപി സർക്കാർ മുഷ്‌കിന്റെ ഭാഷ പ്രയോഗിക്കുകയാണ്‌. കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ്‌ബ്യ‍ൂറോ അംഗവും രാജ്യത്തെ ഏറ്റവും മുതിർന്ന രാഷ്‌ട്രീയ നേതാക്കളിൽ ഒരാളുമായ പിണറായി വിജയനെ എട്ട്‌ മണിക്കൂർ പൊലീസ്‌ കസ്റ്റഡിയിൽ വച്ചു. ഭക്ഷണവും വെള്ളവും മരുന്നും നിഷേധിച്ചു. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗങ്ങൾ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ, ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി, ത്രിപുര മുൻ മുഖ്യമന്ത്രി മണിക്‌ സർക്കാർ എന്നിവരെയും ഒട്ടേറെ എംപിമാരെയും അറസ്റ്റ്‌ചെയ്‌ത്‌ മണിക്കൂറുകൾ കസ്റ്റഡിയിൽ വച്ചു. പെൺകുട്ടികളെയടക്കം പൊലീസ്‌ ഭീകരമായി മർദിച്ചു.

സിപിഐ എം രാജ്യസഭാ കക്ഷി നേതാവ്‌ ജോൺ ബ്രിട്ടാസിനെ കേന്ദ്രസേന മർദിച്ച്‌, കൈകാലുകളിൽ പിടിച്ചുപൊക്കി എടുത്തുകൊണ്ടുപോയി പൊലീസ്‌ വാഹനത്തിലിട്ട്‌ കുത്തിത്തിരുകി ശ്വാസംമുട്ടിച്ചു. എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ ആദർശ്‌ എം സജി, ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷ്‌ എന്നിവരടക്കമുള്ള വിദ്യാർഥിനേതാക്കളെ ഭീകരമായി മർദിച്ചു. ഇതെല്ലാം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകരെയും മർദിച്ചു പിടിച്ചുകൊണ്ടുപോയി. ക്രൂരമായ അടിച്ചമർത്തൽ നടപടികളെ ധൈര്യമായി നേരിടുന്ന ഇടതുപക്ഷവും വിദ്യാർഥി–യുവജന പ്രസ്ഥാനങ്ങളും രാജ്യത്തെ ജനാധിപത്യവിശ്വാസികൾക്ക്‌ നൽകുന്നത്‌ പ്രത്യാശയുടെ സന്ദേശമാണ്‌.

തെരഞ്ഞെടുപ്പ്‌ തിരിച്ചടികളുടെ കാലത്തും സിപിഐ എം ഇതേ മനോഭാവത്തോടെയാണ്‌ പൊരുതുന്നത്‌. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നിയമനിർമാണത്തിനെതിരായും പ‍ൗരത്വ ഭേദഗതി നിയമത്തിനെതിരായും കോവിഡ്‌ കാലത്തെ ജനവിരുദ്ധ നടപടികൾക്കെതിരായും വിശാലമായ ജനമുന്നേറ്റം കെട്ടിപ്പടുക്കാൻ ഇടതുപക്ഷം അരങ്ങിലും അണിയറയിലും പ്രവർത്തിച്ചു. 2004ൽ ബിജെപിയെ അധികാരത്തിൽനിന്ന്‌ മാറ്റിനിർത്താൻ മുൻകൈ എടുത്തവരാണ് ഇടതുപക്ഷം.

ഇപ്പോൾ എസ്‌ഐആർ വഴിയുള്ള ജനാധിപത്യ അട്ടിമറികൾക്ക്‌ തെളിവ്‌ ലഭിച്ചതോടെ കൂട്ടായ പ്രക്ഷോഭത്തിനും ഫലപ്രദമായ പ്രതിരോധനിരയ്‌ക്കും മുന്നിൽ നിന്നും നയിക്കുന്നത് ഇടതുപക്ഷം തന്നെയാണ്. സമരമുഖത്ത് വീറോടെ നിന്ന ഇടതുപക്ഷ നേതാക്കളെ ആരവത്തോടെയാണ് കേരളത്തിലെ ജനങ്ങൾ സ്വീകരിച്ചത്. ‘കണ്ണേ കരളേ പിണറയി’ എന്നാണ് മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്തത്. ഫാസിസ്റ്റ് ഭീഷണിക്കുമുന്നിൽ ജനകീയ പ്രക്ഷോഭങ്ങൾ പതറില്ലെന്നും ജനാധിപത്യ സംരക്ഷണത്തിനുള്ള പോരാട്ടങ്ങൾ അതിശക്തമായി തുടരുമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. തനതായ സമരങ്ങളിലൂടെ സിപിഐ എം ഇന്ത്യൻ രാഷ്‌ട്രീയത്തിൽ വീണ്ടും കരുത്ത്‌ വീണ്ടെടുക്കുകയാണ്‌. അടുത്തകാലത്ത്‌ രാജ്യത്തെ ഉണർത്തിയ എല്ലാ സമരങ്ങൾക്കും മുന്നിൽ നിന്ന് നയിച്ചതും ചാലകശക്തിയായി പ്രവർത്തിച്ചതും സിപിഐ എമ്മും ഇടതുപക്ഷവുമാണെന്നും മറന്നുപോകരുത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix