ന്യൂഡൽഹി : അനധികൃത സ്വത്ത് സമ്പാദന കേസിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാമിന് ആശ്വാസം . കേസിലെ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയെ തുടർന്ന് സിബിഐ അന്വേഷണം സ്റ്റേ ചെയ്തിരിക്കുകയാണ് സുപ്രീം കോടതി. കഴിഞ്ഞ ദിവസമായിരുന്നു കെ.എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തത്.
സിബിഐ കൊച്ചി യൂണിറ്റ് സൂപ്രണ്ടിനാണ് കോടതി അന്വേഷണത്തിനുള്ള നിർദ്ദേശം നൽകിയിരിക്കുന്നത്.വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാരോപിച്ചായിരുന്നു ജോമോൻ പുത്തൻപുരക്കൽ കെ.എം എബ്രഹാമിന് എതിരായി വിജിലൻസിൽ പരാതി നൽകിയത്. ഈ കേസ് പിന്നീട് സിബിഐയിലേക്ക് പോകുകയായിരുന്നു .






