സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘എന്റെ കരാറുകള്‍ റദ്ദാക്കിയാല്‍, ഡ്രാഗണ്‍ പേടകങ്ങള്‍ ഞാന്‍ തരില്ല’; ട്രംപിനെ വെല്ലുവിളിച്ച് മസ്‌ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ടെസ്‌ല സിഇഒ എലോൺ മസ്‌കും തമ്മിലുള്ള തർക്കം മുറുകുന്നതിനിടെ ട്രംപിന് മുന്നറിയിപ്പ് നൽകി മസ്‌ക്. ഇലോണ്‍ മസ്‌കിന് നല്‍കിയിരിക്കുന്ന ഇളവുകളും കരാറുകളും റദ്ദാക്കുമെന്ന യുഎസ് പ്രസിഡന്റിന്റെ ഭീഷണിയ്ക്ക് പിന്നാലെയാണ് മുന്നറിയിപ്പുമായി മസ്‌ക് എത്തിയത്. മുന്നറിയിപ്പിന്റെ ഭാഗമായി സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ക്രൂ പേടകം ഉടന്‍ തന്നെ ഡീ കമ്മീഷന്‍ ചെയ്യാന്‍ ആരംഭിക്കുമെന്ന് മസ്‌ക് വ്യക്തമാക്കുകയായിരുന്നു.

“നമ്മുടെ ബജറ്റില്‍ കോടിക്കണക്കിന് ഡോളര്‍ ലാഭിക്കാനുള്ള എളുപ്പവഴി മസ്‌കിന്റെ സര്‍ക്കാര്‍ സബ്സിഡികളും കോണ്‍ട്രാക്ടുകളും ഒഴിവാക്കുകയാണ്. ബൈഡന്‍ അത് ചെയ്യാതിരുന്നതില്‍ ഞാനെപ്പോഴും ആശ്ചര്യപ്പെട്ടിരുന്നുവെന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്”. ഇതിന് മറുപടിയായാണ് മസ്‌ക് സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണ്‍ പേടകത്തിന്റെ സേവനം നിര്‍ത്തലാക്കുമെന്ന ഭീഷണി മുഴക്കിയിരിക്കുന്നത്. നിലവിൽ നാസക്ക് സ്വന്തമായി ബഹിരാകാശ പേടകങ്ങൾ ഇല്ലാത്തതിനാൽ ബഹിരാകാശ നിലയത്തിലേക്കുള്ള വിക്ഷേപണങ്ങള്‍ക്കായി യു.എസ് ഭരണകൂടം ആശ്രയിക്കുന്നത് സ്പേസ് എക്സിനെയാണ്. എന്നാൽ അത്തരമൊരു ഡീകമ്മീഷൻ ചെയ്യൽ എത്ര വേഗത്തിൽ സംഭവിക്കുമെന്നതും വ്യക്തമല്ല.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.