Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാകിസ്ഥാനു വേണ്ടി ചാരപ്പണി നടത്തിയ യുപിയിലെ വ്യവസായി അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഉത്തർപ്രദേശ് : പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഉത്തർപ്രദേശിലെ റാംപൂരിലെ വ്യവസായിയെ അറസ്റ്റ് ചെയ്തതായി പോലീസ് റിപ്പോർട്ട്. ഉത്തർപ്രദേശ് പോലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങളും ഹാൻഡ്‌ലർമാർക്കും കൈമാറിയിരുന്നതായി എസ്ടിഎഫ് പറഞ്ഞു. ഷഹസാദ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .

കൂടാതെ വർഷങ്ങളായി ഷഹസാദ് പലതവണ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തിട്ടുണ്ട് , ഇയാൾ അതിർത്തിയിലൂടെ വസ്ത്രങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ കടത്തുന്നുണ്ടെന്ന് ആരോപിക്കപ്പെടുന്നു. ഐഎസ്‌ഐക്കുവേണ്ടി രഹസ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ഒരു മറയായി അദ്ദേഹം വ്യാപാര സ്ഥാപനം പ്രവർത്തിച്ചിരുന്നതായി എസ്ടിഎഫ് പറഞ്ഞു.ഇന്ത്യയിലെ ഐഎസ്‌ഐ ഏജന്റുമാർക്ക് ഷഹസാദ് പണവും ഇന്ത്യൻ സിം കാർഡുകളും നൽകിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.

Tags :

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer