കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെയും സമാജ്വാദി പാർട്ടി എംപി പ്രിയ സരോജിന്റെയും വിവാഹനിശ്ചയത്തിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്. ഉത്തർപ്രദേശിലെ ഒരു സ്വകാര്യ വേദിയിലാണ് ചടങ്ങ് നടന്നത്, ചടങ്ങിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അഖിലേഷ് യാദവ്, ഡിംപിൾ യാദവ്, ജയ ബച്ചൻ, ശിവ്പാൽ യാദവ്, പ്രവീൺ കുമാർ തുടങ്ങിയ മുതിർന്ന സമാജ്വാദി പാർട്ടി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
വിവാഹനിശ്ചയ ചടങ്ങിന് മുന്നോടിയായി, റിങ്കു സിംഗ് കുടുംബത്തോടൊപ്പം ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ ചൗധര വാലി വിചിത്ര ദേവി ക്ഷേത്രം സന്ദർശിച്ച് അനുഗ്രഹവും തേടിയിരുന്നു .അലിഗഢ് സ്വദേശിയായ 26 കാരനായ റിങ്കു സിംഗ് 2023 ലെ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ തുടർച്ചയായി അഞ്ച് സിക്സറുകൾ പറത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ വിജയം നേടിക്കൊടുത്തുകൊണ്ട് വാർത്തകളിൽ ഇടം നേടിയിരുന്നു. 2024-ൽ തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ എംപിയായ പ്രിയ സരോജ്, മക്ലിഷഹറിൽ നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ നിന്ന് വിജയിക്കാൻ എം പി സ്ഥാനത്തേക്ക് എത്തിയത്.





