ഇടുക്കി: വട്ടവടയിലെ കനാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വട്ടവട സ്വദേശി വിഷ്ണു ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കനാലില്‍ കണ്ടെത്തിയത്. ദേവീകുളം പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്. ബുധനാഴ്ച രാത്രി നടന്നുപോയപ്പോള്‍ കാല് വഴുതി കനാലിലേക്ക് വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.






