റെഡ് കാർപെറ്റിലെ നഗ്നതാ പ്രദര്‍ശനത്തിന് വിലക്കേർപ്പെടുത്തി കാന്‍ ഫെസ്റ്റിവല്‍. ഫാഷനെ നിയന്ത്രിക്കാനല്ല മറിച്ച് നഗ്നതാ പ്രദര്‍ശനങ്ങള്‍ ഒഴിവാക്കുക മാത്രമാണ് ഉദ്ദേശിക്കുന്നത് എന്നാണ് ഫെസ്റ്റിവല്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ഗ്രാമി അവാര്‍ഡ്ദാന ചടങ്ങിലെ സുതാര്യമായ വസ്ത്രധാരണം പോലുള്ള കാര്യങ്ങളെ ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം എടുത്തെതെന്നാണ് റിപ്പോർട്ടുകൾ . കൂടാതെ വേദിയിലൂടെയുള്ള സഞ്ചാരം തടസപ്പെടുത്തുന്നതോ ഇരിപ്പിടങ്ങളുടെ ക്രമീകരണത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതോ ആയ തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ക്ക് പ്രവേശനം നിഷേധിക്കാന്‍ ഫെസ്റ്റിവലിന് അധികാരമുണ്ടാകും.






