സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഫോൺ പൊട്ടിത്തെറിച്ച് തീപിടിത്തം; വിദ്യാർഥിനിയുടെ സർട്ടിഫിക്കറ്റുകൾ കത്തിനശിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലങ്കോട് : ചാർജിലായിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ഉണ്ടായ തീപിടുത്തത്തിൽ വിദ്യാര്‍ഥിനിയുടെ എസ്എസ്എല്‍സി, പ്ലസ് ടു ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകൾ കത്തിനശിച്ചു. പാലക്കാട് കൊല്ലങ്കോട് ആണ് സംഭവം നടന്നത്. ഊട്ടറയ്ക്കടുത്ത് വിപി തറ ശ്രീജാലയത്തില്‍ ഗോപാലകൃഷ്ണന്റെ വീട്ടിലാണ് കഴിഞ്ഞദിവസം തീപിടുത്തമുണ്ടായത് . റെയില്‍വേയുടെ മത്സരപ്പരീക്ഷയ്ക്ക് തയ്യാറാകുന്ന മകൾ പത്മജയുടെ പഠനമുറിയിലാണ് ചാർജിലിരുന്ന ഫോൺ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത് .

അതേസമയം തീപിടുത്തത്തിൽ മറ്റ് അപകടങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിലും പരിസരവാസികളും അഗ്‌നിരക്ഷാസേനയും എത്തിയാണ് തീ നിയന്ത്രിച്ചത്. മുറിയുടെ വാതിലുകളും അകത്തുണ്ടായിരുന്ന സാധനസാമഗ്രികളും നശിച്ചിരുന്നു. ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെച്ച പ്ലാസ്റ്റിക് മേശയും അതിനുമുകളില്‍ ഉണ്ടായിരുന്ന രേഖകളും കുറച്ച് പണവും കത്തിനശിച്ചു . നാല് വര്‍ഷം പഴക്കമുള്ള സ്മാര്‍ട്ട് ഫോണിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചതെന്ന് കുടുംബം പറയുന്നു

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.