പ്രമുഖ നടൻ വലിയൊരു തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ ആരോപണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു . ഈ വിഷയവുമായി ബന്ധപ്പെട്ട പല പേരുകൾ ഉയരുന്നുണ്ടെങ്കിലും ,ലിസ്റ്റിൻ നടത്തിയ ആരോപണം നിവിൻ പോളിക്കെതിരെയാണെന്നാണ് പ്രാഥമിക വിവരം.ലിസ്റ്റിന്റെ പുതിയ ചിത്രമായ ബേബി ഗേളിൽ താരം തുടർച്ചയായി ഷൂട്ടിംഗിന് എത്താതിരുന്നതാണ് നിർമാതാവിനെ ചൊടിപ്പിച്ചത് എന്നാണ് സൂചന.
കൂടാതെ കാക്കനാട് നടന്ന ‘ബേബി ഗേൾ’ സിനിമയുടെ ചിത്രീകരണത്തിനിടെ ചില പ്രശ്നങ്ങൾ ഉണ്ടാകുകയും സെറ്റിൽ നിന്ന് നിവിൻ പോളി ഇറങ്ങിപ്പോയെന്നുമാണ് റിപ്പോർട്ടുകൾ ഉണ്ട്. ലിസ്റ്റിൻ സ്റ്റീഫനും ‘ബേബി ഗേൾ’ സിനിമയുടെ സംവിധായകനായ അരുൺ വർമയും ഇൻസ്റ്റഗ്രാമിൽ നിവിനെ അൺഫോളോ ചെയ്തതോടെയാണ് സോഷ്യൽ മീഡിയ നിവിന്റെ പേരിലേക്ക് എത്തുന്നത്. അതേസമയം ലിസ്റ്റിനും നിവിൻ പോളിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ‘ബേബി ഗേൾ’. തുറമുഖം, ബോസ് ആൻഡ് കോ, മലയാളി ഫ്രം ഇന്ത്യ എന്നീ സിനിമകളിലാണ് ഇരുവരും ഇതിനുമുമ്പ് ഒന്നിച്ചത്.






