മലപ്പുറം : വെൽഫയർ പാർട്ടി യുഡിഎഫിന് പിന്തുണ നൽകുന്നതിൽ പ്രതികരിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. ‘ചേരേണ്ടവർ തമ്മിലാണ് ചേരുക’ എന്നായിരുന്നു സ്വരാജ് ഇതിനോട് പ്രതികരിച്ചത്. ജമാഅത്തെ ഇസ്ലാമിയുടെ വെൽഫയർ പാർട്ടി നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് പിന്തുണ നൽകുന്നതിൽ അപ്രതീക്ഷിതമായി ഒന്നുമില്ലെന്നും സ്വരാജ് പിന്തുണച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്ലാമി യുഡിഎഫിൻ്റെ ഘടകകക്ഷി എന്നപോലെ തന്നെയാണ് നിലപാടെടുത്തത്.
കൂടാതെ ജമാഅത്തെ ഇസ്ലാമിയെ ആര്യാടൻ മുഹമ്മദ് എതിർത്ത സംഭവത്തിൽ കോൺഗ്രസ് തന്നെ വിശദീകരണം നൽകട്ടെയെന്ന് സ്വരാജ് വ്യക്തമാക്കി. അതേസമയം വഴിക്കടവിൽ പണിക്കെണിയിൽ നിന്ന് വൈദ്യുതി ആഘാതമേറ്റ് അനന്തു എന്ന വിദ്യാർത്ഥി മരിച്ച സംഭവത്തിൽ യൂഡിഎഫ് ജില്ലാ ആശുപത്രി റോഡ് ഉപരോധിച്ച പ്രവർത്തി ശരിയല്ലെന്നും ഇദ്ദേഹം വ്യക്തമാക്കിയിരുന്നു.






