ദേശീയപാത 66-ലെ നിർമാണ പ്രശ്നങ്ങളെ സുവർണാവസരമാക്കാൻ യുഡിഎഫ് ശ്രമിക്കുന്നെന്ന് പൊതുമരാമത് മന്ത്രി മുഹമ്മദ് റിയാസ്. യൂഡിഎഫ് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ,നിർമ്മാണത്തിനിടെ ഉണ്ടായ പ്രശ്നങ്ങളെക്കുറിച്ച് നിലപാട് വ്യക്തമാക്കിയതാണെന്നും പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.
മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
NH 66 നിർമ്മാണത്തിനിടയിൽ ചിലയിടങ്ങളിൽ ഉണ്ടായ പ്രശ്നങ്ങളെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയതാണ്. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകും. സ്വന്തം ഭരണകാലത്തെ കഴിവുകേട് മൂലം ഇല്ലാതായ മലയാളികളുടെ സ്വപ്ന പദ്ധതിയായ ദേശീയപാത വികസനം തുടക്കത്തിലേ മുടക്കാമെന്നും തടയാമെന്നും കരുതിയ UDF,പൂർത്തീകരണ ഘട്ടത്തിൽ സാഹചര്യത്തെ സുവർണാവസരമാക്കി പദ്ധതിയെ പ്രതിസന്ധിയിലാക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ,അത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.






