Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മലപ്പുറത്തെ നിപ രോഗി ഗുരുതരാവസ്ഥയില്‍, സമ്പർക്ക പട്ടികയിൽ ഉള്ളത് 49 പേർ : ആരോഗ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം : വളാഞ്ചേരിയിൽ നിപ്പ സ്ഥിതിക്കരിച്ച യുവതി ഗുരുതരാവസ്ഥയില്‍ തുടരുന്നുവെന്ന് മന്ത്രി വീണ ജോർജ് . ചികിത്സയിൽ തുടരുന്ന ഇവർക്ക് ആൻ്റിബോഡി മെഡിസിൻ കൊടുത്തുവെന്നും മന്ത്രി പറഞ്ഞു. കൂടാതെ ഇവരുടെ റൂട്ട് മാപ്പും ആരോഗ്യവകുപ്പ് പുറത്ത് വിട്ടിട്ടുണ്ട് . റൂട്ട് മാപ്പ് പ്രകാരം കഴിഞ്ഞ മാസം 25നാണ് 42 വയസ്സുള്ള സ്ത്രീക്ക് പനി തുടങ്ങിയത്. ഇവർ പോയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിക്കും .ഇവർ ഡോക്ടറുടെ ക്ലിനിക്കിൽ അടക്കം പോയിട്ടുണ്ട് എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട് .

അതേസമയം സമ്പർക്ക പട്ടികയിൽ 49 പേരാണ് നിലവിൽ ഉള്ളത്. പ്രദേശത്തുള്ള 6 പേർക്ക് ചെറിയ ലക്ഷണം കണ്ടെത്തി. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. കൂടാതെ പ്രേദേശത്ത് മാസ്കും ആരോഗ്യവകുപ്പ് നിര്‍ബന്ധമാക്കിട്ടുണ്ട് . കൂടാതെ രോഗ ബാധിത മേഖലയായ വളാഞ്ചേരി മുന്‍സിപ്പാലിറ്റി രണ്ടാം വാര്‍ഡില്‍ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലും, മാറാക്കര- എടയൂര്‍ പഞ്ചായത്തുകളിലും നിയന്ത്രണങ്ങൾ ഉണ്ടാകും .അതേസമയം എറണാകുളം ജില്ലയിൽ ഒരു നഴ്സും നിരീക്ഷണത്തിലാണ്. ഇവരെ കുറിച്ച് വ്യക്തമായി അന്വേഷിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer